ETV Bharat / entertainment

തീക്ഷ്‌ണാനുഭവ മൂശയില്‍ കഥകള്‍ വാര്‍ത്ത രാജശില്‍പ്പി ; നവതി നിറവില്‍ എംടി - കാലം നോവല്‍

എംടി : ഉള്ളുലച്ച മുഹൂര്‍ത്തങ്ങളെ ഊതിക്കാച്ചി വിളക്കി ശില്‍പ്പഭദ്രമാക്കിയ എഴുത്ത്

Legendary writer MT vasudevan nair Turned ninety
തീക്ഷ്‌ണാനുഭവ മൂശയില്‍ കഥകള്‍ വാര്‍ത്ത രാജശില്‍പ്പി ; നവതി നിറവില്‍ എംടി
author img

By

Published : Jul 14, 2023, 11:08 PM IST

Updated : Jul 15, 2023, 7:42 AM IST

ഥകളുടെ പെരുന്തച്ചന്‍ എംടി വാസുദേവന്‍ നായര്‍ നവതി നിറവില്‍. സംസ്കാരിക മലയാളം അദ്ദേഹത്തിന് നിറവാര്‍ന്ന പിറന്നാള്‍ നേരുകയാണ്. കാലാതിവര്‍ത്തിയായ കനല്‍മൂര്‍ച്ചയുള്ള കഥകള്‍ സമ്മാനിച്ച എഴുത്തുകാരനെ ആഘോഷിക്കാന്‍ നാളുകള്‍ക്കുമുമ്പേ കൂടിയിരിപ്പുകള്‍ ആരംഭിച്ചിരുന്നു.

മലയാളത്തിന് കഥകളുടെ കണ്ണാന്തളിപ്പൂക്കാലം സമ്മാനിച്ച വീരഗാഥയാണ് ആ സര്‍ഗജീവിതം. തീക്ഷ്ണാനുഭവങ്ങളുടെ മൂശയില്‍ കഥകള്‍ വാര്‍ത്തെടുക്കുകയായിരുന്നു ആ രാജശില്‍പ്പി. ഉള്ളുലച്ച മുഹൂര്‍ത്തങ്ങളെ ഊതിക്കാച്ചി വിളക്കി ശില്‍പ്പഭദ്രമാക്കിയ എഴുത്ത്.

നിസ്സഹായതകളുടെ ഊരാക്കുടുക്കില്‍ ഉഴലുന്നവരായിരുന്നു എംടി കഥാപാത്രശരീരം നല്‍കിയവരിലേറെയും. നാട്ടിന്‍പുറ വീട്ടകങ്ങളിലെ ദുരിത പര്‍വ്വങ്ങള്‍ അക്ഷരമൂര്‍ച്ചയോടെയാണ് വായനക്കാരിലേക്ക് പകര്‍ന്നത്. ബന്ധങ്ങളും ബന്ധനങ്ങളും പ്രമേയമായപ്പോള്‍ മലയാളമെന്ന ചെറുഭാഷയില്‍ ലോകോത്തര കഥകളും നോവലുകളും സിനിമകളും പിറന്നു.

മലയാളിയെ വേട്ടയാടുന്ന കുട്ട്യേടത്തിയും വേലായുധനും : കടലാസിലും വെള്ളിത്തിരയിലും തീക്കോരിയിട്ട കഥാസന്ദര്‍ഭങ്ങള്‍ അനുവാചകഹൃദയം നിരന്തരം നീറ്റി. അതിഭാവുകത്വത്തിന്‍റെ മേലാപ്പുകളില്ലാതെ, ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത അനുഭവങ്ങളിലൂന്നിയായിരുന്നു രചനകള്‍. പലമകളുടെ സങ്കലനം ജ്വലിപ്പിച്ച സൃഷ്ടികള്‍. വൈവിധ്യ സുന്ദരമായ പാത്രരൂപകല്‍പ്പനകള്‍.

