ബോളിവുഡ് താരം സെയ്‌ഫ് അലി ഖാന്‍റെ 52-ാം ജന്മദിനത്തില്‍ ഭാര്യ കരീന കപൂര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രം വൈറലാവുകയാണ്. രണ്ട് ചിത്രങ്ങള്‍ ഉള്‍പ്പെട്ട ഒരു സെറ്റ് ചിത്രമാണ് താരം പോസ്‌റ്റ് ചെയ്‌തത്. ഒന്നില്‍ ഘോഷ്‌ടി കാണിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ മികച്ചതാണെന്നും' മറ്റൊന്നില്‍ 'എന്‍റെ ലവ്'(മേരി ജാന്‍) എന്ന കാപ്‌ഷനോടെയുമായിരുന്നു ചിത്രം പങ്കുവച്ചത്.
- " class="align-text-top noRightClick twitterSection" data="
">
'ലോകത്തിലെ ഏറ്റവും മികച്ച മനുഷ്യന് ജന്മദിനാശംസകള്‍. ഭ്രാന്തമായ ഈ സവാരിയെ കൂടുതല്‍ ഭ്രാന്തുള്ളതാക്കുന്നു. ഈ ചിത്രങ്ങള്‍ അതിന്‍റെ സൂചനയാണ്. കരീന ഘോഷ്‌ടികളുടെ റാണിയാണെന്ന് എല്ലാവരും പറയും. എന്നാല്‍, എന്നെക്കാള്‍ നന്നായി ഘോഷ്‌ടി കാണിക്കുന്ന ആളാണ് നിങ്ങള്‍', കരീന കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
പിന്നാലെ മലൈക അറോറ, അമൃത അറോറ, സെയ്‌ഫ് അലി ഖാന്‍റെ സഹോദരി സബ പട്ടൗഡി തുടങ്ങി നിരവധി താരങ്ങളാണ് താരത്തിന് ആശംസ അറിയിച്ചുകൊണ്ട് കരീനയുടെ പോസ്റ്റിന് കമന്‍റുമായി എത്തിയത്.
വിക്രം വേദയുടെ ബോളിവുഡ് റീമേക്കാണ് സെയ്‌ഫ് അലി ഖാന്‍റെ വരാനിരിക്കുന്ന പുതിയ ചിത്രം. ഹൃത്വിക് റോഷനും ചിത്രത്തില്‍ പ്രധാന റോളിലുണ്ട്. തമിഴില്‍ വിക്രം വേദ സംവിധാനം ചെയ്‌ത പുഷ്‌കര്‍-ഗായത്രി ദമ്പതികളാണ് ഈ ചിത്രവും ഒരുക്കുന്നത്.