ETV Bharat / entertainment

'പ്രിയപ്പെട്ട ലാലിന്'; പിറന്നാള്‍ ആശംസകളുമായി മമ്മൂട്ടി - Prithviraj birthday wishes to Mohanlal

Mammootty birthday wishes to Mohanlal: താര രാജാവിന് മറ്റൊരു താരരാജാവിന്‍റെ ജന്മദിനാശംസകള്‍. ഫേസ്‌ബുക്കിലൂടെയാണ് മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി രംഗത്തെത്തിയത്‌.

Mammootty birthday wishes to Mohanlal  ലാലിന് മമ്മൂട്ടിയുടെ ജന്മദിനാശംസകള്‍  Mammootty birthday wishes to Mohanlal  മമ്മൂട്ടിയുടെ ജന്മദിനാശംസകള്‍  Prithviraj birthday wishes to Mohanlal  Mohanlal birthday celebration
'പ്രിയപ്പെട്ട ലാലിന്...'; മമ്മൂട്ടിയുടെ ജന്മദിനാശംസകള്‍ വൈറല്‍
author img

By

Published : May 21, 2022, 11:05 AM IST

Mohanlal birthday: കംപ്ലീറ്റ്‌ ആക്‌ടര്‍ മോഹന്‍ലാലിന്‍റെ 62ാം ജന്മദിനമാണ് ഇന്ന്. അതിരാവിലെ തന്നെ നിരവധി പേരാണ് താരത്തിന് ആശംസകളും സമ്മാനങ്ങളുമായി രംഗത്തെത്തിയത്‌. ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചാണ് മമ്മൂട്ടി പിറന്നാൾ ആശംസകൾ നേർന്നത്. പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ എന്നാണ് അദ്ദേഹം കുറിച്ചത്.

Mammootty birthday wishes to Mohanlal: ഫേസ്‌ബുക്കിലൂടെയാണ് മമ്മൂട്ടി മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്‌. 'പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്‍' -ഇപ്രകാരം കുറിച്ചുക്കൊണ്ട് മോഹന്‍ലാലിനൊപ്പമുള്ള ഒരു ചിത്രവും മമ്മൂട്ടി പങ്കുവച്ചു. മമ്മൂട്ടിയുടെ ഈ പിറന്നാള്‍ ആശംസ ആരാധകരും ഏറ്റെടുത്തു. നിമിഷ നേരം കൊണ്ട്‌ താരത്തിന്‍റെ പിറന്നാള്‍ ആശംസ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അര മണിക്കൂറില്‍ 30,000 ലൈക്കുകളാണ് പോസ്‌റ്റിന് ലഭിച്ചത്‌.

  • " class="align-text-top noRightClick twitterSection" data="">

Prithviraj birthday wishes to Mohanlal: പൃഥ്വിരാജും മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരുന്നു. ആശംസകള്‍ക്കൊപ്പം പിറന്നാള്‍ സമ്മാനവും നല്‍കി. 'ബ്രോ ഡാഡി'യിലെ ഡയറക്‌ടേഴ്‌സ്‌ കട്ടാണ് താരം മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനമായി നല്‍കിയത്‌. പൃഥ്വിരാജ്‌ സംവിധാനം ചെയ്‌ത്‌ മോഹന്‍ലാലും പൃഥ്വിരാജും അച്ഛനും മകനുമായെത്തിയ ചിത്രമാണ് 'ബ്രോ ഡാഡി'.

Mohanlal birthday celebration: മോഹന്‍ലാലിന്‍റെ ജന്മദിനം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ആരാധകരും. ആഘോഷത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്‌. ഖത്തറില്‍ നിന്നുള്ള പിറന്നാള്‍ ആഘോഷ വീഡിയോ ശ്രദ്ധേയമാവുകയാണ്. ഭാര്യ സുചിത്ര, സുഹൃത്തും നിര്‍മാതാവുമായ ആന്‍റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ക്കൊപ്പം മോഹന്‍ലാല്‍ കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്നതാണ് വീഡിയോയില്‍.

Also Read: പിറന്നാൾ ദിനത്തിൽ ലാലേട്ടന് കിടിലൻ സമ്മാനവുമായി പൃഥ്വിരാജ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.