കുഞ്ചാക്കോ ബോബന്‍ Kunchacko Boban കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം 'ചാവേറി'ന്‍റെ Chaaver ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ റിലീസ് ചെയ്‌തു. വളരെ വ്യത്യസ്‌തമാര്‍ന്ന ഫസ്‌റ്റ് ലുക്കാണ് ചിത്രത്തിന്‍റേതായി നിര്‍മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, അര്‍ജുന്‍ അശോകന്‍, ആന്‍റണി വര്‍ഗീസ് എന്നിവരുടെ കഥാപാത്രങ്ങളെ കാണിച്ചുളള ഫസ്‌റ്റ് ലുക്കാണ് ഇറങ്ങിയത്.
നിവിന്‍ പോളിയാണ് 'ചാവേര്‍' ഫസ്‌റ്റ് ലുക്ക് താരത്തിന്‍റെ ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. 'ചാവേര്‍' ടീമിന് ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് താരം ഫസ്‌റ്റ് ലുക്ക് പങ്കുവച്ചത്. 'ചാവേറിന്‍റെ ഫസ്‌റ്റ് ലുക്ക് ഇതാ.. ടിനു പാപ്പച്ചൻ, കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ, ആന്‍റണി വർഗീസ്, വേണു കുന്നപ്പിള്ളി, അരുൺ നാരായണൻ എന്നിവർക്കും മുഴുവൻ ടീമിനും എല്ലാവിധ ആശംസകളും നേരുന്നു.' -ഇപ്രകാരമാണ് നിവിന്‍ പോളി കുറിച്ചത്.
- " class="align-text-top noRightClick twitterSection" data="">
അജഗജാന്തരത്തിന് ശേഷം ടിനു പാപ്പച്ചന്‍ Tinu Pappachan സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചാക്കോച്ചനൊപ്പം അര്‍ജുന്‍ അശോകന്‍ Arjun Ashokan, ആന്‍റണി വര്‍ഗീസ് Antony Varghese എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തുന്നു. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, അജഗജാന്തരം എന്നീ ആദ്യ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷമുളള ടിനു പാപ്പച്ചന്‍ മൂന്നാം ചിത്രത്തിനായി വലിയ ആകാംഷയോടെയാണ് സിനിമപ്രേമികള്‍ കാത്തിരിക്കുന്നത്.
പ്രഖ്യാപനം മുതല്‍ ചിത്രം മാധ്യമ ശ്രദ്ധ നേടിയിരുന്നു. സിനിമയുടെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ചാവേറിന്‍റെ ഓരോ പുതിയ അപ്‌ഡേറ്റുകളും വളരെ വ്യത്യസ്‌തമായിരുന്നു. ചിത്രത്തിലൂടെ ഇതുവരെ കണ്ടിട്ടില്ലാത്ത കുഞ്ചാക്കോ ബോബനെയാണ് പ്രേക്ഷകര്‍ക്ക് കാണാനാവുക എന്നാണ് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. 'ചാവേറി'ന്‍റേതായി ഇതുവരെ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്‍റെ ഗെറ്റപ്പുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.
അടുത്തിടെ 'ചാവേറി'ലെ കുഞ്ചാക്കോയുടെ പുതിയൊരു ലുക്കും അണിയറക്കാര്‍ പങ്കുവച്ചിരുന്നു. മുടി പറ്റവെട്ടി കട്ടത്താടിയില്‍ പരുഷമായ നോട്ടത്തിലുള്ള താരമായിരുന്നു പുതിയ ലുക്കില്‍. നേരത്തെ ചിത്രത്തിലെ ഒരു ലുക്കൗട്ട് നോട്ടിസും ചാവേര്‍ ടീം പങ്കുവച്ചു.
'ചാവേറി'ലെ ചാക്കോച്ചന്‍റെ കഥാപാത്രത്തിന്‍റെ ലുക്കൗട്ട് നോട്ടിസായിരുന്നു അത്. ചിത്രത്തില്‍ അശോകന്‍ എന്ന 47 വയസ്സുകാരനെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. സിനിമയിലെ കുഞ്ചാക്കോ ബോബന്‍റെ കഥാപാത്രത്തെ വ്യക്തമാക്കുന്നതാണ് ലുക്കൗട്ട് നോട്ടിസ്.
'ഈ ഫോട്ടോയില്‍ കാണുന്ന അശോകന്‍ (47) പൊലീസ് അന്വേഷണം നടക്കുന്ന ആക്രമണ കേസിലെയും മറ്റ് അനുബന്ധ ക്രിമിനല്‍ കേസുകളിലെയും പ്രതിയാണ്. നിലവില്‍ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇരുനിറം, 5 അടി, 7 ഇഞ്ചോളം പൊക്കം എന്നിവയാണ് ശരീര അടയാളങ്ങള്‍. മലയാളം, തമിഴ് ഭാഷകള്‍ സംസാരിക്കും. കള്ളിമുണ്ടും ഷര്‍ട്ടുമാണ് അവസാനമായി ധരിച്ചിരുന്ന വേഷം. ടിയാനെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ അറിയിക്കുക' -ഇങ്ങനെയായിരുന്നു ലുക്കൗട്ട് നോട്ടിസ്.
'ചാവേര്‍' ജൂലൈ 20ന് തിയേറ്ററുകളില്‍ എത്തും എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രം ഈ ദിവസം തിയേറ്ററുകളില്‍ എത്തില്ല. ദിലീപിന്‍റെ കോമഡി ഡ്രാമയായ 'വോയ്‌സ് ഓഫ് സത്യനാഥന്‍' റിലീസിനെ തുടര്‍ന്നാണ് 'ചാവേര്‍' റിലീസ് മാറ്റിവച്ചതെന്നാണ് സൂചന. ജൂലൈ 14നാണ് 'വോയ്‌സ് ഓഫ് സത്യനാഥന്‍' തിയറ്ററുകളില്‍ എത്തുന്നത്.
Also Read: Chaaver Movie| ഇതുവരെ കണ്ടിട്ടില്ലാത്ത ചാക്കോച്ചനെ കാണാന്‍ തയ്യാറാകൂ... ചാവേര്‍ പുതിയ വീഡിയോ