ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്കൊപ്പം മെഗാസ്റ്റാര്‍ മമ്മൂട്ടിയും വളരെ ആവേശത്തോടെയാണ് ലോകകപ്പ് ഫൈനല്‍ കണ്ടത്. ഫ്രാന്‍സിനെ തോല്‍പ്പിച്ച് അര്‍ജന്‍റീന കപ്പില്‍ മുത്തമിട്ടപ്പോള്‍ അതിന് സാക്ഷ്യം വഹിക്കാനായി മലയാളത്തിന്‍റെ മഹാനടനും ഖത്തറില്‍ എത്തിയിരുന്നു. ഇപ്പോഴിതാ ഫുട്‌ബോള്‍ കണ്ട് ആവേശം കൊള്ളുന്ന മമ്മൂട്ടിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
- " class="align-text-top noRightClick twitterSection" data="
">
ഫൈനലില്‍ അര്‍ജന്‍റീന ഓരോ ഗോള്‍ അടിക്കുമ്പോഴും ആവേശം കൊള്ളുന്ന മമ്മൂട്ടിയേയാണ് വീഡിയോയില്‍ കാണാനാവുക. മുന്‍ ബിഗ് ബോസ് താരവും ആര്‍ജെയുമായ സൂരജ് ആണ് ലോകകപ്പ് വേദിയില്‍ നിന്നുള്ള മമ്മൂട്ടിയുടെ വീഡിയോ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്‌റ്റഗ്രാമിലാണ് ആര്‍ജെ സൂരജ് വീഡിയോ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
'അര്‍ജന്‍റീന നേടിയ നിമിഷം മമ്മൂക്കയുടെ ആവേശം.. 36 വര്‍ഷത്തെ കാത്തിരിപ്പ്.. ഒടുവില്‍ ആഗ്രഹിച്ച മനോഹര നിമിഷം.. സ്വന്തം ഖത്തറില്‍ പ്രിയപ്പെട്ട അര്‍ജന്‍റീന കപ്പെടുത്ത നിമിഷം.. കൂടെ മത്സരം കാണാന്‍ ആവേശത്തോടെ പ്രിയപ്പെട്ട മമ്മൂക്ക.. ഇതില്‍പരം ഒരു സന്തോഷ നിമിഷം ഈ വര്‍ഷം ഇനിയുണ്ടാവാനിടയില്ല... ഖത്തറും അര്‍ജന്‍റീനയും മെസ്സിയും ചരിത്രം കുറിച്ചു'-വീഡിയോക്കൊപ്പം ആര്‍ ജെ സൂരജ് കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
കാണികള്‍ക്കൊപ്പമിരുന്ന് ലോകകപ്പ് ആവേശത്തോടെ കാണുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും ആര്‍ജെ സൂരജ് ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്. മമ്മൂക്കയോടൊപ്പം.. മെസിക്ക് മുന്നില്‍.. ഇതുപോലൊരു വേള്‍ഡ് കപ്പ് ഇനി കാണാന്‍ തനിക്ക് ഭാഗ്യമുണ്ടാകുമോ എന്നറിയില്ലെന്നാണ് ലോകകപ്പ് കാണുന്ന മമ്മൂട്ടിയുടെ ചിത്രം പങ്കുവച്ച് കൊണ്ട് സൂരജ് കുറിച്ചത്.
- " class="align-text-top noRightClick twitterSection" data="
">
ഫിഫ ലോകകപ്പില്‍ വിജയ കിരീടം ചൂടിയ അര്‍ജന്‍റീനയ്‌ക്ക് മമ്മൂട്ടി ആശംസകളും നേര്‍ന്നിരുന്നു. ലോകം കീഴടക്കിയ അര്‍ജന്‍റീനയ്‌ക്കും മാന്ത്രിക മെസിക്കും അഭിനന്ദനങ്ങള്‍ എന്നായിരുന്നു മമ്മൂട്ടി ഫേസ്‌ബുക്കില്‍ കുറിച്ചത്. 'എന്തൊരു രാത്രി! എന്തൊരു മത്സരം.. രോമാഞ്ച നിമിഷങ്ങള്‍. ഒരു പക്ഷേ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ മത്സരങ്ങളിലൊന്നിന് സാക്ഷ്യം വഹിച്ചതിന്‍റെ ആവേശം. ലോകം കീഴടക്കിയ അര്‍ജന്‍റീനയ്‌ക്കും മാന്ത്രിക മെസിക്കും അഭിനന്ദനങ്ങള്‍'-ഇപ്രകാരമാണ് മമ്മൂട്ടി കുറിച്ചത്.