Pakalum Pathiravum Trailer: കുഞ്ചാക്കോ ബോബനും രജിഷ വിജയനും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രമാണ് 'പകലും പാതിരാവും'. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. 2.14 മിനിറ്റ് ദൈര്‍ഘ്യമുള്ള വളരെ ആകാംഷ ജനിപ്പിക്കുന്ന ഒരു ട്രെയിലറാണ് ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയത്.
ഒരു സസ്‌പന്‍സ് ത്രില്ലര്‍ സിനിമയാകും 'പകലും പാതിരാവും' എന്നതാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഉദ്വേഗജനകമായ ഒട്ടേറെ രംഗങ്ങള്‍ കോര്‍ത്തിണക്കിയ ട്രെയിലറില്‍ വളരെ നിഗൂഢത നിറഞ്ഞ ഒരു കഥാപാത്രമായാണ് കുഞ്ചാക്കോ ബോബന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ടൊവിനോ തോമസിന്‍റെ സൂപ്പര്‍ ഹീറോ ചിത്രം 'മിന്നല്‍ മുരളി'യിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ ഗുരു സോമ സുന്ദരവും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. സിനിമയില്‍ പൊലീസ് ഓഫിസറുടെ റോളിലാണ് താരം പ്രത്യക്ഷപ്പെടുക. 'തിങ്കളാഴ്‌ച നിശ്ചയ'ത്തിലൂടെ ശ്രദ്ധേയനായ മനോജ് കെ യുവും ഒരു പ്രധാന വേഷത്തില്‍ എത്തും
- " class="align-text-top noRightClick twitterSection" data="">
മമ്മൂട്ടി ചിത്രം 'ഷൈലോക്കി'ന് ശേഷം അജയ് വാസുദേവ് ഒരുക്കുന്ന ചിത്രം കൂടിയാണ് 'പകലും പാതിരാവും'. ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് സിനിമയുടെ നിര്‍മാണം. ഗോകുലം ഗോപാലനും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മാര്‍ച്ച് മൂന്നിനാണ് സിനിമയുടെ റിലീസ്.
നിഷാദ് കോയയാണ് സിനിമയുടെ രചന. ദയാല്‍ പദ്‌മനാഭന്‍റേതാണ് കഥ. ഫായിസ് സിദ്ധീഖ് ആണ് ഛായാഗ്രഹണം. സാം സി എസ് പശ്ചാത്തല സംഗീതവും സ്‌റ്റീഫന്‍ ദേവസി സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. കലാസംവിധാനം ജോസഫ് നെല്ലിക്കല്‍, എഡിറ്റര്‍ റിയാസ് ബദര്‍, ഡിസൈന്‍ കൊളിന്‍സ് എന്നിവരും നിര്‍വഹിക്കും. അയേഷ സഭിര്‍ സേഠ് ആണ് വസ്‌ത്രാലങ്കാരം. ജയന്‍ പൂങ്കുന്നം മേക്കപ്പും നിര്‍വഹിക്കും. കലാ മാസ്‌റ്റര്‍ ആണ് നൃത്ത സംവിധാനം.
Also Read: 'ശരീരത്തെക്കാള്‍ വലിയ മനസിനുടമ... വ്യക്തിപരമായ നഷ്‌ടം'; കുറിപ്പുമായി കുഞ്ചാക്കോ ബോബന്‍