ETV Bharat / entertainment

ട്രോളുകള്‍ക്കിടെ പുതിയ നേട്ടം; നെറ്റ്‌ഫ്ലിക്‌സിന്‍റെ ടോപ്‌ ടെന്നില്‍ ഇടംപിടിച്ച് മമ്മൂട്ടി ചിത്രം - CBI series

Top movies list in Netflix: ദ റോത്ത്‌ ഓഫ്‌ ഗോഡ്‌, സെന്‍തൗറോ, ഹേര്‍ട്ട് പരേഡ്‌ എന്നീ വിദേശ ഭാഷ ചിത്രങ്ങളാണ് സിബിഐയ്‌ക്ക് മുന്നിലുള്ളത്‌. ബോളിവുഡ്‌ ചിത്രം 'ഭൂല്‍ ഭുലയ്യ 2' ഉം ടോപ്‌ ടെന്നിലുണ്ട്‌.

CBI 5 in Netflix top ten list  Mammootty starrer CBI 5  നെറ്റ്‌ഫ്ലിക്‌സിന്‍റെ ടോപ്‌ ടെന്നില്‍ ഇടംപിടിച്ച് മമ്മൂട്ടി ചിത്രം  Top movies list in Netflix  CBI 5 in Netflix top ten list  CBI 5 trending in Netflix  CBI 5 box office collection  CBI series  CBI 5 cast and crew
ട്രോളുകള്‍ക്കിടെ പുതിയെ നേട്ടം; നെറ്റ്‌ഫ്ലിക്‌സിന്‍റെ ടോപ്‌ ടെന്നില്‍ ഇടംപിടിച്ച് മമ്മൂട്ടി ചിത്രം
author img

By

Published : Jun 23, 2022, 1:43 PM IST

CBI 5 in Netflix top ten list: നെറ്റ്‌ഫ്ലിക്‌സില്‍ ടോപ്‌ ടെന്നില്‍ ഇടംപിടിച്ച് മമ്മൂട്ടിയുടെ കുറ്റാന്വേഷണ ചിത്രം 'സിബിഐ 5: ദി ബ്രെയിന്‍'. ഇന്ത്യയുടെ ടോപ്‌ ടെന്‍ പട്ടികയില്‍ ചിത്രം നാലാം സ്ഥാനത്താണ്. മെയ്‌ ഒന്നിന് തിയേറ്റര്‍ റിലീസായെത്തിയ സിനിമ ജൂണ്‍ 12നാണ് നെറ്റ്‌ഫ്ലിക്‌സില്‍ സ്‌ട്രീമിങ്‌ ആരംഭിച്ചത്‌.

Top movies list in Netflix: ജൂണ്‍ 13 മുതല്‍ 19 വരെയുള്ള കണക്കുപ്രകാരമാണ് ലോക സിനിമകളില്‍ 'സിബിഐ 5' നാലാം സ്ഥാനം സ്വന്തമാക്കിയത്‌. 'ദ റോത്ത്‌ ഓഫ്‌ ഗോഡ്‌', 'സെന്‍തൗറോ', 'ഹേര്‍ട്ട് പരേഡ്‌' എന്നീ വിദേശ ഭാഷ ചിത്രങ്ങളാണ് 'സിബിഐ'യ്‌ക്ക് മുന്നിലുള്ളത്‌. ബോളിവുഡ്‌ ചിത്രം 'ഭൂല്‍ ഭുലയ്യ 2' ഉം ടോപ്‌ ടെന്നിലുണ്ട്‌.

CBI 5 trending in Netflix: തിയേറ്റര്‍ റിലീസിന്‌ ശേഷം സമ്മിശ്രാഭിപ്രായമായിരുന്നു സിനിമയ്‌ക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്‌. ചിത്രം വലിയ തോതില്‍ ട്രോളുകള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുമ്പോഴാണ് ഈ നേട്ടം. റിലീസ്‌ ചെയ്‌ത്‌ എട്ട് ദിവസത്തിനുള്ളില്‍ 28.8 ലക്ഷം പേരാണ് സിനിമ ഇതുവരെ കണ്ടത്‌. ഗള്‍ഫ്‌ രാജ്യങ്ങള്‍, പാകിസ്ഥാന്‍, മാലിദ്വീപ്‌, മലേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക എന്നിവിടങ്ങളിലെല്ലാം സിബിഐ 5 ട്രെന്‍ഡിങ്ങിലെത്തി.

CBI 5 box office collection: ഭേദപ്പെട്ട പ്രകടനമാണ് ചിത്രം ബോക്‌സ്‌ ഓഫീസില്‍ നടത്തിയത്‌. ആദ്യ ഒൻപത്‌ ദിനങ്ങളില്‍ നിന്നും 17 കോടിയാണ് സിനിമ വിദേശ മാര്‍ക്കറ്റുകളില്‍ നിന്നു മാത്രം നേടിയത്‌. ഒരു മലയാള സിനിമയെ സംബന്ധിച്ച് മികച്ച കലക്ഷനാണിത്‌.

CBI series: മലയാളികളും മലയാള സിനിമയും ഈ വര്‍ഷം കാത്തിരുന്ന പ്രധാന റിലീസുകളില്‍ ഒന്നായിരുന്നു സിബിഐ പരമ്പരയിലെ 'സിബിഐ 5: ദി ബ്രെയിന്‍'. 1988ല്‍ പുറത്തിറങ്ങിയ 'ഒരു സിബിഐ ഡയറിക്കുറിപ്പ്' എന്ന സിനിമയിലൂടെയാണ് ഈ സീരിസിന്‍റെ ആരംഭം. തുടര്‍ന്ന് 'ജാഗ്രത', 'സേതുരാമയ്യര്‍ സിബിഐ', 'നേരറിയാന്‍ സിബിഐ' എന്നീ ചിത്രങ്ങളും പുറത്തിറങ്ങി.

CBI 5 cast and crew: എസ്‌.എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവാണ് 'സിബിഐ 5'ന്‍റെ സംവിധാനം. സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് നിര്‍മാണം. ജഗതി ശ്രീകുമാറും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയിരുന്നു. രഞ്‌ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, മുകേഷ്‌, രമേഷ്‌ പിഷാരടി, ആശ ശരത്‌, അനൂപ്‌ മേനോന്‍, സായ്‌ കുമാര്‍, ദിലീഷ്‌ പോത്തന്‍, കനിഹ, ജയകൃഷ്‌ണന്‍, പ്രതാപ്‌ പോത്തന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്‌.

Also Read: കൂളിംഗ്‌ ഗ്ലാസ്‌ വച്ച് സ്‌റ്റൈലായി ബിരിയാണി ഇളക്കി മമ്മൂട്ടി ; വീഡിയോ വൈറല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.