കുട്ട്യേടത്തിയും, ഇരുട്ടിന്‍റെ ആത്മാവിലെ ഭ്രാന്തന്‍ വേലായുധനും, നാലുകെട്ടിലെ അപ്പുണ്ണിയും,കാലത്തിലെ സേതുവും, അസുരവിത്തിലെ ഗോവിന്ദന്‍കുട്ടിയും വായനക്കാരുടെ ഉറക്കം കെടുത്തിയവരാണ്. നെഞ്ചിന് കനമേകിയവരാണ്. അനേക ഹൃദയങ്ങളില്‍ കനിവിന്‍റെ ഉറവയ്ക് ചാലിട്ടവരാണ്.

അതിജീവനത്തിനായി പോരാടുന്നവരും അസ്തിത്വ പ്രതിസന്ധികളുമായി അലയുന്നവരും പുറം കാഴ്ചകളില്‍ ഭ്രമിച്ച് ഉഴറിയവരുമെല്ലാം കഥകളിലും നോവലുകളിലും തിരക്കഥകളിലുമെത്തി അനുവാചകരോട് ജീവിതം പങ്കുവച്ചു. നാട്ടുകാഴ്ചാ സന്ദര്‍ഭങ്ങള്‍ അത്രമേല്‍ ജീവസ്സോടെ പശ്ചാത്തലമേകി.

ലളിത ഭാഷയില്‍ ആശയഗര്‍ജനം : വള്ളുവനാടിന്‍റെ ചരിത്ര സാമൂഹ്യ സാസ്കാരിക ജീവിതത്തിലൂന്നിയായിരുന്നു എംടിയുടെ എഴുത്തുകളിലേറെയും. യാഥാസ്ഥിതികതയോടുള്ള ഇടയലുകള്‍ കഥകളിലും നോവലുകളും സിനിമകളിലും നിഴലിച്ചിരുന്നു. മരുമക്കത്തായം, ജന്‍മിത്തം പോലുള്ള വ്യവസ്ഥിതികള്‍ നടമാടിയപ്പോഴത്തെ അസ്തിത്വ പ്രതിസന്ധികള്‍ സൃഷ്ടികളില്‍ ലെയറുകളായി. ലളിതഭാഷയെങ്കിലും ആശയമൂര്‍ച്ചയില്‍ അധിഷ്ഠിതമായിരുന്നു എഴുതിയ വരികളത്രയും. സന്ദര്‍ഭവിന്യാസങ്ങളെ ഭാവതീവ്രമായി ആവിഷ്കരിച്ച തെളിഭാഷ.

ആത്മകഥാംശമുള്ള എഴുത്ത് : നിളയോരത്തുനിന്നും നാട്ടിടവഴികളില്‍ നിന്നും എംടി കഥയുടെ കനലുകള്‍ കണ്ടെത്തി. അതിനെ ഊതിക്കാച്ചി കഥകളും നോവലുകളും തിരക്കഥകളുമാക്കി. കടന്നുപോയ അനുഭവങ്ങള്‍ കഥകള്‍ക്ക് ഇഴയുറപ്പുള്ള അടരുകളായി. ആത്മകഥാംശമില്ലാത്ത ഒരു കഥയും എംടിയില്‍ നിന്നുണ്ടായിട്ടില്ല. ജീവിതത്തോട് അത്രമേല്‍ ഒട്ടിനിന്നു അദ്ദേഹത്തിന്‍റെ രചനകളത്രയും. കഥാസന്ദര്‍ഭങ്ങളും പാത്രങ്ങളും ഇന്നും മറവിയുടെ ക്ലാവുപിടിക്കാതിരിക്കുന്നത് ആത്മകഥാംശത്തിന്‍റെ ആരുറപ്പിലാണ്.

