ETV Bharat / entertainment

കാളിദാസിന്‍റെ 'രജനി' ഒടിടിയിൽ; സ്‌ട്രീമിംഗ് തുടങ്ങി - രജനി ഒടിടിയിൽ

Rajni Movie on Amazon Prime Video : 'രജനി' ആമസോൺ പ്രൈം വീഡിയോയിൽ പ്രദർശനം ആരാഭിച്ചു

Kalidas Jayaram Rajni Movie  Rajni in Amazon Prime Video  രജനി ഒടിടിയിൽ  കാളിദാസ് ജയറാം
Rajni Movie ott release
author img

By ETV Bharat Kerala Team

Published : Jan 13, 2024, 6:57 PM IST

കാളിദാസ് ജയറാം നായകനായി തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രമാണ് രജനി (Kalidas Jayaram starrer Rajni Movie). ഡിസംബര്‍ 8ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴിതാ ഒടിടിയിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് 'രജനി' പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക് എത്തിയത് (Rajni Movie started Streaming on Amazon Prime Video).

നവാഗതനായ വിനിൽ സ്‌കറിയയാണ് ഈ ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറിന്‍റെ സംവിധായകൻ. നമിത പ്രമോദ് നായികയായ ചിത്രത്തിൽ റെബ മോണിക്ക ജോണ്‍, സൈജു കുറുപ്പ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ലക്ഷ്‌മി ഗോപാലസ്വാമി, അശ്വിന്‍ കുമാര്‍, ശ്രീകാന്ത് മുരളി, വിന്‍സന്‍റ് വടക്കന്‍, രമേശ് ഖന്ന, പൂ രാമു, ഷോണ്‍ റോമി, കരുണാകരന്‍ എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മലയാളത്തിലും തമിഴിലും ദ്വിഭാഷ ചിത്രമായി ഒരുക്കിയ 'രജനി' നവരസ ഫിലിംസിന്‍റെ ബാനറില്‍ ശ്രീജിത്ത് കെ എസ്, ബ്ലെസി ശ്രീജിത്ത് എന്നിവരാണ് നിർമിച്ചത്. പരസ്യ കലാരംഗത്തെ പ്രഗല്‍ഭരായ നവരസ ഗ്രൂപ്പ് ആദ്യമായി നിർമിച്ച ചിത്രം കൂടിയാണിത്. സംവിധായകനായ വിനിൽ തന്നെയാണ് സിനിമയുടെ തിരക്കഥയും നിർവഹിച്ചിരിക്കുന്നത്.

ചിത്രത്തിന്‍റെ സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത് വിന്‍സെന്‍റ് വടക്കന്‍ ആണ്. ഡേവിഡ് കെ രാജൻ ആണ് തമിഴ് സംഭാഷണം എഴുതിയത്. ആർ ആർ വിഷ്‌ണുവാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ദീപു ജോസഫ് എഡിറ്റിങ് നിർവഹിച്ച ചിത്രത്തിന് സംഗീതമൊരുക്കിയത് ഫോർ മ്യൂസിക്‌സ് ആണ്.

ആർട്ട് - ബംഗ്ലാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജാവേദ് ചെമ്പ്, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, വസ്‌ത്രാലങ്കാരം - ധന്യ ബാലകൃഷ്‌ണന്‍, സ്റ്റില്‍സ് - രാഹുല്‍ രാജ് ആര്‍, ഷിബു പന്തലക്കോട്, സൗണ്ട് ഡിസൈനർ - രംഗനാഥ് രവി, ക്രിയേറ്റീവ് ഡയറക്‌ടർ - ശ്രീജിത്ത് കോടോത്ത്, തമിഴ് സംഭാഷണം - ഡേവിഡ് കെ രാജൻ, കല - ആഷിക് എസ്, സംഘട്ടനം - അഷ്റഫ് ഗുരുക്കൾ, നൂർ കെ, ഗണേഷ് കുമാർ, ചീഫ് അസോസിയേറ്റ് - ഡയറക്ടേഴ്‌സ് വിനോദ് പി എം, വിശാഖ് ആർ വാര്യർ, അസോസിയേറ്റ് പ്രൊഡ്യൂസർ - അഭിജിത്ത് എസ് നായർ, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് - ഷമീജ് കൊയിലാണ്ടി, ശക്തിവേൽ, ഡി ഐ കളറിസ്റ്റ് - രമേശ് സി പി, മിക്‌സിങ് എൻജിനീയർ - വിപിൻ നായർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

ALSO READ: 'കണ്ണുനീർ തുള്ളികൾ...'; ആസ്വാദകമനം കീഴടക്കി 'രജനി'യിലെ മെലഡി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.