ETV Bharat / entertainment

'നല്ലവനായ റൗഡി ആയതു കൊണ്ടാണോ അന്ന് മോഹന്‍ലാലിനെ വീട്ടിലേക്ക് ക്ഷണിച്ചത്'; അടൂരിനെതിരെ മേജര്‍ രവി - മേജര്‍ രവി

മോഹന്‍ലാല്‍ വെറുമൊരു റൗഡിയല്ലെന്നും, നല്ലവനായ റൗഡിയാണെന്നും അതുകൊണ്ടാവാം അടൂരിന്‍റെ സിനിമയില്‍ നിന്നും അദ്ദേഹം പിന്‍മാറിയതെന്ന് മേജര്‍ രവി..

Major Ravi against Adoor Gopalakrishnan  Major Ravi  Adoor Gopalakrishnan  Major Ravi slams Adoor Gopalakrishnan  Major Ravi Facebook post  Facebook post  Major Ravi raise questions to Adoor Gopalakrishnan  Adoor Gopalakrishnan s Rowdy statement  നല്ലവനായ റൗഡി  മോഹൻലാല്‍ നല്ലവനായ റൗഡിയെന്ന് അടൂര്‍  അടൂര്‍ ഗോപാലകൃഷ്‌ണനെതിരെ മേജര്‍ രവി  മോഹൻലാല്‍  അടൂര്‍ ഗോപാലകൃഷ്‌ണന്‍  മേജര്‍ രവി  അടൂരിനെതിരെ മേജര്‍ രവി
അടൂരിനെതിരെ മേജര്‍ രവി
author img

By

Published : Jan 26, 2023, 11:41 AM IST

Major Ravi against Adoor Gopalakrishnan: മോഹൻലാലിനെ 'നല്ലവനായ റൗഡി' എന്ന് വിശേഷിപ്പിച്ച സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‌ണനെതിരെ നടനും സംവിധായകനുമായ മേജര്‍ രവി. അടൂര്‍ ഗോപാലകൃഷ്‌ണന്‍റെ നല്ലവനായ റൗഡി പ്രയോഗത്തെ വിമര്‍ശിച്ച് നിരവധി പേരാണ് സംവിധായകനെതിരെ രംഗത്തെത്തിയിരിക്കുന്നത്. മോഹന്‍ലാലിനെ സ്വവസതിയില്‍ ക്ഷണിച്ച സമയത്ത് അദ്ദേഹം റൗഡി ആയിരുന്നില്ലേ എന്നാണ് അടൂരിനോടുള്ള മേജര്‍ രവിയുടെ ചോദ്യം. ഫേസ്‌ബുക്കിലൂടെയായിരുന്നു മേജര്‍ രവിയുടെ പ്രതികരണം.

Major Ravi slams Adoor Gopalakrishnan: 'ശ്രീ അടൂർ ഗോപാലകൃഷ്‌ണന്‍, താങ്കളെപ്പറ്റി ഞാൻ നേരത്തെയിട്ട ഒരു പോസ്‌റ്റിന്‍റെ തുടർച്ചയായാണ് ഇതെഴുതുന്നത്. മലയാളികളുടെ പ്രിയതാരം ശ്രീ മോഹൻലാലിനെ 'നല്ലവനായ റൗഡി' എന്ന് താങ്കൾ വിശേഷിപ്പിച്ചല്ലോ. മലയാള സിനിമയുടെ ആഗോള അംബാസിഡാർ ആയ താങ്കളുടെ ഓർമ ഇപ്പോഴും സജീവമാണെന്ന് കരുതിക്കോട്ടെ. ആ ഓർമയിലെ ചില കാര്യങ്ങൾ ഒന്ന് ശ്രദ്ധയിൽപ്പെടുത്തുന്നു.

