ഹൈദരാബാദ്: അഭിനേതാവും സംരംഭകനുമായ രവി കേസറുമായുള്ള വിവാഹ വാര്‍ത്തകള്‍ ശരിവച്ച് നടിയും മോഡലുമായ മഹി ഗില്‍. ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും തമ്മില്‍ വിവാഹിതരായത്. 2019ല്‍ റിലീസ് ചെയ്‌ത ഫിക്‌സര്‍ എന്ന സിരീസില്‍ ഒരുമിച്ച് അഭിനയിച്ചപ്പോഴായിരുന്നു ഇരുവരും തമ്മില്‍ ആദ്യമായി കണ്ടുമുട്ടിയത്.
ദശാബ്‌ദങ്ങള്‍ നീണ്ടു നിന്ന പ്രണയത്തിനൊടുവിലാണ് തങ്ങള്‍ വിവാഹത്തിനായി തയ്യാറെടുത്തതെന്ന് ഇരുവരും പ്രതികരിച്ചു. വിവാഹത്തിന് ശേഷം, തന്‍റെ ഭര്‍ത്താവിനും മകള്‍ക്കൊപ്പവും മഹി ഗോവയിലേയ്‌ക്ക് താമസം മാറിയെന്നാണ് റിപ്പോര്‍ട്ട്. മകള്‍ വെറോനിക്കയോടൊപ്പവും ഭര്‍ത്താവ് രവി കേസറിനൊപ്പവുമാണ് മഹി ഗില്‍ നിലവില്‍ താമസിക്കുന്നത്. എന്നിരുന്നാലും താരങ്ങള്‍ എപ്പോഴാണ് വിവാഹിതരായത് എന്ന വാര്‍ത്തകള്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല.
വിവാഹമെന്ന സമ്മര്‍ദത്തിന് മുമ്പില്‍ വഴങ്ങില്ലെന്ന് മഹി: വെബ്ലോയിഡിലൂടെയായിരുന്നു മഹി തന്‍റെ വിവാഹ വാര്‍ത്ത പുറത്തുവിട്ടത്. 2019ല്‍ തനിക്ക് രണ്ടര വയസുള്ള ഒരു മകളുണ്ടെന്ന വാര്‍ത്ത പുറത്തുവിട്ടതോടെ മഹി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. തന്‍റെ സ്വാതന്ത്ര്യം താന്‍ സംരക്ഷിക്കുന്നുവെന്നും വിവാഹിതയാവണമെന്ന് സമൂഹം തനിക്ക് മേല്‍ ചെലുത്തുന്ന സമ്മര്‍ദത്തിന് മുമ്പില്‍ താന്‍ വഴങ്ങില്ല എന്നും മകളുടെ വാര്‍ത്ത പുറത്തുവിടുന്നതിന് മുമ്പ് തന്നെ മഹി പറഞ്ഞിരുന്നു.
സ്വാതന്ത്ര്യവും പരസ്‌പര ബഹുമാനവുമാണ് ബന്ധത്തില്‍ താന്‍ വിലകല്‍പ്പിക്കുന്നതെന്ന് മാഹി പറഞ്ഞു. 'അതെ, ഞങ്ങള്‍ ലിവ്- ഇന്‍ റിലേഷന്‍ഷിപ്പ് പങ്കുവയ്‌ക്കുകയാണ്. ഞങ്ങള്‍ ഇതുവരെ വിവാഹിതരായിട്ടില്ല. ഞങ്ങള്‍ ഉടന്‍ വിവാഹിതരാകും'- നേരത്തെ ഒരു അഭിമുഖത്തില്‍ മഹി പറഞ്ഞിരുന്നു.
