കുഞ്ചാക്കോ ബോബന്‍ (Kunchacko Boban) കേന്ദ്രകഥാപാത്രത്തില്‍ എത്തിയ ചിത്രം 'ചാവേര്‍' (Chaaver) ഒടിടിയില്‍ റിലീസിനൊരുങ്ങുന്നു. തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറിയ ചിത്രം നവംബര്‍ 24നാണ് ഒടിടിയില്‍ സ്‌ട്രീമിംഗ് ആരംഭിക്കുക. സോണി ലിവിലാണ് ചിത്രം സ്‌ട്രീമിംഗ് നടത്തുക.
- " class="align-text-top noRightClick twitterSection" data="">
ഒക്‌ടോബര്‍ 5ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഒരു മാസം പിന്നിടുമ്പോഴാണ് ഒടിടിയില്‍ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ഇക്കാര്യം കുഞ്ചാക്കോ ബോബനാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ചാവേറിന്‍റെ പുതിയ പോസ്‌റ്ററും ഒരു കുറിപ്പും താരം ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
'ചാവേര്‍ സോണി ലിവില്‍!!! അജഗജാന്തരം കൊണ്ട് പ്രേക്ഷകരെ വിസ്‌മയിപ്പിച്ച ടിനു പാപ്പച്ചൻ്റെ ഏറ്റവും പുതിയ ചിത്രം! കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ, ആൻ്റണി വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചാവേർ നവംബർ 24 മുതൽ സോണി ലിവില്‍ കാണാം.' -ഇപ്രകാരമാണ് കുഞ്ചാക്കോ ബോബന്‍ കുറിച്ചത്.
സ്വന്തം ജീവന്‍ പണയം വെച്ച് എന്തും ചെയ്യാനിറങ്ങുന്നവരുടെ ജീവിതമാണ് ചിത്രം പറഞ്ഞത്. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്‌ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബനെ കൂടാതെ അർജുൻ അശോകന്‍, ആന്‍റണി വർഗ്ഗീസ്, മനോജ് കെയു എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. കുഞ്ചാക്കോ ബോബന്‍, അർജുൻ അശോകന്‍, ആന്‍റണി വർഗ്ഗീസ്, മനോജ് കെയു എന്നിവരുടെ അഭിനയ ജീവിതത്തില്‍ അവര്‍ ഇതുവരെ ചെയ്‌തിട്ടില്ലാത്ത വേഷപകർച്ചയിലാണ് 'ചാവേറി'ല്‍ എത്തിയത്.
കണ്ണൂര്‍ ജില്ലയെ പശ്ചാത്തലമാക്കി നടനും സംവിധായകനുമായ ജോയ് മാത്യു ആണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി, അരുൺ നാരായൺ എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചത്. ജിന്‍റോ ജോർജ് ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിംഗും നിര്‍വഹിച്ചു. ജസ്‌റ്റിൻ വർഗീസാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത്.
സംഘട്ടനം - സുപ്രീം സുന്ദർ, മേക്കപ്പ് - റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം - മെൽവി ജെ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - രതീഷ് മൈക്കിൾ, ലൈൻ പ്രൊഡ്യൂസർ - സുനിൽ സിംഗ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ബ്രിജീഷ് ശിവരാമൻ, പ്രൊഡക്ഷൻ കൺട്രോളർ - ആസാദ് കണ്ണാടിക്കൽ, പ്രൊഡക്ഷൻ ഡിസൈൻ - ഗോകുൽ ദാസ്, ഡിസൈൻസ് - മക്‌ഗുഫിൻ, വിഎഫ്എക്‌സ് - ആക്‌സൽ മീഡിയ, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, സ്‌റ്റിൽസ് - അർജുൻ കല്ലിങ്കൽ, മാർക്കറ്റിംഗ് - സ്നേക്ക്പ്ലാന്‍റ്, ഡിജിറ്റര്‍ പിആര്‍ - അനൂപ് സുന്ദരന്‍, പിആർഒ - ആതിര ദിൽജിത്ത്, ഹെയിൻസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.