Ponniyin Selvan records: മണിരത്നത്തിന്‍റെ സ്വപ്‌ന പദ്ധതിയായിരുന്ന പൊന്നിയിന്‍ സെല്‍വന്‍ ബോക്‌സോഫിസില്‍ കുതിപ്പ് തുടരുകയാണ്. തമിഴ്‌നാട്ടില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് ബിഗ് ബജറ്റ് സിനിമ. തമിഴ്‌നാട്ടില്‍ നിന്നുമാത്രം ചിത്രം 200 കോടിക്ക് മുകളില്‍ കലക്ഷന്‍ നേടിയിരിക്കുകയാണ്.
Ponniyin Selvan collection: കമല്‍ ഹാസന്‍ ചിത്രം വിക്രത്തിന്‍റെ കലക്ഷനെ മറികടന്നാണ് സിനിമ തേരോട്ടം നടത്തിയിരിക്കുന്നത്. 202.70 കോടിയാണ് പൊന്നിയിന്‍ സെല്‍വന്‍ ഇതുവരെ നേടിയത്. ഇതോടെ തമിഴ്‌നാട്ടില്‍ നിന്നും 200 കോടി നേടുന്ന ആദ്യ ചിത്രമായിരിക്കുകയാണ് സിനിമ.
ചിത്രത്തിന്‍റെ ആഗോള കലക്ഷന്‍ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. 435 കോടി രൂപയാണ് സിനിമയുടെ ഇതുവരെയുള്ള ആഗോള കലക്ഷന്‍. ഈ വര്‍ഷം 400 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. കേരളത്തിലെ തിയേറ്ററുകളില്‍ ചിത്രം ഇപ്പോഴും സിനിമ പ്രദര്‍ശനം തുടരുകയാണ്.