  • " class="align-text-top noRightClick twitterSection" data="">

Major Ravi Facebook post: കുറച്ചു വർഷങ്ങൾക്ക് മുമ്പ്, താങ്കൾ, ശ്രീ മോഹൻലാൽ എന്ന 'നല്ലവനായ റൗഡിയെ' താങ്കളുടെ വീട്ടിലേക്ക് ക്ഷണിക്കുകയുണ്ടായി. ഒരുപാട് തിരക്കുകൾ ഉണ്ടായിരുന്നിട്ടും, മോഹൻലാൽ താങ്കളുടെ വസതിയിൽ വന്നു കാണുകയുണ്ടായി. അന്ന് ആലപ്പുഴയിൽ എന്തോ വച്ച് ഷൂട്ട് ചെയ്യാനിരിക്കുന്ന താങ്കളുടെ സിനിമയുടെ കഥ പറയുകയും അതിൽ അഭിനയിക്കണമെന്ന ആഗ്രഹം അങ്ങ് പ്രകടിപ്പിക്കുകയും ചെയ്‌തു.

Major Ravi support Mohanlal: റൗഡികളുടെ കഥ അല്ലാതിരുന്നിട്ട്‌ കൂടി, ഒട്ടും മടിയില്ലാതെ, സന്തോഷത്തോടെ ആ ആവശ്യം ശ്രീ മോഹൻലാൽ സ്വീകരിച്ചു. കാതലായ ചോദ്യം ഇതാണ്. അന്ന് താങ്കൾ ക്ഷണിച്ചപ്പോൾ, അദ്ദേഹം റൗഡി ആയിരുന്നില്ലേ, അതോ നല്ലവനായ റൗഡി ആയതുകൊണ്ടായിരുന്നോ ക്ഷണം.

ആ ചിത്രത്തിൽ പക്ഷേ മോഹൻലാൽ അഭിനയിച്ചില്ല. ഇതിൻ്റെ കാരണം എന്തെന്ന് ഈ ലോകത്ത് അങ്ങയ്ക്കും, ശ്രീ ലാലിനും ഇതെഴുതുന്ന എനിക്കും കുറച്ചാളുകൾക്കും മാത്രം അറിയാം. പിന്നെ 'അദ്ദേഹം വെറുമൊരു റൗഡിയല്ല, നല്ലവനായ റൗഡിയാണ്'. അതുകൊണ്ടാവാം അദ്ദേഹം അതിൽ നിന്ന് പിന്മാറിയത്.' -മേജര്‍ രവി ഫേസ്‌ബുക്കില്‍ കുറിച്ചു.

Major Ravi raise questions to Adoor Gopalakrishnan: ഇതുസംബന്ധിച്ച് മറ്റൊരു പോസ്‌റ്റ് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് മേജര്‍ രവി ഫേസ്‌ബുക്കില്‍ പങ്കുവച്ചിരുന്നു. മോഹൻലാലിനെതിരെ ഗുണ്ടാ പ്രയോഗം നടത്തി പബ്ലിക്കിൽ സംസാരിക്കാൻ താങ്കൾക്ക് ആരാണ് അധികാരം നല്‍കിയിരിക്കുന്നത്‌ എന്നാണ് മേജര്‍ രവി ചോദിക്കുന്നത്. 'ഈയടുത്ത കാലത്ത് മിസ്‌റ്റര്‍ അടൂർ ഗോപാലകൃഷ്‌ണന്‍ കൊടുത്ത ഒരു ഇൻ്റർവ്യൂ കാണാനിടയായി. അതിൽ മൂന്ന് കാര്യങ്ങൾ... കൃത്യമായി ചില ചോദ്യങ്ങൾ എനിക്ക് ചോദിക്കാനുണ്ട്.

നമ്പർ വൺ, താങ്കൾക്ക് ഇഷ്‌ടപ്പെടുന്ന ഒരു മലയാള സിനിമ പോലും ഇവിടെ ഉണ്ടായിട്ടില്ല എന്ന് 2007ൽ താങ്കൾ പറഞ്ഞത് എനിക്ക് ഓർമയുണ്ട്. 2006ൽ ഇറങ്ങിയ 'ക്ലാസ്മേറ്റ്സ്', 'കീർത്തിചക്ര' എന്നീ രണ്ട് സിനിമകൾ നൂറിലധികം ദിവസം തിയേറ്ററുകളിൽ നിറഞ്ഞ്‌ ഓടി. ഒരു സിനിമയെ കുറിച്ച് പറയുന്നതിന്‌ മുന്നേ ആദ്യം താങ്കൾ മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കാനുള്ള മനസ്സുമായി ടിക്കറ്റ് എടുത്ത് തിയേറ്ററിൽ പോയി സിനിമകൾ കാണണം. താങ്കളുടെ സിനിമകൾ ആരും സ്വന്തം കാശു മുടക്കി തിയേറ്ററിൽ പോയി കാണാറില്ല എന്ന് കരുതി മറ്റ് സിനിമകൾ കാണാൻ കൊള്ളാത്തതാണെന്ന് സർട്ടിഫൈ ചെയ്യാൻ താങ്കൾക്ക് എന്താണ് അവകാശം.