മഹി ഗില്‍ പുറത്തുവിട്ട വിവാഹ വാര്‍ത്ത രവി കേസറിന്‍റെ ആരാധകരെ അമ്പരിപ്പിച്ചിരിക്കുകയാണ്. തന്‍റെ മകള്‍ വെറോനിക്കയുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്‌ക്കാതിരുന്നതിനെക്കുറിച്ച് മഹി നേരത്തെ പ്രതികരിച്ചിരുന്നു. താന്‍ സ്വകാര്യത വളരെയധികം താക്കുസൂക്ഷിക്കുന്ന വ്യക്തിയാണെന്നും തന്‍റെ ജീവിതത്തില്‍ നടന്നിട്ടുള്ള നിരവധി കാര്യങ്ങള്‍ ഒരിക്കലും പൊതുസമൂഹത്തിന് മുമ്പാകെ വെളിപ്പെടുത്തിയിട്ടില്ലെന്നും മഹി പറഞ്ഞിരുന്നു.
വിവാഹം കഴിക്കാതെ തന്നെ സന്തോഷവതി: 'താന്‍ എന്തിന് വിവാഹം കഴിക്കണം, ഒരു അവിവാഹിതയെന്ന നിലയില്‍ നിലവില്‍ താന്‍ സന്തോഷവതിയാണ്. വിവാഹം കഴിക്കാതെ തന്നെ ഒരാള്‍ക്ക് സന്തോഷത്തോടെ കഴിയാന്‍ സാധിക്കുമെന്ന് കരുതുന്നു. വിവാഹം കഴിക്കാതെ പോലും ഒരാള്‍ക്ക് കുടുംബവും കുട്ടികളും ഉണ്ടാവാം'-നേരത്തെ നല്‍കിയ മറ്റൊരു അഭിമുഖത്തില്‍ മാഹി പറഞ്ഞു.
'കുട്ടികള്‍ക്കും കുടുംബത്തിനും വേണ്ടി ഞങ്ങള്‍ക്ക് വിവാഹം ആവശ്യമില്ല എന്ന് ഞാന്‍ കരുതുന്നു. വിവാഹം തീര്‍ച്ചയായും മനോഹരമായ ഒരു കാര്യം തന്നെയാണ്. എന്നാല്‍, അതിലേക്ക് കടക്കണോ വേണ്ടയോ എന്നത് തികച്ചും വ്യക്തിപരമായ തീരുമാനമാണെന്ന് ഇരുവരുടെയും പ്രണയബന്ധത്തില്‍ മഹി പറഞ്ഞിരുന്നു.
ഹിന്ദി പഞ്ചാബി ചലച്ചിത്ര മേഖലയില്‍ ശ്രദ്ധേയയാണ് മഹി ഗില്‍. അനുരാഗ് കശ്യപിന്‍റെ നിരൂപക പ്രശംസ നേടിയ ഹിന്ദി ചിത്രം 'ദേവ് ഡി'യിലെ പരോ എന്ന കഥാപാത്രത്തിലൂടെയാണ് മഹി പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുന്നത്. ശരത് ചന്ദ്ര ചതോപാധ്യായയുടെ ബംഗാളി നോവലായ ദേവഗാസിന്‍റെ ആധുനിക ചിത്രമാണ് ദേവ്ഡി.
2010ല്‍ ദേവ്‌ഡി മികച്ച ഫിലിം ഫെയര്‍ ക്രിട്ടിക്‌സ് അവാര്‍ഡും സ്വന്തമാക്കി. ബോളിവുഡ് ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് പഞ്ചാബി സിനിമകളിലൂടെയാണ് താരം തന്‍റെ കരിയര്‍ ആരംഭിച്ചത്. 2021ല്‍ അമര്‍ദീപ് സിങ് ഗില്‍ സംവിധാനം ചെയ്‌ത പഞ്ചാബി ചിത്രം 'ജോറ: രണ്ടാം അധ്യായത്തിലും' 2021 സിരീസ് 'യുവര്‍ ഹോണറി'ലുമാണ് മഹി ഏറ്റവും ഒടുവില്‍ അഭിനയിച്ചിട്ടുള്ളത്.