ETV Bharat / entertainment

Malvika Nair Devil Movie Character Poster കല്യാൺ റാമിന്‍റെ സ്‌പൈ ത്രില്ലർ 'ഡെവിൾ'; രാഷ്‌ട്രീയക്കാരിയായി മാളവിക നായർ, പോസ്റ്ററെത്തി - രാഷ്‌ട്രീയക്കാരിയായി മാളവിക നായർ

Devil Hits Theaters on November 24: സംയുക്ത നായികയാവുന്ന 'ഡെവിൾ' നവംബർ 24ന് തിയേറ്ററുകളിലേക്ക്

ഡെവിൾ നവംബർ 24ന് തിയേറ്ററുകളിലേക്ക്  ഡെവിൾ നവംബർ 24ന്  ഡെവിൾ  Malvika Nair as politician in Devil  Malvika Nairs character poster in Devil movie  Malvika Nair  Malvika Nair devil movie poster  Devil Hits Theaters on November 24  Malvika Nair character poster in Devil movie  കല്യാൺ റാമിന്‍റെ സ്‌പൈ ത്രില്ലർ ഡെവിൾ  രാഷ്‌ട്രീയക്കാരിയായി മാളവിക നായർ  Devil
Malvika Nair as politician in Devil
author img

By ETV Bharat Kerala Team

Published : Oct 16, 2023, 5:48 PM IST

ന്ദമുരി കല്യാൺ റാം (Nandamuri Kalyanram) നായകനാകുന്ന സ്‌പൈ ത്രില്ലർ ചിത്രം 'ഡെവിൾ' റിലീസിനൊരുങ്ങുന്നു. ചിത്രം നവംബർ 24ന് തിയേറ്ററുകളിലെത്തും (Devil Hits Theaters on November 24). കരിയറിന്‍റെ തുടക്കകാലം മുതൽക്കുതന്നെ സ്‌ക്രിപ്റ്റ് സെലക്ഷനിൽ അതീവ ജാഗ്രത പുലർത്തുന്ന നടനാണ് നന്ദമുരി കല്യാൺ റാം. അതുകൊണ്ടുതന്നെ താരത്തിന്‍റെ പുതിയ ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാസ്വാദകർ.

'ഡബിൾ - ദി ബ്രിട്ടീഷ് സീക്രട്ട് ഏജന്‍റ് ' എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം അഭിഷേക് നാമ (Abhishek Nama) ആണ് സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ക്യാരക്‌ടർ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാളവിക നായരുടെ ക്യാരക്‌ടർ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.

'മണിമേഖല' എന്നാണ് മാളവിക അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. രാഷ്‌ട്രീയക്കാരിയുടെ വേഷത്തിലാകും താരം പ്രത്യക്ഷപ്പെടുക എന്ന സൂചന നൽകുന്നതാണ് പോസ്റ്റർ (Malvika Nair Devil Movie Character Poster). ഏതായാലും മികച്ച പ്രതികരണമാണ് പോസ്റ്ററിന് ലഭിക്കുന്നത്.

ചിത്രത്തിൽ സംയുക്തയാണ് നായികയായി എത്തുന്നത്. 'ഡെവിളി'ൽ 'നൈഷാദ' എന്ന കഥാപാത്രമായാണ് സംയുക്ത എത്തുന്നത്. നേരത്തെ പുറത്തുവന്ന നൈഷാദയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. 'വിരുപാക്ഷ' എന്ന ബ്ലോക്ബസ്റ്റർ ഹിറ്റിന് ശേഷം എത്തുന്ന സംയുക്തയുടെ തെലുഗു ചിത്രം കൂടിയാണ് 'ഡെവിൾ'.

അടുത്തിടെയാണ് 'ഡെവിളി'ന്‍റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. നിഗുഢതകളും കൗതുകവും നിറഞ്ഞ ടീസറിന് വലിയ പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു. നിഗൂഢമായ സത്യം പുറത്തുകൊണ്ട് വരുന്ന ബ്രിട്ടീഷ് സീക്രട്ട് ഏജന്‍റായാണ് കല്യാൺ റാം ചിത്രത്തിൽ എത്തുന്നത്.

കഴിഞ്ഞ വർഷം 'ബിംബിസാര' എന്ന ചിത്രത്തിലൂടെ ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കാൻ കല്യാണിന് കഴിഞ്ഞിരുന്നു. ഏറെ പ്രതീക്ഷയുണർത്തുന്ന ചിത്രവുമായി താരം വീണ്ടും എത്തുമ്പോൾ ആരാധകരും ആവേശത്തിലാണ്. തെലുഗുവിന് പുറമെ ഹിന്ദിയിലും 'ഡെവിൾ' റിലീസാകുന്നുണ്ട്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ ഹിന്ദി ഗ്ലിംപ്‌സ് വീഡിയോയും വൈറലായിരുന്നു.

അഭിഷേക് പിക്‌ചേഴ്‌സിന്‍റെ ബാനറിൽ സംവിധായകൻ അഭിഷേക് നാമ തന്നെയാണ് ഈ ചിത്രത്തിന്‍റെ നിർമാണം. ശ്രീകാന്ത് വിസയാണ് ചിത്രത്തിനായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. സൗന്ദർ രാജൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ തമ്മി രാജുവാണ്. സംഗീത സംവിധാനം ഹർഷവർദ്ധൻ രമേശവാറും നിർവഹിക്കുന്നു.

പ്രൊഡക്ഷൻ ഡിസൈനർ - ഗാന്ധി നടികുടികർ, സൗണ്ട് ഡിസൈൻ - വിജയ് രത്തിനം, മിക്‌സിംഗ് എഞ്ചിനീയർ - എഎം റഹ്മത്തുള്ള, ചീഫ് കോ - ഡയറക്‌ടർ - ചലസാനി രാമറാവു, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - മോഹിത് റൗല്യാനി, പോസ്റ്ററുകൾ - കാണി സ്റ്റുഡിയോസ്, വസ്‌ത്രാലങ്കാരം - രാജേഷ് & അശ്വിൻ, ഫൈറ്റ് - വെങ്കട്ട്, രാമകൃഷ്‌ണ, പി ആർ ഒ - ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.