കഥകളുടെ പെരുംതച്ചന്‍ : വായിപ്പിക്കാനായി ആഖ്യാനത്തിലോ, ഭാഷയിലോ, സന്ദര്‍ഭാനുഭവ വിന്യാസങ്ങളിലോ മാന്ത്രികവിദ്യകളൊന്നും ചെയ്തില്ല എംടി. ആദ്യവാക്കില്‍ കൊരുക്കപ്പെട്ടാല്‍ പിന്നെയതൊരൊഴുക്കാണ്. ഉള്ളുമുഴുകുന്ന വായന. കഥായനത്തിന്‍റെ കയറ്റിറക്കങ്ങള്‍, ചുഴികള്‍, മലരികള്‍ താണ്ടി ഒടുക്കം വിങ്ങലോടെയേ പുസ്തകം മടക്കിവയ്ക്കാനാകൂ.

'അപ്പോള്‍ നടപ്പുരയുടെ ഉത്തരത്തില്‍ നിന്ന് ഒരു കയറിന്‍ തുമ്പത്ത് കുട്ട്യേടത്തിയുടെ ശരീരം ആടുകയായിരുന്നു' - കുട്ട്യേടത്തി എന്ന കഥ അവസാനിക്കുന്നതിങ്ങനെ.

ബന്ധങ്ങളിലെ സങ്കീര്‍ണത : പകയും രതിയും വന്യതയുമെല്ലാം കാമ്പുകളേകിയ കഥകള്‍ അനവധി. മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണതകളുടെ തലങ്ങളെ ഇത്ര ഭാവഭദ്രമായി അവതരിപ്പിച്ച എഴുത്തുകാരന്‍ വേറെയാരുണ്ട്. ഉന്‍മാദങ്ങളുടെ പെരുംകളിയാട്ട പ്രഹേളികയില്‍ കഥാപാത്രങ്ങളുടെ മൂര്‍ത്തത. ബന്ധങ്ങളിലെ ചേര്‍ച്ചയും ചോര്‍ച്ചയും എംടി കഥകളില്‍ യഥാതഥാവിഷ്കാരമായി.

'ശത്രുവിനോട് ദയ കാട്ടരുത്, ദയയില്‍ നിന്ന് കൂടുതല്‍ കരുത്തുനേടിയ ശത്രു വീണ്ടും നേരിടുമ്പോള്‍ അജയ്യനാവും. അതാണ് ഞങ്ങളുടെ നിയമം, മൃഗത്തെ വിട്ടുകളയാം മനുഷ്യന് രണ്ടാമതൊരവസരം കൊടുക്കരുത്' - രണ്ടാമൂഴത്തില്‍ നിന്ന്.

മൗനത്തിന്‍റെ മൂര്‍ച്ചയും സൗന്ദര്യവും : എംടിയുടെ സ്ഥായീഭാവമായ മൗനത്തിന്‍റെ മൂര്‍ച്ചയും സൗന്ദര്യവും കഥകളിലും അനുപമമായി വിന്യസിക്കപ്പെട്ടിട്ടുണ്ട്. ഏകാകിയാണ് എംടി, അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങളും. വേദനയുടെ വേരുകളില്‍ ഉരുവംകൊണ്ട കഥകള്‍ക്ക് പിന്നെ കാരണമന്വേഷിക്കേണ്ടതില്ല. അയാള്‍ കൊത്തിയ കഥകളാല്‍ അനേകം മനസ്സുകളില്‍ നൊമ്പരത്തിന്‍റെ ചോര പൊടിഞ്ഞു.

കൂടല്ലൂരും നിളയും ചേര്‍ത്തുവരച്ച എംടി : എംടിയെന്ന കഥാകാരനെ വീടും നാടും പരുവപ്പെടുത്തുകയായിരുന്നു. പുന്നയൂര്‍ക്കുളം നാരായണന്‍ നായര്‍ തെക്കേപ്പാട്ട് അമ്മാളു അമ്മ ദമ്പതികളുടെ മകനായി 1933 ജൂലൈ 15 ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിലായിരുന്നു ജനനം. കോപ്പന്‍മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തില്‍ മൂന്നാം വയസില്‍ അക്ഷരമധുരമറിഞ്ഞു. കൂടല്ലൂരും നിളയും വാസുവിന് കൈനിറയെ കഥകളേകി.

