Mandana Karimi reveals her pregnancy: ബോളിവുഡിലെ പ്രശസ്‌ത സംവിധായകനില്‍ നിന്നും ഗര്‍ഭിണിയായ ശേഷം നിര്‍ബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി മന്ദന കരീമി. ബോളിവുഡ് താര സുന്ദരി കങ്കണ റണൗട്ട് അവതാരകയായ റിയാലിറ്റി ഷോയിലാണ് നടിയുടെ ഈ വെളിപ്പെടുത്തല്‍. മന്ദനയുടെ ഈ വെളിപ്പെടുത്തല്‍ അടങ്ങുന്ന പ്രമോ വീഡിയോ പരിപാടിയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വളരെ വികാരാധീനയായാണ് മന്ദന ഇക്കാര്യം വെളിപ്പെടുത്തിത്.
-
.@manizhe ke secret revelation se hua #LockUpp emotional.
— ALTBalaji (@altbalaji) April 10, 2022 " class="align-text-top noRightClick twitterSection" data="
Watch the Judgement Day episode streaming tonight at 10:30 pm
Play the @LockuppGame now. pic.twitter.com/R7jGtL0tbc
">.@manizhe ke secret revelation se hua #LockUpp emotional.
— ALTBalaji (@altbalaji) April 10, 2022
Watch the Judgement Day episode streaming tonight at 10:30 pm
Play the @LockuppGame now. pic.twitter.com/R7jGtL0tbc.@manizhe ke secret revelation se hua #LockUpp emotional.
— ALTBalaji (@altbalaji) April 10, 2022
Watch the Judgement Day episode streaming tonight at 10:30 pm
Play the @LockuppGame now. pic.twitter.com/R7jGtL0tbc
ഒരുമിച്ച് ജീവിക്കാമെന്ന ഉറപ്പിന്‍മേലാണ് ഗര്‍ഭിണിയാകാന്‍ ഒരുങ്ങിയതെന്നും ഒടുവില്‍ സംവിധായകന്‍ ചതിക്കുകയായിരുന്നുവെന്നും മന്ദന പറയുന്നു. ആദ്യ പങ്കാളിയായ ഗൗരവ് ഗുപ്‌തയുമായി വേര്‍പിരിഞ്ഞ ശേഷം ബോളിവുഡിലെ പ്രശസ്‌തനായ ഒരു സംവിധായകനുമായി രഹസ്യബന്ധമുണ്ടായിരുന്നു. ആ സമയത്ത് ഞാനാകെ തകര്‍ന്നിരിക്കുകയായിരുന്നു.
സ്‌ത്രീകളുടെ അവകാശങ്ങളെ കുറിച്ച് നിരന്തരം ശബ്‌ദമുയര്‍ത്തിയ ആളായിരുന്നു അദ്ദേഹം. പലരുടെയും ആരാധനാപാത്രം. ഒരുമിച്ച് ജീവിക്കാമെന്നും കുഞ്ഞിന് ജന്മം നല്‍കാമെന്നും ഞങ്ങളിരുവരും ചേര്‍ന്ന് പദ്ധതിയിട്ടതാണ്. എന്നാല്‍ ഗര്‍ഭിണിയായപ്പോള്‍ ആ സംവിധായകന്‍റെ വിധം മാറി. അതോടെ ആ കുഞ്ഞിനെ നശിപ്പിക്കേണ്ടിവന്നു. -മന്ദന കരീമി വ്യക്തമാക്കി.
'റോയ്' എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് മന്ദന അഭിനയരംഗത്തെത്തുന്നത്. ഇറാനിയന്‍ മോഡല്‍ കൂടിയാണ് നടി. ബിഗ്‌ബോസ് ഒന്‍പതാം സീസണില്‍ സെക്കന്‍ഡ് റണ്ണര്‍അപ്പ് കൂടിയായിരുന്നു മന്ദന.
Also Read: ഭര്‍ത്താവ് മരിച്ച് രണ്ട് വര്‍ഷത്തിന് ശേഷം യുവതി പ്രസവിച്ചു, കുഞ്ഞിന്‍റെ അച്ഛൻ മരണപ്പെട്ട ഭര്‍ത്താവ്!