ETV Bharat / entertainment

ഇതാ ജോസ്, മാസ് ലുക്കില്‍ വിറപ്പിക്കാൻ മമ്മൂട്ടി ; ശ്രദ്ധനേടി 'ടർബോ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

author img

By ETV Bharat Kerala Team

Published : Nov 27, 2023, 5:54 PM IST

Turbo movie First Look Poster out : വൈശാഖ് സംവിധാനം ചെയ്യുന്ന 'ടർബോ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്.

Mammootty starrer Turbo movie First Look Poster  Mammootty Turbo movie First Look Poster  Turbo movie First Look Poster  Turbo First Look Poster out  മാസ് ലുക്കില്‍ വിറപ്പിക്കാൻ മമ്മൂട്ടി  മമ്മൂട്ടി  ശ്രദ്ധനേടി ടർബോ ഫസ്റ്റ് ലുക്ക് പോസ്റ്റർ  ടർബോ ഫസ്റ്റ് ലുക്ക് പോസ്റ്റർ  ടർബോ ഫസ്റ്റ് ലുക്ക്  മമ്മൂട്ടിയുടെ ടർബോ  മമ്മൂട്ടി നായകനായി ടർബോ  Mammootty starrer Turbo  Mammoottys Turbo  mammoottycompany  mammoottycompany new film  Mammootty  വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ  മിഥുൻ മാനുവൽ തോമസ്  Midhun Manuel Thomas  Midhun Manuel Thomas turbo
Mammootty starrer Turbo movie

'കാതൽ' തരംഗത്തിന്‍റെ അലയൊലികൾ അടങ്ങും മുൻപ് ആരാധകർക്ക് ആവേശമായി വീണ്ടും മമ്മൂട്ടി. താരം നായകനായി എത്തുന്ന പുതിയ ചിത്രം 'ടർബോ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. മാസ് ലുക്കില്‍ ജീപ്പില്‍ നിന്നും ഇറങ്ങുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണാനാവുക (Mammootty starrer Turbo movie First Look Poster).

ജോസ് എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. കറുത്ത ഷര്‍ട്ടും വെള്ളമുണ്ടും ധരിച്ചാണ് ജോസ് പോസ്റ്ററിൽ. കഴിഞ്ഞ ദിവസം പുറത്തുവന്ന പോസ്റ്റർ ആരാധകർ ആഘോഷമാക്കുകയാണ്. പ്രഖ്യാപനം മുതൽ വാർത്തകളിൽ നിറഞ്ഞ ചിത്രത്തിലെ മമ്മൂക്കയുടെ ലുക്ക് ഞെട്ടിച്ചു എന്നാണ് പ്രേക്ഷക പ്രതികരണം.

വൈശാഖ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ മിഥുൻ മാനുവൽ തോമസ് ആണ് 'ടർബോ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ടർബോ'യിൽ കന്നഡ താരം രാജ് ബി ഷെട്ടിയും പ്രധാന വേഷത്തിലുണ്ട്.

READ MORE: രാജ് ബി ഷെട്ടി മലയാളത്തിലേക്ക് ; അരങ്ങേറ്റം മമ്മൂട്ടിക്കൊപ്പം 'ടർബോ'യിലൂടെ

അടുത്തിടെയാണ് രാജ് ബി ഷെട്ടിയെ 'ടർബോ' ടീമിലേക്ക് സ്വാഗതം ചെയ്‌തുകൊണ്ടുള്ള പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. കന്നഡ - തെലുഗു ചലച്ചിത്ര മേഖലയിൽ മികച്ച സിനിമകളിലൂടെ പേരെടുത്ത രാജ് ബി ഷെട്ടിയുടെ മലയാള അരങ്ങേറ്റത്തിനായി ഉറ്റുനോക്കുകയാണ് ആരാധകർ. 'ടർബോ'യിൽ തെലുഗു നടൻ സുനിലും സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

രജനികാന്ത് നായകനായെത്തിയ 'ജയിലർ' സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ സുനിലിന്‍റെ പോസ്റ്റർ നേരത്തെ നിർമാതാക്കൾ പുറത്തുവിട്ടിരുന്നു. മറ്റ് അഭിനേതാക്കളുടെ പേരുകൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് കരുതുന്നത്. പ്രേക്ഷകർ ആഗ്രഹിക്കുന്ന രീതിയിലുള്ള അത്യുഗ്രൻ മാസ് ആക്ഷൻ ചിത്രമായിരിക്കും 'ടർബോ' എന്ന് മമ്മൂട്ടി നേരത്തെ പറഞ്ഞിരുന്നു.

താരം നായകനായി എത്തിയ 'കാതലി'ന്‍റെ പ്രൊമോഷനിടെയാണ് 'ടർബോ'യെ കുറിച്ച് മമ്മൂട്ടി മാധ്യമങ്ങളോട് വാചാലനായത്. സിനിമ ഒരു ആക്ഷന്‍ - കോമഡി ചിത്രമായിരിക്കുമെന്ന് തിരക്കഥാകൃത്തായ മിഥുന്‍ മാനുവല്‍ തോമസും അറിയിച്ചിരുന്നു. നേരത്തെ 'ടർബോ'യുടെ ലൊക്കേഷനിലെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കും തരംഗമാവുകയാണ്.

മമ്മൂട്ടി കമ്പനിയാണ് 'ടർബോ'യുടെ നിര്‍മാണം. 'നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍' എന്നിവയ്‌ക്ക് പിന്നാലെ മമ്മൂട്ടി കമ്പനി നിർമിക്കുന്ന അഞ്ചാമത്തെ സിനിമയാണ് 'ടര്‍ബോ'. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ആദ്യ മാസ് എന്‍റർടെയിനർ കൂടിയാകും 'ടര്‍ബോ'.

'ഓസ്‌ലർ, ​ഗരുഡൻ, ഫീനിക്‌സ്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മിഥുന്‍ തിരക്കഥ ഒരുക്കുന്ന സിനിമ എന്ന നിലയിലും 'ടര്‍ബോ'യുടെ പ്രതീക്ഷകൾ ഏറെയാണ്. വിഷ്‌ണു ശർമയാണ് ഈ ചിത്രത്തിന്‍റെ ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് ഷമീർ മുഹമ്മദും കൈകാര്യം ചെയ്യുന്നു. ടർബോയ്‌ക്ക് ഈണം പകരുന്നത് ജസ്റ്റിൻ വർ​ഗീസാണ്.

പ്രൊഡക്ഷൻ ഡിസൈന്‍ - ഷാജി നടുവേൽ, കോ ഡയറക്‌ടർ - ഷാജി പാദൂർ, ലൈൻ പ്രൊഡ്യൂസർ - സുനിൽ സിം​ഗ്, കോസ്റ്റ്യൂം ഡിസൈനർ - സെൽവിൻ ജെ, അഭിജിത്ത്, മേക്കപ്പ് - റഷീദ് അഹമ്മദ്, ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ - അരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - രാജേഷ് ആർ കൃഷ്‌ണൻ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.