ETV Bharat / entertainment

ബോക്‌സ്‌ ഓഫിസ് പിടിച്ചുലച്ച് കാന്താര; അഞ്ചാം ആഴ്‌ചയിലും റെക്കോഡ്‌ കലക്ഷന്‍

Kantara box office collection: അഞ്ചാം ആഴ്‌ചയിലും ബോക്‌സ്‌ ഓഫീസില്‍ റെക്കോര്‍ഡ് കലക്ഷനുമായി കാന്താര. ഓരോ ആഴ്‌ച പിന്നിടുമ്പോഴും സിനിമയുടെ കലക്ഷന്‍ വര്‍ദ്ധിക്കുകയാണ്.

Kantara crosses 100 crore club  Kantara box office collection  Kantara territorial collection  Kantara Indian box office collection  Kantara song allegation  Rishab Shetty career best  കാന്താര  ബോക്‌സ്‌ ഓഫീസ് പിടിച്ചുലച്ച് കാന്താര  Kantara box office collections  Kantara  Rishab Shetty  ഋഷഭ്‌ ഷെട്ടി  കാന്താര ബോക്‌സ്‌ ഓഫീസ് കലക്ഷന്‍
ബോക്‌സ്‌ ഓഫീസ് പിടിച്ചുലച്ച് കാന്താര; അഞ്ചാം ആഴ്‌ചയിലും റെക്കോര്‍ഡ്‌ കലക്ഷന്‍
author img

By

Published : Oct 29, 2022, 1:32 PM IST

Kantara crosses 100 crore club: ഇന്ത്യയൊട്ടാകെ തരംഗം സൃഷ്‌ടിക്കുകയാണ് ഋഷഭ്‌ ഷെട്ടിയുടെ ബ്ലോക്ക്ബസ്‌റ്റര്‍ ചിത്രം 'കാന്താര'. പ്രദര്‍ശന ദിനം മുതല്‍ തന്നെ കന്നഡ പ്രേക്ഷകരില്‍ ആവേശം നിറച്ച ചിത്രം ചുരങ്ങിയ ദിനങ്ങള്‍ കൊണ്ട് 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. കന്നഡയ്‌ക്ക് പിന്നാലെ മലയാളം, ഹിന്ദി, തമിഴ്‌, തെലുഗു എന്നീ പതിപ്പുകളും തിയേറ്ററുകളിലെത്തി.

Kantara box office collection: പതിനാറ് കോടി മുതല്‍ മുടക്കിലൊരുക്കിയ ചിത്രം ഇതുവരെ നേടിയത് 217 കോടി രൂപയാണ്. റിലീസിനെത്തി അഞ്ച് ആഴ്‌ച പിന്നിടുമ്പോള്‍ അഞ്ചാമത്തെ വെള്ളിയാഴ്‌ച എട്ട് കോടി രൂപയാണ് 'കാന്താര' സ്വന്തമാക്കിയത്. അതേസമയം നാലാമത്തെ വെള്ളിയാഴ്‌ച 7.30 കോടി രൂപയാണ് ചിത്രം നേടിയത്. ഓരോ വെള്ളിയാഴ്‌ച പിന്നിടുമ്പോഴും സിനിമയുടെ കലക്ഷന്‍ വര്‍ദ്ധിക്കുകയാണ്.

Kantara territorial collection: ഇതര ഭാഷകളിലെ ബോക്‌സ്‌ ഓഫീസുകളിലും ചിത്രം മിന്നും പ്രകടനം കാഴ്‌ചവച്ചു. ഹിന്ദിയില്‍ നിന്ന് മാത്രം കാന്താര സ്വന്തമാക്കിയത് 50 കോടി രൂപയാണ്. അഞ്ച് കോടിയോളം രൂപയാണ് 'കാന്താര'യുടെ കേരളത്തിലെ കലക്ഷന്‍. അതേസമയം കര്‍ണാടകയില്‍ കലക്ഷന്‍ 130 കോടി പിന്നിട്ടിരിക്കുകയാണ്. ആന്ധ്രാപ്രദേശ്‌-തെലുങ്കാന എന്നിവിടങ്ങളില്‍ നിന്നും 35 കോടിയും തമിഴ്‌നാട്ടില്‍ നിന്നും നാലര കോടിയും ചിത്രം നേടി.

