KGF 3 shooting: കെജിഎഫ് ആരാധര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. റിലീസ് ചെയ്‌ത് ഒരു മാസം പിന്നിടുമ്പോഴും 'കെജിഎഫ് 2' തിയേറ്ററുകളില്‍ ഗംഭീര പ്രദര്‍ശനം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനവുമായി നിര്‍മാതാവ് വിജയ് കിരഗന്ദൂറിന്‍റെ പ്രഖ്യാപനം.
Producer about KGF 3: 'കെജിഎഫ് ചാപ്‌റ്റര്‍ 3'യെ കുറിച്ചുള്ള പ്രഖ്യാപനവുമായാണ് നിര്‍മാതാവ് രംഗത്തെത്തിയിരിക്കുന്നത്. ഒക്‌ടോബറില്‍ 'കെജിഎഫ് 3' യുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് നിര്‍മാതാവിന്‍റെ വെളിപ്പെടുത്തല്‍. 2024ല്‍ ചിത്രം റിലീസ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഒരു ദേശീയ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്‍റെ ഈ വെളിപ്പെടുത്തല്‍.
മാര്‍വല്‍ ശൈലിയിലുള്ള ഒരു ഫ്രാഞ്ചൈസി ഒരുക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 'പ്രശാന്ത് നീല്‍ ഇപ്പോള്‍ 'സലാറി'ന്‍റെ തിരക്കിലാണ്. ഏകദേശം 30-35 ശതമാനം ഷൂട്ടിംഗ് പൂര്‍ത്തിയായി. അടുത്ത ഷെഡ്യൂള്‍ വരും വാരത്തില്‍ ആരംഭിക്കും. ഒക്‌ടോബര്‍-നവംബര്‍ മാസത്തോടെ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
KGF 3 release: ഈ വര്‍ഷം ഒക്‌ടോബറിന് ശേഷമാണ് 'കെജിഎഫ് 3' ഷൂട്ടിംഗ് ആരംഭിക്കാന്‍ ഞങ്ങള്‍ പദ്ധതിയിട്ടിരിക്കുന്നത്. 2024 ഓടെ ചിത്രം റിലീസ് ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഒരു മാര്‍വല്‍ യൂണിവേഴ്‌സ് ശൈലിയിലാണ് ചിത്രം നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. ഡോക്‌ടര്‍ സ്‌ട്രേഞ്ച് പോലെയുള്ള ഒന്ന് സൃഷ്‌ടിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. സ്‌പൈഡര്‍ മാന്‍ ഹോം അല്ലെങ്കില്‍ ഡോക്‌ടര്‍ സ്‌ട്രേഞ്ചില്‍ സംഭവിച്ചത് പോലെ. അങ്ങനെ നമുക്ക് കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിച്ചേരാനാകും.' - നിര്‍മാതാവ് പറഞ്ഞു.
KGF 3 announcement: സിനിമയ്‌ക്ക് മൂന്നാം ഭാഗം ഉണ്ടാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 'കെജിഎഫ് 3' യുടെ പ്രീ പ്രൊഡക്ഷന്‍ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞുവെന്ന് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കാര്‍ത്തിക് ഗൗഡ അറിയിച്ചിരുന്നു.
KGF 2 box office collection: കേരളമുള്‍പ്പടെയുള്ള നിരവധി മാര്‍ക്കറ്റുകളില്‍ 'കെജിഎഫ് 2' റെക്കോര്‍ഡ് ഓപ്പണിംഗ് ആണ് നേടിയത്. ആദ്യ രണ്ട് ദിനങ്ങളില്‍ ഇന്ത്യയില്‍ നിന്നു മാത്രം 240 കോടിയാണ് ചിത്രം നേടിയത്. തിയേറ്ററുകളിലെത്തി ഒരു മാസം പിന്നിടുമ്പോഴും ബോക്‌സ്‌ഓഫിസ് റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് ചിത്രം. 1000 കോടി ക്ലബ്ബിലും ചിത്രം അനായാസം എത്തിച്ചേര്‍ന്നിരുന്നു. ഇപ്പോള്‍ 1200 കോടി ക്ലബ്ബിലേക്ക് അടുക്കുകയാണ് ചിത്രം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സിനിമ ഈ റെക്കോഡ് ഭേദിക്കുമെന്നാണ് കണക്കുകൂട്ടലുകള്‍.
All about KGF 2: സംവിധായകന്‍ പ്രശാന്ത് നീല്‍ തന്നെയാണ് 'കെജിഎഫ് 2'ന്‍റെ കഥയും എഴുതിയിരിക്കുന്നത്. ഹോംബാലെ ഫിലിംസിന്‍റെ ബാനറില്‍ കിരഗന്ദൂര്‍ ആണ് സിനിമയുടെ നിര്‍മാണം... അധീര എന്ന വേഷം ചെയ്‌ത സഞ്ജയ് ദത്ത് ആണ് ചിത്രത്തില്‍ റോക്കി ഭായുടെ വില്ലനായെത്തിയത്. ശ്രീനിധി ഷെട്ടി, പ്രകാശ് രാജ്, മാളവിക അവിനാഷ്, ശരണ്‍, ഈശ്വരി റാവു തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നു.
Also Read: ബോക്‌സ്‌ഓഫിസില്‍ തുടര്‍ച്ചയായ കുതിപ്പ്: 1200 കോടിക്ക് അരികില്‍ കെജിഎഫ് 2