ETV Bharat / entertainment

എന്തിനാണ് സോള്‍ജിയര്‍ ആകുന്നത്‌? ഉത്തരവുമായി മേജറിലെ ഗാനം - Major cast and crew

Jana Gana Mana song: സന്ദീപ്‌ ഉണ്ണികൃഷ്‌ണന്‍ എന്ന രാജ്യസ്‌നേഹിയുടെ ജീവിതമാണ് ഗാനത്തില്‍. വളരെ വൈകാരിക നിമിഷങ്ങള്‍ അടങ്ങിയ രംഗങ്ങളാണ് ജന ഗണ മനയില്‍.

Major movie song Jana Gana Mana  Jana Gana Mana song  എന്തിനാണ് സോള്‍ജിയര്‍ ആകുന്നത്‌  ഉത്തരവുമായി ജന ഗണ മന  സന്ദീപ്‌ ഉണ്ണികൃഷ്‌ണന്‍ എന്ന രാജ്യസ്‌നേഹി  Major movie songs  Major Sandeep Unnikrishnan biopic  Major cast and crew  About Major Sandeep Unnikrishnan
എന്തിനാണ് സോള്‍ജിയര്‍ ആകുന്നത്‌? ഉത്തരവുമായി ജന ഗണ മന
author img

By

Published : Jun 4, 2022, 11:15 AM IST

Jana Gana Mana song: മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്‌ണന്‍റെ ജീവിത കഥ പറയുന്ന ചിത്രമാണ് 'മേജര്‍'. ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഈ സാഹചര്യത്തില്‍ ചിത്രത്തിലെ ദേശഭക്‌തി ഉണര്‍ത്തുന്ന പുതിയ ഗാനമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്‌. സിനിമയിലെ 'ജന ഗണ മന' എന്ന ഗാനമാണ് പുറത്തിറങ്ങിയത്‌.

  • " class="align-text-top noRightClick twitterSection" data="">

Major movie songs: സന്ദീപ്‌ ഉണ്ണികൃഷ്‌ണന്‍ എന്ന രാജ്യസ്‌നേഹിയുടെ ജീവിതമാണ് ഗാനത്തില്‍ ദൃശ്യമാവുക. വളരെ വൈകാരിക നിമിഷങ്ങള്‍ അടങ്ങിയ രംഗങ്ങളാണ് 2.09 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനരംഗത്തില്‍. സാം മാത്യുവിന്‍റെ വരികള്‍ക്ക് ശ്രീചരണ്‍ പഗളയുടെ സംഗീതത്തില്‍ ടോജന്‍ ടോബിയും ശ്രീചരണ്‍ പഗളയും ചേര്‍ന്നാണ് ഗാനാലാപനം. നേരത്തെ പുറത്തിയ ചിത്രത്തിലെ ഗാനങ്ങളായ 'ഓ ഇഷ', 'പൊന്‍മലരോ' തുടങ്ങിയ പ്രണയ ഗാനങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

Major Sandeep Unnikrishnan biopic: അദിവി ശേഷ്‌ ആണ് ചിത്രത്തില്‍ സന്ദീപ്‌ ഉണ്ണികൃഷ്‌ണന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചത്‌. ശോഭിത ധൂലിപാല, പ്രകാശ് രാജ്, രേവതി, സായ് മഞ്ജേരക്കര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തുന്നു. 26/11 മുംബൈ ആക്രമണത്തില്‍ ബന്ദിയാക്കപ്പെട്ട ഒരു എന്‍.ആര്‍.ഐയുടെ വേഷത്തില്‍ സായി മഞ്ജരേക്കറും ആക്രമണം നേരിട്ട ഒരു കഥാപാത്രമായി ശോഭിതയും വേഷമിടുന്നു.

Major cast and crew: ശശി കിരണ്‍ ടിക്കയാണ് സിനിമയുടെ സംവിധാനം. നടന്‍ മഹേഷ്‌ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്‍റര്‍ടെയ്‌ന്‍മെന്‍റ്സും സോണി പിക്‌ച്ചേഴ്‌സ്‌ ഇന്‍റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം. മലയാളം, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായാണ് ചിത്രം ഒരുങ്ങിയത്‌.

About Major Sandeep Unnikrishnan: 2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്‍മാരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്‍. പരിക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയാണ് ഭീകരരുടെ വെടിയേറ്റ് സന്ദീപ് മരിക്കുന്നത്. സന്ദീപിന്‍റെ ധീരതയ്‌ക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോക ചക്ര നല്‍കി ആദരിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ ചെറുണ്ണൂർ സ്വദേശിയായിരുന്നു സന്ദീപ് ഉണ്ണികൃഷ്‌ണന്‍.

Also Read: മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്‍റെ ജീവിതകഥ, തരംഗമായി മേജര്‍ ട്രെയിലര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.