ETV Bharat / entertainment

King of Kotha OTT Release കൊത്തയിലെ രാജു ഇനി ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറില്‍; തീയതിയില്‍ വ്യക്തത ഇല്ല - കിംഗ് ഓഫ് കൊത്ത ഹോട്ട്‌സ്‌റ്റാറില്‍

King of Kotha OTT Release Dulquer Salmaan സെപ്‌റ്റംബര്‍ 28നോ 29നോ റിലീസ് ചെയ്യുമെന്നാണ് സൂചന. ഓഗസ്‌റ്റ് 24ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഒരു മാസം പിന്നിടുമ്പോഴാണ് ഒടിടിയില്‍ സ്‌ട്രീമിംഗിനൊരുങ്ങുന്നത്.

Dulquer Salmaan starrer King of Kotha OTT Release  Dulquer Salmaan  King of Kotha OTT Release  King of Kotha  Dulquer Salmaan starrer King of Kotha  King of Kotha OTT Release on Disney Plus Hotstar  കിംഗ് ഓഫ് കൊത്ത  കിംഗ് ഓഫ് കൊത്ത ഒടിടി റിലീസ്  കിംഗ് ഓഫ് കൊത്ത ഹോട്ട്‌സ്‌റ്റാറില്‍  ദുല്‍ഖര്‍ സല്‍മാന്‍
Dulquer Salmaan starrer King of Kotha OTT Release
author img

By ETV Bharat Kerala Team

Published : Sep 25, 2023, 10:00 AM IST

ദുല്‍ഖര്‍ സല്‍മാന്‍റേതായി (Dulquer Salmaan) ഏറ്റവും ഒടുവില്‍ റിലീസായ ചിത്രമാണ് 'കിംഗ് ഓഫ് കൊത്ത' (King of Kotha). പ്രദര്‍ശന ദിനം മുതല്‍ മികച്ച രീതിയില്‍ മുന്നേറിയ ചിത്രം ബോക്‌സ്‌ ഓഫീസിലും മികച്ച പ്രകടനം കാഴ്‌ചവച്ചു. ഒരു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം തിയേറ്ററുകളില്‍ എത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തെ പ്രേക്ഷകര്‍ ഇരു കരങ്ങളും നീട്ടി സ്വീകരിച്ചിരുന്നു.

ഇപ്പോഴിതാ തിയേറ്റര്‍ റിലീസിന് ശേഷം ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലും റിലീസിനെത്തുകയാണ്. ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറിലൂടെയാണ് 'കിംഗ് ഓഫ് കൊത്ത' ഒടിടിയില്‍ സ്‌ട്രീമിംഗ് നടത്തുക. എന്നാല്‍ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

Also Read: Dulquer Salmaan's Emotional Note : 'ഞാന്‍ വീണ് പോകുമ്പോഴെല്ലാം നിങ്ങള്‍ എന്നെ പിടിച്ചുയര്‍ത്തി' ; വികാരനിര്‍ഭര കുറിപ്പുമായി ദുല്‍ഖര്‍

നേരത്തെ സെപ്‌റ്റംബര്‍ 22ന് 'കിംഗ് ഓഫ് കൊത്ത'യുടെ ഒടിടി റിലീസ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഈ തീയതിയില്‍ ചിത്രം റിലീസിനെത്തിയില്ല. പകരം സെപ്‌റ്റംബര്‍ 28നോ 29നോ റിലീസ് ചെയ്യുമെന്നാണ് സൂചന. ഓഗസ്‌റ്റ് 24ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഒരു മാസം പിന്നിടുമ്പോഴാണ് ഒടിടിയില്‍ സ്‌ട്രീമിംഗിനൊരുങ്ങുന്നത്.

കൊത്ത എന്ന സാങ്കൽപ്പിക ഗ്രാമത്തിലെ രണ്ട് കാലഘട്ടങ്ങളിലെ കഥയാണ് 'കിംഗ് ഓഫ് കൊത്ത'യുടെ പശ്ചാത്തലം. രണ്ട് ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ ദുല്‍ഖര്‍ പ്രത്യക്ഷപ്പെട്ടത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്‌മിയാണ് നായികയായി എത്തിയത്. കൂടാതെ ഗോകുൽ സുരേഷ്, ഷബീർ കല്ലറക്കൽ, പ്രസന്ന, ഷമ്മി തിലകൻ, നൈല ഉഷ, ശാന്തി കൃഷ്‌ണ, അനിഖ തുടങ്ങിയവരും സുപ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

Also Read: King of Kotha song - Kotha Raja : ട്രെന്‍ഡായി കൊത്ത രാജ ; റാപ്പില്‍ പാടി അഭിനയിച്ച് ഡബ്‌സീയും അസല്‍ കൊലാറും റോള്‍ റിദയും

സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് സിനിമയുടെ സംവിധാനം. അഭിലാഷ് ജോഷിയുടെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു ചിത്രം (Abhilash Joshiy directorial debut). അഭിലാഷ് എൻ ചന്ദ്രൻ ആണ് സിനിമയ്‌ക്ക് വേണ്ടി തിരക്കഥ ഒരുക്കിയത്.

സീ സ്‌റ്റുഡിയോസും വേഫേറെർ ഫിലിംസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചത്. നിമിഷ് രവിയാണ് ഛായാഗ്രഹണം. ശ്യാം ശശിധരൻ എഡിറ്റിംഗും നിര്‍വഹിച്ചു. ഷാൻ റഹ്മാൻ, ജേക്‌സ്‌ ബിജോയ് എന്നിവർ ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത്.

കൊറിയോഗ്രാഫി - ഷെറീഫ്, സംഘട്ടനം - രാജശേഖർ, വിഎഫ്എക്‌സ്‌ - എഗ്ഗ് വൈറ്റ്, മേക്കപ്പ് - റോണെക്‌സ്‌ സേവിയർ, വസ്ത്രാലങ്കാരം - പ്രവീൺ വർമ്മ, മ്യൂസിക് - സോണി മ്യൂസിക്, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ - നിമേഷ് താനൂർ, സ്‌റ്റിൽസ് - ഷുഹൈബ് എസ്ബികെ, പിആർ - പ്രതീഷ് ശേഖർ എന്നിവരാണ്.

Also Read: Dulquer Salmaan thanks to Mohanlal 'ഗംഭീരമായ വോയിസ് ഓവറിനു നന്ദി ലാലേട്ടാ'; ദുല്‍ഖറിന്‍റെ പോസ്‌റ്റ് വൈറല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.