ETV Bharat / entertainment

'ലാല്‍ സിംഗ് ഛദ്ദയുടെ എല്ലാ നെഗറ്റിവിറ്റിക്ക് പിറകിലെയും ബുദ്ധികേന്ദ്രം ആമിര്‍' ; ആരോപണവുമായി കങ്കണ - Kangana about Lal Singh Chaddha boycott

Kangana Ranaut against Amir Khan: ലാല്‍ സിംഗ് ഛദ്ദയ്‌ക്കെതിരെയുള്ള ബഹിഷ്‌കരണ ക്യാംപയിനിംഗിന് പിന്നില്‍ നടന്‍ ആമിര്‍ ഖാന്‍ ആണെന്ന് കങ്കണ റണാവത്ത്

Kangana Ranaut against Amir Khan  Amir Khan is the mastermind of Lal Singh Chaddha boycott  Lal Singh Chaddha boycott  തുറന്നടിച്ച് കങ്കണ  Kangana about Lal Singh Chaddha boycott  ഇന്‍സ്‌റ്റഗ്രാമിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം
'ലാല്‍ സിംഗ് ഛദ്ദയുടെ എല്ലാ നെഗറ്റിവിറ്റിക്ക് പിറകിലെയും ബുദ്ധികേന്ദ്രം ആമിര്‍'; തുറന്നടിച്ച് കങ്കണ
author img

By

Published : Aug 3, 2022, 10:51 PM IST

Kangana about Lal Singh Chaddha boycott : ബോളിവുഡ്‌ സൂപ്പര്‍ താരം ആമിര്‍ ഖാന്‍റെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'ലാല്‍ സിംഗ് ഛദ്ദ'. ചിത്രം ബഹിഷ്‌കരിക്കണമെന്ന ക്യാംപയിനിംഗ്‌ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുകയാണ്. ഈ ബഹിഷ്‌കരണ ക്യാംപയിനിംഗിന് പിന്നില്‍ നടന്‍ ആമിര്‍ ഖാന്‍ തന്നെയാണെന്ന് പ്രതികരിച്ച് ബോളിവുഡ്‌ താര സുന്ദരി കങ്കണ റണാവത്ത് രംഗത്തെത്തി. ഇന്‍സ്‌റ്റഗ്രാമിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം.

Kangana Ranaut against Amir Khan: 'ഈ സിനിമയുമായി ബന്ധപ്പെട്ട എല്ലാ നെഗറ്റിവിറ്റിക്കും പിറകില്‍ ഒരു ബുദ്ധികേന്ദ്രമുണ്ട്. അത് മറ്റാരുമല്ല, ആമിര്‍ ഖാന്‍ തന്നെയാണ്. ഈ വര്‍ഷം ഒരു ഹിന്ദി സിനിമ പോലും വിജയിച്ചില്ല. ഇന്ത്യയുടെ സംസ്‌കാരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന തെന്നിന്ത്യന്‍ സിനിമകള്‍ മാത്രമാണ് വിജയിച്ചത്. ഒരു ഹോളിവുഡ്‌ സിനിമയുടെ റീമേക്ക് വിജയിക്കാന്‍ സാധ്യതയില്ല. പക്ഷേ, അവര്‍ ഇപ്പോള്‍ ഇന്ത്യയ്‌ക്ക് സഹിഷ്‌ണുതയില്ലെന്ന് പറയും.

ഹിന്ദി സിനിമകള്‍ പ്രേക്ഷകരുടെ മനസ്സറിയണം. അവിടെ ഹിന്ദുവെന്നോ മുസ്ലിമെന്നോ എന്നൊന്നുമില്ല. ആമിര്‍ ഖാന്‍ ഹിന്ദു ഫോബിക് ആയ 'പി.കെ' എന്ന സിനിമയെടുത്തു. ഇന്ത്യയെ സഹിഷ്‌ണുതയില്ലാത്തത് എന്ന് വിളിച്ചു. 'പി.കെ' അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി' - കങ്കണ കുറിച്ചു.

Also Read: ആമിര്‍ ഖാനൊപ്പം നാഗ ചൈതന്യ ; മുന്‍പ്‌ ലഭിച്ച ബോളിവുഡ്‌ അവസരങ്ങള്‍ നിരസിച്ചതായി താരം

അതേസമയം തന്‍റെ സിനിമയ്‌ക്കെതിരെ നടക്കുന്ന ക്യാംപയിനില്‍ പ്രതികരിച്ച് ആമിര്‍ ഖാനും രംഗത്തെത്തിയിരുന്നു. താന്‍ ഇന്ത്യയെ ഇഷ്‌ടപ്പെടാത്ത ആളാണെന്ന് കരുതുന്നത് ദൗര്‍ഭാഗ്യകരമാണ് എന്നായിരുന്നു നടന്‍റെ പ്രതികരണം. 'ഞാനീ രാജ്യത്തെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്നു.

എന്‍റെ സിനിമ ബഹിഷ്‌കരിക്കാതെ എല്ലാവരും പോയി കാണണം. ചിലര്‍ പറയുന്നത് ഞാന്‍ ഇന്ത്യയെ ഇഷ്‌ടപ്പെടാത്ത ഒരാളാണ് എന്നാണ്. അങ്ങനെ വിശ്വസിക്കുന്നതില്‍ എനിക്ക് സങ്കടമുണ്ട്. അവര്‍ അത് അവരുടെ ഹൃദയങ്ങളില്‍ വിശ്വസിക്കുന്നു. പക്ഷേ അത് ശരിയല്ല. ചിലര്‍ക്ക് അങ്ങനെ തോന്നുന്നത് ദൗര്‍ഭാഗ്യകരമാണ്. അങ്ങനെയല്ല. ദയവായി എന്‍റെ സിനിമ ബഹിഷ്‌കരിക്കരുത്'-ആമിര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.