Laal Singh Chaddha trailer release: ഈ വര്‍ഷം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്‍റെ 'ലാല്‍ സിങ് ഛദ്ദ'. പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ ലോഞ്ചിനെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ ഐപിഎല്ലിന്‍റെ അവസാന ദിനത്തില്‍ റിലീസ് ചെയ്യും. മെയ് 29നാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ നിശ്ചയിച്ചിരിക്കുന്നത്.
Trade analyst Taran Adarsh about LSC trailer launch: 'സിനിമാനിരൂപകനും ട്രെയ്‌ഡ് അനലിസ്‌റ്റുമായ തരണ്‍ ആദര്‍ശ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആമിര്‍ ഖാന്‍റെ 'ലാല്‍ സിങ് ഛദ്ദ'യുടെ ട്രെയ്‌ലര്‍ ഐപിഎല്‍ അവസാന ദിനത്തില്‍ പുറത്തിറക്കും. (മെയ് 29, ഞായറാഴ്‌ച). 2022 ആഗസ്‌റ്റ് 11ന് ചിത്രം റിലീസ് ചെയ്യും.'-തരണ്‍ ആദര്‍ശ് കുറിച്ചു.
Laal Singh Chaddha songs : കോമഡി-ഡ്രാമ വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങുക. ഇതുവരെ രണ്ട് ഗാനങ്ങളാണ് 'ലാല്‍ സിങ് ഛദ്ദ'യുടേതായി പുറത്തിറങ്ങിയത്. രണ്ട് ഗാനങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 'മെയ്ന്‍ കീ കാരണ്‍', 'കഹാനി' എന്നീ ഗാനങ്ങളാണ് പുറത്തിറങ്ങിയത്. മനുഷ്യ ജീവിതത്തെ കുറിച്ചുള്ള വളരെ അര്‍ഥപൂര്‍ണമായ വരികളാണ് ഇരു ഗാനങ്ങള്‍ക്കും.
- " class="align-text-top noRightClick twitterSection" data="
">
Also Read: 'എന്തു ചെയ്യും ഞാന്‍? നീ അടുത്തില്ലെങ്കില്‍ ജീവിതം അവസാനിക്കുന്നു': മെയ്‌ന്‍ കീ കാരണ്‍ ശ്രദ്ധേയം
Amir Khan about Laal Singh Chaddha songs: ചിത്രത്തിലെ ഗാനങ്ങളെ കുറിച്ച് ആമിര്‍ ഖാന്‍ മുമ്പൊരിക്കല്‍ പ്രതികരിച്ചിരുന്നു. 'ലാൽ സിംഗ് ഛദ്ദ'യിലെ ഗാനങ്ങൾ സിനിമയുടെ ആത്മാവാണെന്നാണ് താരം പറയുന്നത്. തന്‍റെ കരിയറിലെ ഏറ്റവും മികച്ച ഗാനങ്ങള്‍ ഈ ആൽബത്തിൽ ഉണ്ടെന്ന് വിശ്വസിക്കുന്നു. 'ഈ ഗാനത്തോട് പ്രേക്ഷകര്‍ എങ്ങനെ പ്രതികരിക്കുമെന്നത് കാണാന്‍ തനിക്ക് ഇനിയും കാത്തിരിക്കാനാവില്ല.'-ആമിര്‍ ഖാന്‍ പറഞ്ഞു.
Laal Singh Chaddha release: ആമിര്‍ ഖാനും കരീന കപൂറും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ മോന സിങ്, നാഗ ചൈതന്യ അക്കിനേനി എന്നിവരും സുപ്രധാന വേഷത്തിലെത്തുന്നു. അദ്വൈത് ചന്ദന്‍ ആണ് സംവിധാനം. 'ഫോറസ്‌റ്റ് ഗംപ്' എന്ന ഹോളിവുഡ് ചിത്രത്തിന്‍റെ ആവിഷ്‌കാരമാണ് 'ലാല്‍ സിങ് ഛദ്ദ'. 2022 ആഗസ്‌റ്റ് 11നാണ് ചിത്രം തിയേറ്ററുകളിലെത്തുക.