ETV Bharat / entertainment

34 ദിവസം കൊണ്ട് മമ്മൂട്ടിയുടെയും ജ്യോതികയുടെയും കാതലിന് പാക്കപ്പ് - Kaathal actors

Kaathal The Core packup: കാതല്‍ ദി കോറിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. 34 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്.

Kaathal The Core packup  Jyothika Mammootty movie  Mammootty movie  Jyothika  Mammootty  Kaathal The Core  Kaathal  Kaathal packup  കാതല്‍  കാതല്‍ ദി കോര്‍  കാതല്‍ ചിത്രീകരണം പൂര്‍ത്തിയായി  കാതല്‍ ദി കോര്‍ ചിത്രീകരണം പൂര്‍ത്തിയായി  കാതലിന് പാക്കപ്പ്  മമ്മൂട്ടി  ജ്യോതിക  കാതല്‍ ദി കോറിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി  Mammootty Kaathal character poster  മാത്യു ദേവസി  മമ്മൂട്ടിയുടെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍  Jyothika back to Malayalam movies  Kaathal actors  Kaathal team
34 ദിവസം കൊണ്ട് മമ്മൂട്ടിയുടെയും ജ്യോതികയുടെയും കാതലിന് പാക്കപ്പ്
author img

By

Published : Nov 23, 2022, 10:01 AM IST

Kaathal The Core packup: മമ്മൂട്ടിയും ജ്യോതികയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'കാതല്‍' സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം 34 ദിവസം കൊണ്ടാണ് ഷൂട്ടിങ്‌ പൂര്‍ത്തിയാക്കിയത്. മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Mammootty Kaathal character poster: മാത്യു ദേവസി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. സിനിമയിലെ മമ്മൂട്ടിയുടെ കാരക്‌ടര്‍ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തീക്കോയി ഗ്രാമ പഞ്ചായത്ത് ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മാത്യു ദേവസിയുടെ പോസ്‌റ്ററിന് സോഷ്യല്‍ മീഡിയയില്‍ മികച്ച സ്വീകാര്യതയായിരുന്നു.

  • " class="align-text-top noRightClick twitterSection" data="">

Jyothika back to Malayalam movies: വര്‍ഷങ്ങള്‍ക്ക് ശേഷം ജ്യോതിക മലയാളത്തിലേയ്‌ക്ക് തിരികെയെത്തുന്ന ചിത്രമെന്ന പ്രത്യേകതയും 'കാതലി'നുണ്ട്. 'രണ്ടു പെണ്‍കുട്ടികള്‍', 'കുഞ്ഞു ദൈവം', 'കിലോമീറ്റേഴ്‌സ്‌ ആന്‍ഡ് കിലോമീറ്റേഴ്‌സ്‌', 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍', 'ഫ്രീഡം ഫൈറ്റ്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'കാതല്‍'.

Kaathal actors: ലാലു അലക്‌സ്‌, മുത്തുമണി, ചിന്നു ചാന്ദിനി, അനഘ അക്കു, സുധി കോഴിക്കോട്, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തും. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടിയാണ് സിനിമയുടെ നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്‍റെ വിതരണം.

Kaathal team: ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സക്കറിയ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാലു കെ തോമസ് ഛായാഗ്രഹണവും ഫ്രാന്‍സിസ് ലൂയിസ് എഡിറ്റിംഗും നിര്‍വഹിക്കും. മാത്യൂസ് പുളിക്കല്‍ ആണ് സംഗീതം.

Also Read: കാരവാനില്‍ നിന്നിറങ്ങി ചുറ്റുമുള്ളവരെ അഭിവാദ്യം ചെയ്‌ത്‌ മമ്മൂട്ടി; കാതല്‍ ലൊക്കേഷനില്‍ ബിഗ്‌ ബി തീം മ്യൂസിക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.