രണ്ടാമതായി, താങ്കൾ ഏതുസമയത്തും എന്തിനാണ് വടക്കോട്ട് നോക്കിയിരുന്ന് ആക്രോശിക്കുന്നത്.. സ്വന്തം മൂക്കിന് താഴെയുള്ള കേരളത്തിൽ നടക്കുന്നത് കാണാൻ ശ്രമിക്കുക. ഒരു ഹൈപോക്രൈറ്റ് (hypocrite) ആയി തരം താഴരുത്. കുറെ പറയാനുണ്ടെങ്കിലും ഒരു കാര്യം കൂടെ താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തി ഞാൻ നിർത്താം.

Adoor Gopalakrishnan s Rowdy statement: താങ്കൾ ഇൻ്റർവ്യൂവിൽ മോഹൻലാലിനെ ഒരു നല്ലവനായ ഗുണ്ട എന്നും അദ്ദേഹത്തെ വച്ച് ഒരിക്കലും താങ്കൾ സിനിമ ചെയ്യില്ല എന്നും പറഞ്ഞു കണ്ടു. മോഹൻലാലിനെ ഒരു ഗുണ്ടാ പ്രയോഗം യൂസ് ചെയ്‌ത് പബ്ലിക്കിൽ സംസാരിക്കാൻ താങ്കൾക്ക് ആരാണ് അധികാരം തന്നിരിക്കുന്നത്. വയസ്സാകുമ്പോൾ പലർക്കും ഫ്രസ്ട്രേഷൻസ് കൂടും, പലതും കൈവിട്ടു പോകും. ഒരു ഗുണ്ട ഒരിക്കലും നല്ലവനാവില്ല. നല്ല ഗുണ്ട ചീത്ത ഗുണ്ട എന്നൊന്നുമില്ല..

മിസ്‌റ്റർ അടൂർ, മോഹൻലാൽ നിൽക്കുന്ന സ്ഥലം താങ്കൾക്ക് ഒരിക്കലും എത്തിപ്പെടാൻ സാധിക്കില്ല എന്നതിൻ്റെ പേരിൽ, ഒരാളെയും ഇതുപോലെ അവഹേളിക്കാൻ ശ്രമിക്കരുത്. അതുപോലെ കെ ആർ നാരായണൻ അക്കാദമിയിലെ കുട്ടികളെ താങ്കളുടെ താൽപര്യത്തിനനുസരിച്ച് തെറ്റിദ്ധരിപ്പിക്കരുത്. താങ്കളുടെ വളരെ ക്ലോസ് ഫ്രണ്ട് ആണല്ലോ അവിടെ ഇരിക്കുന്നത്.

അതിനു വേണ്ടി അവിടത്തെ കുട്ടികളെ തമ്മിലടിപ്പിച്ച് അവരുടെ ഭാവി കളയരുത്. ഇനിയെങ്കിലും ഇതുപോലുള്ള കാര്യങ്ങൾ പബ്ലിക്കിൽ വിളമ്പുന്നതിന്‌ മുന്നേ, താങ്കൾ ശ്രദ്ധിക്കുമെന്ന് കരുതുന്നു. ഒരു ചെറിയൊരു അഡ്വൈസ് എന്ന് മാത്രം... ഇനി ഞാൻ പറയാൻ പോകുന്ന വാക്ക് ഒരുപക്ഷേ താങ്കൾക്ക് പിടിക്കില്ല. ....... ജയ്ഹിന്ദ്...' -മേജര്‍ രവി കുറിച്ചു.

Also Read: 'മോഹൻലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂർ സാറിനോട്… മോശം വാക്കുകൾ ഉപയോഗിക്കരുത്': ധര്‍മജന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.