Kantara Indian box office collection: ഇന്ത്യയൊട്ടാകെയുള്ള 'കാന്താര'യുടെ ഇതുവരെയുള്ള ബോക്‌സ്‌ ഓഫീസ് കലക്ഷന്‍ ചുവടെ-

ആദ്യ ആഴ്‌ച - 26.75 കോടി

രണ്ടാമത്തെ ആഴ്‌ച- 37.25 കോടി

മൂന്നാമത്തെ ആഴ്‌ച - 75 കോടി

നാലാമത്തെ ആഴ്‌ച - 70 കോടി

അഞ്ചാമത്തെ വെള്ളി- 8 കോടി

ആകെ - 217 കോടി

Territorial breakdown of Kantara collection: കാന്താരയുടെ പ്രാദേശിക ബോക്‌സ്‌ ഓഫീസ് കലക്ഷന്‍ റിപ്പോര്‍ട്ട് ചുവടെ-

കര്‍ണാടക - 131.50 കോടി

ആന്ധ്രപ്രദേശ്‌/ തെലുങ്കാന- 35.50 കോടി

തമിഴ്‌നാട് - 4.50 കോടി

കേരള- 5.50 കോടി

ഉത്തരേന്ത്യ- 40 കോടി

ആകെ- 217 കോടി

Kantara song allegation: 'കാന്താര'യുടെ ബോക്‌സ്‌ ഓഫിസ് വിജയത്തില്‍ രജനി കാന്ത് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇതിനിടെ ചിത്രത്തിലെ 'വാരഹ രൂപം' എന്ന ഗാനത്തിനെതിരെ ചിലര്‍ രംഗത്തെത്തിയതും വാര്‍ത്ത തലകെട്ടുകളില്‍ ഇടംപിടിച്ചിരുന്നു. 'വരാഹ രൂപം' ഗാനം കോപ്പിയടിച്ചതാണെന്നായിരുന്നു ആരോപണം. അജനീഷ് ലോകേഷ് സംഗീതം നല്‍കിയ ഗാനം തൈക്കുടം ബ്രിഡ്‌ജിന്‍റെ നവരസം എന്ന ഗാനത്തിന്‍റെ കോപ്പിയടിയാണെന്നായിരുന്നു ആരോപണം. ഇതേ തുര്‍ന്ന് നിയമനടപടിയുമായി മുന്നോട്ട് പോവുകയാണ് തൈക്കുടം ബ്രിഡ്‌ജ്.

Rishab Shetty career best: കെജിഎഫ്‌ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് സിനിമ കേരളത്തില്‍ തിയേറ്ററുകളില്‍ എത്തിച്ചത്. സംവിധായകന്‍ ഋഷഭ്‌ ഷെട്ടി തന്നെയാണ് സിനിമയുടെ രചന നിര്‍വഹിച്ച് മുഖ്യ വേഷത്തില്‍ അഭിനയിച്ചിരിക്കുന്നതും. ശിവ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച്‌ മനോഹരമാക്കിയ അദ്ദേഹം നിരവധി പ്രേക്ഷക നിരൂപക പ്രശംസയും നേടി.

ഋഷഭിനെ കൂടാതെ സപ്‌തമി ഗൗഡ, കിഷോര്‍, പ്രമോദ് ഷെട്ടി, അച്യുത് കുമാര്‍, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, നവീന്‍ ഡി പടീല്‍, മാനസി സുധീര്‍, ദീപക് റായ് പനാജി, സ്വരാജ് ഷെട്ടി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‌പരാജ് ബൊല്ലാറ തുടങ്ങിയവരും സുപ്രധാന വേഷത്തിലെത്തിയിരുന്നു.

Also Read: 'കാന്താര എനിക്ക് രോമാഞ്ചമുണ്ടാക്കി'; പ്രശംസിച്ച് രജനികാന്ത്; മറുപടിയുമായി ഋഷഭ്‌ ഷെട്ടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.