ഹൈദരാബാദ്: നൃത്ത ചടുലതയാലും ധീരമായ സ്റ്റണ്ടുകൾക്കൊണ്ടും പ്രേക്ഷക പ്രീതി നേടിയ ബോളിവുഡ് താരമാണ് കത്രീന കൈഫ് (Katrina Kaif opens up). വെല്ലുവിളി നിറഞ്ഞ ആക്ഷൻ സീക്വൻസുകൾക്കായി ചിത്രീകരിക്കുന്നതിനിടയിൽ താരം നിരവധി പരിക്കുകളെ അതിജീവിച്ചു. എന്നിരുന്നാലും, ഒരു ഹെലികോപ്റ്റർ റൈഡിനിടെ മരണത്തോടടുത്തുള്ള വേദനാജനകമായ അനുഭവം പങ്കുവെച്ച് കത്രീന (Katrina Kaif about near death experience).
റൈഡിനിടെ, ഹെലികോപ്റ്റർ പെട്ടെന്ന് താഴേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ ഭയാനകമായ പരീക്ഷണം നേരിടേണ്ടി വന്നതായും തന്‍റെ ജീവിതത്തിന്‍റെ അവസാനമാണെന്ന് ഉറപ്പിച്ച നിമിഷമായിരുന്നു അതെന്നും താരം. ഈയിടെ പ്രചരിച്ച വീഡിയോയില്‍ ഹെലികോപ്‌ടർ വീഴാൻ ഇടയാക്കിയ ഭയാനകമായ നിമിഷം കത്രീന വെളിപ്പെടുത്തി. ചെറിയ ചില പരിക്കുകൾ ഉണ്ടായിരുന്നെങ്കിലും ഈ സംഭവം വല്ലാതെ ബാധിച്ചതായും താരം (Katrina revealed the terrifying moment).
- https://www.reddit.com/r/BollyBlindsNGossip/comments/183dss0/katrina_kaif_on_her_near_death_experience/?utm_source=share&utm_medium=web3x&utm_name=web3xcss&utm_term=1&utm_content=share_button
കത്രീനയുടെ ബ്യൂട്ടി ലൈനിന്‍റെ ഒരു പ്രൊമോഷൻ പരിപാടിയിലാണ്, മരണത്തോട് അടുക്കുന്ന സാഹചര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ സംഭവത്തെ കുറിച്ച് ഓർത്ത് ഹെലികോപ്റ്ററിലെ തീവ്രമായ നിമിഷം താരം പങ്കുവെച്ചത്. തന്‍റെ ജീവിതത്തിന്‍റെ അവസാനമാണെന്ന ചിന്തകൾ ഉളവാക്കിയ നിമിഷമായിരുന്നു അതെന്നും വേദനാജനകമായ അനുഭവ വേളയിൽ തന്‍റെ മനസ്സിലുണ്ടായിരുന്നത് അമ്മയുടെ ക്ഷേമം മാത്രമാണെന്നും താരം പറഞ്ഞു.
സൽമാൻ ഖാനൊപ്പമെത്തിയ ടൈഗർ 3 ബോക്‌സ് ഓഫീസിൽ ശക്തമായ പ്രതികരണം ലഭിച്ചു. ടൈഗർ സീരീസിന്‍റെ മൂന്നാം ഭാഗത്തിൽ സോയ എന്ന കഥാപാത്രത്തെ കത്രീന അവതരിപ്പിച്ചു. വിജയ് സേതുപതിയ്‌ക്കൊപ്പമുള്ള മെറി ക്രിസ്‌മസ് ആണ് കത്രീനയുടെ അടുത്ത ചിത്രം. മെറി ക്രിസ്‌മസ് 2024 ജനുവരി 12ന് എത്തും. നേരത്തെ 2023 ഡിസംബർ 8 നായിരുന്ന റിലീസ് നിശ്ചയിച്ചിരുന്നത്. പകരം 2024 ജനുവരി 12 ന് തിയേറ്ററുകളിൽ എത്തും. അസാധാരണമായ ഒരു സിനിമാറ്റിക് അനുഭവം നൽകാനുള്ള തയ്യാറെടുപ്പിലാണ് മെറി ക്രിസ്‌മസ് ടീം അംഗങ്ങളെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു.
'എല്ലാ ചലച്ചിത്ര നിർമാതാക്കളും ചെയ്യുന്നത് പോലെ, വളരെ അധികം കരുതലോടെയാണ് ഞങ്ങൾ ഈ സിനിമയിൽ പ്രവർത്തിച്ചത്. എന്നിരുന്നാലും, തുടർച്ചയായ സിനിമ റിലീസുകളും, 2023 ലെ അവസാന രണ്ട് മാസത്തെ തിരക്കുകള്‍ കാരണവും ഞങ്ങൾ സിനിമയുടെ റിലീസ് നീട്ടാനുള്ള തീരുമാനത്തില്‍ എത്തി. 2024 ജനുവരി 12ന് ഞങ്ങളുടെ സിനിമ തിയേറ്ററുകളിൽ എത്തും.' - റിലീസ് മാറ്റിയതില്‍ പ്രതികരിച്ച് നിര്‍മാതാക്കള്‍.
ശ്രീറാം രാഘവന്‍ ആണ് സിനിമയുടെ സംവിധാനം. രമേഷ് തൗറാനി, ജയ തൗറാനി, സഞ്ജയ് റൗത്രയ്, കേവൽ ഗാർഗ് എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മാണം. ഒരേസമയം ഹിന്ദിയിലും തമിഴിലുമായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.
ALSO READ: ഇന്ത്യയില്‍ നാല് ദിനം കൊണ്ട് 150 കോടി; ടൈഗര്‍ 3 ബോക്‌സ് ഓഫീസ് കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്