ETV Bharat / entertainment

'അയാളെക്കുറിച്ച് ഉചിതമായ സമയത്ത് വെളിപ്പെടുത്തും'; അഭ്യൂഹങ്ങളോട് പ്രതികരിച്ച് കീര്‍ത്തി സുരേഷ് - ഫര്‍ഹാന്‍

ദുബായില്‍ നിന്നുള്ള ബിസിനസുകാരനുമായി കീര്‍ത്തി പ്രണയത്തിലാണെന്നും വിവാഹിതയാകാനൊരുങ്ങുന്നു എന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു

Keerthy Suresh reply on Relationship rumours  Keerthy Suresh  Keerthy Suresh reply  Keerthy Suresh Relationship rumours  ഉചിതമായ സമയത്ത് വെളിപ്പെടുത്തും  അഭ്യൂഹങ്ങളോട് പ്രതികരിച്ച് പ്രിയതാരം  കീര്‍ത്തി സുരേഷ്  കീര്‍ത്തി  തെന്നിന്ത്യന്‍ ചലച്ചിത്ര താരം  ഫര്‍ഹാന്‍  ദുബായില്‍ നിന്നുള്ള ബിസിനസുകാരനുമായി
അഭ്യൂഹങ്ങളോട് പ്രതികരിച്ച് പ്രിയതാരം കീര്‍ത്തി സുരേഷ്
author img

By

Published : May 22, 2023, 10:15 PM IST

ഹൈദരാബാദ് : ദുബായില്‍ നിന്നുള്ള ബിസിനസുകാരനുമായി പ്രണയത്തിലാണെന്നും വിവാഹിതയാകാനൊരുങ്ങുന്നു എന്നുമുള്ള വാര്‍ത്തകളോട് പ്രതികരിച്ച് തെന്നിന്ത്യന്‍ ചലച്ചിത്ര താരം കീര്‍ത്തി സുരേഷ്. അത്തരം റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും തന്‍റെ ജീവിതത്തിലെ ആ മനുഷ്യനെക്കുറിച്ച് ഉചിതമായ സമയത്ത് വെളിപ്പെടുത്തുമെന്നും താരം പ്രതികരിച്ചു. കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്നുള്ള വാര്‍ത്തകള്‍ സമൂഹമാധ്യങ്ങളില്‍ പ്രചരിച്ചതോടെയാണ് താരം തന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍റിലുകളിലൂടെ ഇക്കാര്യത്തില്‍ വിശദീകരണവുമായി എത്തിയത്.

അഭ്യൂഹങ്ങളും പ്രതികരണവും: കീര്‍ത്തി സുരേഷ്, ഫര്‍ഹാന്‍ എന്നുപേരുള്ള ഒരാളുമൊത്തുള്ള ചിത്രങ്ങള്‍ സഹിതമായിരുന്നു താരം വിവാഹത്തിനൊരുങ്ങുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഈ ചിത്രങ്ങളും വാര്‍ത്തകളും ചുരുങ്ങിയ സമയം കൊണ്ടുതന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളോടുള്ള താരത്തിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു: 'ഹഹഹ!! എന്‍റെ പ്രിയ സുഹൃത്തിനെ ഇത്തവണ വലിച്ചിടേണ്ടിയിരുന്നില്ല! എനിക്ക് തോന്നുന്നുവെങ്കില്‍ ആ മനുഷ്യനെ ഞാന്‍ തന്നെ വെളിപ്പെടുത്തും. അതുവരെ ഒന്ന് ശാന്തരാകൂ. വീണ്ടും ആവര്‍ത്തിക്കുന്നു: അതൊരിക്കലും ശരിയായില്ല' - താരം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

  • Hahaha!! Didn’t have to pull my dear friend, this time!

    I will reveal the actual mystery man whenever I have to 😉
    Take a chill pill until then!

