Kangana Ranaut and Raghava Lawrence picture: കങ്കണ റണാവത്തും രാഘവ ലോറൻസും ഒന്നിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ചന്ദ്രമുഖി 2'. സിനിമയുടെ സെറ്റിൽ നിന്നുള്ള കങ്കണയുടെയും രാഘവ ലോറൻസിന്‍റെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. നിലവില്‍ 'ചന്ദ്രമുഖി 2'ന്‍റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ചിത്രത്തിലെ തന്‍റെ ഭാഗം പൂര്‍ത്തിയാക്കിയിരിക്കുകയാണ് കങ്കണ റണാവത്ത്.
Chandramukhi 2, has finally wrapped up: പി വാസു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാഘവ ലോറൻസും കങ്കണയുമാണ് കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തുന്നത്. തമിഴില്‍ വലിയ ഹിറ്റായി മാറിയ 'ചന്ദ്രമുഖി'യുടെ രണ്ടാം ഭാഗമാണ് 'ചന്ദ്രമുഖി 2'. ആദ്യ ഭാഗത്തിൽ രജനികാന്തും ജ്യോതികയുമാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.
Kangana Ranaut wrapped up the shooting schedule: ഷൂട്ടിംഗ് ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം സെറ്റിൽ നിന്നുള്ള കങ്കണയുടെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 'തനു വെഡ്‌സ് മനു' എന്ന കങ്കണയുടെ തന്നെ സിനിമയിലെ താരത്തിന്‍റെ കഥാപാത്രത്തിന്‍റെ വേഷവിധാനത്തില്‍ കനത്ത ആഭരണങ്ങള്‍ അണിഞ്ഞാണ് ചിത്രത്തില്‍ കങ്കണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കങ്കണയ്‌ക്കൊപ്പം രാഘവ ലോറൻസും സംവിധായകനും ചേർന്ന് കേക്ക് മുറിക്കുന്ന ചിത്രമാണ് ലോറന്‍സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. മാർച്ച് 15നാണ് കങ്കണ 'ചന്ദ്രമുഖി 2'ന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഈ വേളയില്‍ ഒരു ചെറിയ പാര്‍ട്ടി നല്‍കി കങ്കണയെ അത്ഭുതപ്പെടുത്താൻ ടീം തീരുമാനിച്ചു. മധുര സന്ദേശങ്ങൾ എഴുതിയ കേക്കുകളായിരുന്നു.. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ വിവരം കങ്കണയും തന്‍റെ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചു. രാഘവയ്‌ക്കൊപ്പമുള്ള ചിത്രവും താരം പോസ്റ്റ് ചെയ്‌തിരുന്നു.
'ചന്ദ്രമുഖി'യിലെ എന്‍റെ വേഷം ഇന്ന് പൂർത്തിയാക്കുമ്പോള്‍, ഞാൻ കണ്ടുമുട്ടിയ നിരവധി അത്ഭുതകരമായ ആളുകളോട് വിട പറയാൻ എനിക്ക് വളരെ ബുദ്ധിമുട്ടാണ്. അത്രയും മനോഹരമായ ക്രൂ. രാഘവ ലോറൻസ് സാറിനൊപ്പമുള്ള ചിത്രങ്ങളൊന്നും എനിക്കില്ലായിരുന്നു. കാരണം ഞങ്ങൾ എപ്പോഴും സിനിമ വേഷവിധാനത്തിലാണ്. അതിനാൽ ഇന്ന് രാവിലെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് ഞാൻ ഒരെണ്ണം അഭ്യർഥിച്ചു.
ലോറൻസ് മാസ്‌റ്റർ എന്നറിയപ്പെടുന്ന സാറിൽ നിന്ന് എനിക്ക് പ്രചോദനമുണ്ട്. കാരണം അദ്ദേഹം തന്‍റെ കരിയർ ആരംഭിച്ചു, നൃത്ത സംവിധായകൻ, ഒരു പിന്നണി നർത്തകൻ എന്ന നിലയിൽ. എന്നാൽ ഇന്ന് അദ്ദേഹം ഒരു ബ്ലോക്ക്ബസ്‌റ്റർ ഫിലിം മേക്കർ/ സൂപ്പർസ്‌റ്റാര്‍ മാത്രമല്ല, അവിശ്വസനീയമാംവിധം സജീവവും ദയയും അതിശയകരവുമായ ഒരു മനുഷ്യൻ കൂടിയാണ്' -ഇപ്രകാരമാണ് കങ്കണ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്.
രാജ കൊട്ടാരത്തിലെ ഒരു നർത്തകിയുടെ വേഷമാണ് 'ചന്ദ്രമുഖി'യിൽ കങ്കണയുടേത്. മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷത്തിലെത്തുന്ന 'എമർജൻസി' ആണ് കങ്കണ റണാവതിന്‍റെ മറ്റൊരു പുതിയ പ്രോജക്‌ട്.