ETV Bharat / entertainment

'എല്ലാം ഒത്തുതീര്‍പ്പാക്കി'; അവതാരകയെ അപമാനിച്ച കേസില്‍ നടൻ ശ്രീനാഥ് ഭാസിക്കെതിരായ നടപടികള്‍ക്ക് സ്‌റ്റേ - മരട് പൊലീസ്

ഓൺലൈന്‍ ചാനൽ അവതാരകയെ അപമാനിച്ച കേസില്‍ പരാതിക്കാരിയുമായി ഒത്തുതീർപ്പിലെത്തിയെന്ന് വ്യക്തമാക്കിയതോടെ നടൻ ശ്രീനാഥ് ഭാസിക്കെതിരായ നടപടികള്‍ സ്‌റ്റേ ചെയ്ത്‌ ഹൈക്കോടതി

Sreenath Bhasi  Malayalam Actor  Malayalam Actor Sreenath Bhasi  Sreenath Bhasi case procedures  High court  Kerala High court  എല്ലാം ഒത്തുതീര്‍പ്പാക്കി  അവതാരകയെ അപമാനിച്ച കേസില്‍  നടൻ ശ്രീനാഥ് ഭാസി  ശ്രീനാഥ് ഭാസി  ശ്രീനാഥ് ഭാസിയ്ക്കെതിരായ നടപടികള്‍  നടപടികള്‍ സ്‌റ്റേ ചെയ്ത്‌ ഹൈക്കോടതി  ഹൈക്കോടതി  ഓൺലൈന്‍ ചാനൽ അവതാരക  മരട് പൊലീസ്  സ്‌ത്രീത്വത്തെ അപമാനിക്കൽ
'എല്ലാം ഒത്തുതീര്‍പ്പാക്കി'; അവതാരകയെ അപമാനിച്ച കേസില്‍ നടൻ ശ്രീനാഥ് ഭാസിയ്ക്കെതിരായ നടപടികള്‍ സ്‌റ്റേ ചെയ്ത്‌ ഹൈക്കോടതി
author img

By

Published : Sep 30, 2022, 5:33 PM IST

കൊച്ചി: ഓൺലൈന്‍ ചാനൽ അവതാരകയെ അപമാനിച്ച കേസില്‍ നടൻ ശ്രീനാഥ് ഭാസിക്കെതിരായ നടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസിന്‍റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസി നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് നടപടി. അതേസമയം പരാതിയുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്ന അവതാരകയുടെ സത്യവാങ്മൂലം ഉള്‍പ്പടെയാണ് നടൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്.

പരാതിക്കാരിയുമായി ഒത്തുതീർപ്പില്‍ എത്തിയെന്നും പരാതിയുമായി മുന്നോട്ടു പോകാൻ താൽപ്പര്യമില്ലെന്നും അവതാരക അറിയിച്ച സാഹചര്യത്തിൽ കേസ് റദ്ദാക്കണമെന്നായിരുന്നു ശ്രീനാഥ് ഭാസിയുടെ ആവശ്യം. ഇക്കഴിഞ്ഞ 21 നാണ് കൊച്ചിയിലെ നക്ഷത്രഹോട്ടലിൽ അഭിമുഖത്തിനിടെ പരസ്യമായി അസഭ്യം പറഞ്ഞന്നായിരുന്നു അവതാരകയുടെ പരാതി. ഇതെത്തുടര്‍ന്ന് സ്‌ത്രീത്വത്തെ അപമാനിക്കൽ, പരസ്യമായി അസഭ്യം പറയൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമായിരുന്നു മരട് പൊലീസ് ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തത്.

അതേസമയം ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചെന്ന സംശയത്തിൽ പൊലീസ് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്‌ക്കയച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.