    PS : Not once got it right 😄 https://t.co/wimFf7hrtU

    — Keerthy Suresh (@KeerthyOfficial) May 22, 2023 " class="align-text-top noRightClick twitterSection" data=" ">

Also Read: മഹേഷ് ബാബുവിന്‍റെ മുഖത്തടിച്ച് കീര്‍ത്തി, മൂന്ന് തവണ ക്ഷമാപണം നടത്തിയതിനെ കുറിച്ച് നടി

'ദസറ'യില്‍ മിന്നി കീര്‍ത്തി : കീര്‍ത്തി സുരേഷ് അവസാനമായെത്തിയത് ശ്രീകാന്ത് ഒധേല സംവിധാനം ചെയ്ത പിരിയഡ് ആക്ഷൻ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന 'ദസറ'യില്‍ തെന്നിന്ത്യന്‍ നായക നടന്‍ നാനിക്കൊപ്പമാണ്. മാർച്ച് 30നായിരുന്നു 'ദസറ' തിയേറ്ററിലെത്തിയത്. തെലുഗു, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. അറുപത്തി അഞ്ച് കോടി ബജറ്റിലൊരുക്കിയ ചിത്രം ഒരാഴ്‌ചയ്ക്ക‌കം തന്നെ 100 കോടിയിലധികം രൂപ നേടിയിരുന്നു.

ചിത്രത്തില്‍ നായിക കഥാപാത്രമായ വെണ്ണേലയായാണ് കീര്‍ത്തി സുരേഷ് എത്തിയത്. മാത്രമല്ല ദസറയുടെ ചിത്രീകരണത്തിന്‍റെ അവസാനദിനത്തില്‍ ഡ്രൈവർമാരും ലൈറ്റ് ബോയ്‌സും ഉൾപ്പടെ 130 ക്ര്യൂ വർക്കർമാര്‍ക്ക് കീര്‍ത്തി സുരേഷ് സ്വര്‍ണനായങ്ങള്‍ സമ്മാനിച്ചതായി ചിത്രത്തിന്‍റെ പരസ്യനിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. അതേസമയം നാനിയുടെ 30-ാമത് ചിത്രം കൂടിയായിരുന്നു 'ദസറ'. ഇരുവരെയും കൂടാതെ ദീക്ഷിത് ഷെട്ടി, ഷൈൻ ടോം ചാക്കോ, സമുദ്രക്കനി, ഷംന കാസിം, സായ് കുമാർ, ഝാന്‍സി തുടങ്ങിയവരും 'ദസറ'യിൽ വേഷമിട്ടിരുന്നു.

Also read: കീര്‍ത്തി സുരേഷ് സഹോദരി, കാമുകിയായി നയന്‍താര; രജനിയുടെ മാസ് ആക്ഷന് 5M കാഴ്‌ച്ചക്കാര്‍

കൈനിറയെ ചിത്രങ്ങള്‍ : ദസറയ്‌ക്ക് പിന്നാലെ കീര്‍ത്തി സുരേഷ് പ്രധാന വേഷത്തിലെത്തുന്ന നിരവധി ചിത്രങ്ങളാണ് പ്രദര്‍ശനത്തിനൊരുങ്ങുന്നത്. ഇതില്‍ മാരി സെൽവരാജ് സംവിധാനം ചെയ്ത മാമന്നന്‍ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ്. ചിത്രത്തില്‍ കീര്‍ത്തിക്കൊപ്പം ഉദയനിധി സ്‌റ്റാലിൻ, ഫഹദ് ഫാസിൽ, വടിവേലു എന്നിവരും ഒന്നിച്ചിരുന്നു. മാത്രമല്ല തെലുഗു മെഗാസ്‌റ്റാര്‍ ചിരഞ്ജീവിയുടെ ഭോല ശങ്കറിലും കീർത്തി സുരേഷ് ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്. 2015ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം വേതാളത്തിന്‍റെ റീമേക്ക് കൂടിയാണ് ചിരഞ്ജീവി നായകനാവുന്ന ഭോല ശങ്കര്‍. സൈറണ്‍, രഘു താത്ത, റിവോള്‍വര്‍ റീത്ത എന്നിവയാണ് കീര്‍ത്തിയുടെ മറ്റ് പുതിയ പ്രൊജക്‌ടുകള്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.