മലമക്കാവ് എലിമെന്‍ററി സ്‌കൂള്‍, കുമരനല്ലൂര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ തുടര്‍വിദ്യാഭ്യാസം. പാലക്കാട് വിക്‌ടോറിയ കോളജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദം. തുടര്‍ന്ന് പലയിടങ്ങളിലായി അദ്ധ്യാപക ജോലി, 1956 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സഹപത്രാധിപര്‍. 1968 ല്‍ പത്രാധിപര്‍. 81 വരെ നീണ്ട ധൈഷണിക പത്രപ്രവര്‍ത്തന ജീവിതം.

മലയാളത്തിന് സുകൃതമായ ആ പുണ്യ ജീവിതത്തില്‍ പുരസ്‌കാരാദ്ധ്യായങ്ങള്‍ ഏറെ. ജ്ഞാനപീഠം പൂകിയ സാഹിത്യ സപര്യയ്ക്ക് പത്മഭൂഷണും നിറച്ചാര്‍ത്തേകി. കാലത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും നാലുകെട്ടിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും രണ്ടാമൂഴത്തിന് വയലാര്‍ അവാര്‍ഡും.

അഭ്രപാളിയിലെ വിസ്മയങ്ങള്‍ : എംടിയുടെ ചലച്ചിത്ര സംഭാവനകളും ഏറെ. 60 ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. 6 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മികച്ച സംവിധായകന്‍ തിരക്കഥാകൃത്ത് എന്നിവയടക്കം 17 സംസ്ഥാന അവാര്‍ഡുകള്‍. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ 10 തവണ. നിര്‍മ്മാല്യം ഏറ്റവും മികച്ച ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സ്വര്‍ണമെഡലിന് അര്‍ഹമായി. വെളിച്ചപ്പാട് ഭഗവതിയുടെ മുഖത്ത് കാര്‍ക്കിച്ചുതുപ്പുന്ന രംഗം എഴുതുകയെന്നത് ഒരേയൊരു എംടിക്ക് മാത്രം സാധിക്കുന്നത്.

അട്ടിമറിക്കപ്പെട്ടൊരു രാഷ്ട്രീയ കാലാവസ്ഥയില്‍,അത്ര തീക്ഷ്ണമായ നിലപാട് പ്രഖ്യാപനം ഒരെഴുത്തുകാരനില്‍ നിന്ന് ഇനിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുക വയ്യ. ഓളവും തീരവും, ഓപ്പോള്‍, പരിണയം, ഒരു വടക്കന്‍ വീരഗാഥ, സദയം, വൈശാലി, സുകൃതം തുടങ്ങി എഴുതിയതെല്ലാം ശ്രദ്ധേയ ചിത്രങ്ങള്‍. സംസ്ഥാനത്തിന്‍റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെസി ഡാനിയേല്‍ പുരസ്കാരവും നേടി.

കഥാസഞ്ചയം തുറന്നിട്ട എംടിയെന്ന രണ്ടക്ഷരം മലയാളിയുടെ വികാരമാവുകയായിരുന്നു. ആ സര്‍ഗവസന്തം നുകരുന്ന മലയാളി ജീവിതം അത്രമേല്‍ ധന്യം. മലയാളമുള്ളിടത്തോളം തലമുറകളില്‍ അക്ഷരപ്രഭ ചൊരിഞ്ഞ്, എണ്ണിയാലൊടുങ്ങാത്ത വായനക്കാരെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മഹാപ്രയാണമാണ് ആ അതുല്യജീവിതം.

Last Updated : Jul 15, 2023, 7:42 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.