ETV Bharat / entertainment

കെജിഎഫ് 2വില്‍ രോമാഞ്ചം നല്‍കിയ പാട്ട് ; തൂഫാന്‍ വീഡിയോ പുറത്ത് - കെജിഎഫ് 2 തൂഫാന്‍ വീഡിയോ സോംഗ്

കെജിഎഫ് 2വിലെ മിക്ക പാട്ടുകളും വലിയ ആവേശമാണ് സിനിമാപ്രേമികള്‍ക്ക് നല്‍കിയത്. പാട്ടുകള്‍ക്ക് പുറമെ പശ്‌ചാത്തല സംഗീതവും സിനിമയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു

kgf 2 movie toofan video song  kgf 2 toofan video trending  kgf 2 movie songs  കെജിഎഫ് 2 തൂഫാന്‍ വീഡിയോ  കെജിഎഫ് 2 തൂഫാന്‍ വീഡിയോ സോംഗ്  കെജിഎഫ് 2 പാട്ടുകള്‍
കെജിഎഫ് 2വില്‍ രോമാഞ്ചം നല്‍കിയ പാട്ട്, തൂഫാന്‍ വീഡിയോ പുറത്ത്
author img

By

Published : May 18, 2022, 9:22 PM IST

റിലീസ് ചെയ്‌ത് ഒരു മാസം കഴിഞ്ഞിട്ടും റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് ബോക്സോഫീസില്‍ മുന്നേറുകയാണ് കെജിഎഫ് 2. എപ്രില്‍ 14ന് റിലീസ് ചെയ്‌ത ബിഗ് ബജറ്റ് ചിത്രം ലോകമെമ്പാടുമുളള തിയേറ്ററുകളില്‍ നിന്നായി ഇതുവരെ 1200 കോടിയിലധികം കളക്ഷനാണ് നേടിയത്.

നൂറ് കോടി ബജറ്റില്‍ ഒരുക്കിയ സിനിമ ആദ്യ ദിനം തന്നെ മുടക്കുമുതല്‍ തിരിച്ചുപിടിച്ചിരുന്നു. കെജിഎഫ് ആദ്യ ഭാഗം നല്‍കിയ ആവേശത്തിന്‍റെ പതിന്മടങ്ങാണ് ചാപ്റ്റര്‍ 2വിലൂടെ ലഭിച്ചത്. റോക്കി ഭായി ആയി യഷ് വീണ്ടും തകര്‍ത്ത ചിത്രത്തില്‍ അധീര എന്ന വില്ലന്‍ കഥാപാത്രമായി സഞ്ജയ് ദത്തും പ്രേക്ഷകരുടെ കൈയ്യടി നേടി.

  • " class="align-text-top noRightClick twitterSection" data="">

പ്രശാന്ത് നീല്‍ സംവിധാനം ചെയ്‌ത സിനിമ പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് കേരളത്തില്‍ വിതരണത്തിന് എത്തിച്ചത്. കെജിഎഫ് ചാപ്‌റ്റര്‍ 2 മിക്ക ഭാഷകളിലും തരംഗമായി മാറി. ശ്രീനിധി ഷെട്ടി നായികയായ സിനിമയില്‍ പ്രകാശ് രാജ്, രവീണ ടണ്‌ഠന്‍, അര്‍ച്ചന ജോയ്‌സ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

രവി ബസ്‌റൂര്‍ ഒരുക്കിയ പാട്ടുകളും പശ്ചാത്തല സംഗീതവുമെല്ലാം സിനിമയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. കെജിഎഫ് 2വിന്‍റേതായി തിയേറ്ററുകളില്‍ വലിയ ഓളമുണ്ടാക്കിയ പാട്ടാണ് 'തൂഫാന്‍'. കാത്തിരിപ്പിനൊടുവില്‍ ഈ പാട്ടിന്‍റെ വീഡിയോ യൂടൂബില്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

ഗാനം റിലീസ് ചെയ്‌ത് നിമിഷനേരങ്ങള്‍ക്കുളളിലാണ് അത് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി മാറിയത്. ബോക്സോഫീസില്‍ തരംഗമായ സിനിമ ഉടന്‍ ഒടിടി പ്ലാറ്റ്‌ഫോമിലും എത്തും. കെജിഎഫ് ആദ്യ ഭാഗം 2018ലാണ് പുറത്തിറങ്ങിയത്.

കന്നഡ ഇന്‍ഡസ്‌ട്രിക്ക് അഭിമാനമായി മാറിയ സിനിമ സാന്‍ഡല്‍വുഡിനെ ഇന്ത്യയിലെ മുന്‍നിര ഇന്‍ഡസ്‌ട്രികളിലൊന്നാക്കി മാറ്റി. കെജിഎഫ് ആദ്യ ഭാഗം തിയേറ്ററുകളില്‍ കാണാന്‍ കഴിയാഞ്ഞതിന്‍റെ നിരാശ രണ്ടാം ഭാഗം ആദ്യ ദിനം തന്നെ കണ്ടാണ് പലരും തീര്‍ത്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.