ETV Bharat / entertainment

'എന്‍റെ ഹൃദയത്തില്‍ സ്‌പര്‍ശിച്ച കാതല്‍'; ജ്യോതികയുടെ കുറിപ്പ് വൈറല്‍ - Kaathal The Core Trailer

Jyothika Instagram post about Kaathal starring Mammootty:കാതല്‍ ദി കോര്‍ എന്ന മമ്മൂട്ടി ചിത്രം റിലീസിനോടടുക്കുമ്പോള്‍ തെന്നിന്ത്യന്‍ താരം ജ്യോതികയുടെ കുറിപ്പ് വൈറലാവുന്നു..

Jyothika Instagram post about Kaathal  Jyothika Instagram post  Kaathal starring Mammootty  ജ്യോതികയുടെ കുറിപ്പ് വൈറല്‍  മമ്മൂട്ടി ചിത്രം  കാതല്‍ ദി കോര്‍ റിലീസിനോടടുക്കുന്നു  മമ്മൂട്ടി ജ്യോതിക ചിത്രം  Mammootty latest movies  Kaathal The Core Release  Kaathal The Core Trailer  Kaathal The Core song
Jyothika Instagram post about Kaathal
author img

By ETV Bharat Kerala Team

Published : Nov 15, 2023, 4:44 PM IST

മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കാതല്‍ ദി കോര്‍' (Kaathal The Core). മമ്മൂട്ടിയുടെ നായികയായി ജ്യോതികയാണ് ചിത്രത്തില്‍ വേഷമിടുക. നവംബര്‍ 23 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത് (Kaathal The Core Release).

ചിത്രം റിലീസിനോടടുക്കുമ്പോള്‍ 'കാതലി'നെ കുറിച്ചുള്ള ജ്യോതികയുടെ വാക്കുകളാണ് മാധ്യമശ്രദ്ധ നേടുന്നത്. 'കാതലി'ന്‍റെ ചിത്രീകരണ അനുഭവത്തെ കുറിച്ചും, മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിനെ കുറിച്ചുമാണ് ജ്യോതിക തന്‍റെ കുറിപ്പില്‍ പറയുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ജ്യോതിക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഈ കുറിപ്പ് ഇപ്പോള്‍ വൈറലാവുകയാണ് (Jyothika Instagram post about Kaathal).

'സിനിമയുടെ പേര് പോലെ തന്നെ ഈ സിനിമ എന്‍റെ ഹൃദയത്തില്‍ സ്‌പര്‍ശിച്ചു. ചിത്രീകരണത്തിനിടെ എനിക്ക് ഉണ്ടായത് വളരെ നല്ല അനുഭവങ്ങള്‍ ആണ്. ഇതിഹാസ നായകനായ മമ്മൂട്ടി സാറിനും സംവിധായകന്‍ ജിയോ ബേബി, എഴുത്തുകാരനായ ആദര്‍ശ് സുകുമാരന്‍ എന്നിവര്‍ക്കൊപ്പവും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ വളരെ അധികം സന്തോഷമാണ്.' -ഇപ്രകാരമാണ് ജ്യോതിക ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്.

ജിയോ ബേബിയാണ് സിനിമയുടെ സംവിധാനം. അടുത്തിടെയാണ് സിനിമയുടെ ട്രെയിലര്‍ (Kaathal The Core Trailer) പുറത്തിറങ്ങിയത്. ഗംഭീര സ്വീകാര്യതയാണ് ട്രെയിലറിന് ലഭിച്ചത്. മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. മാത്യു ദേവസിയുടെ ഭാര്യയുടെ വേഷമാണ് ചിത്രത്തില്‍ ജ്യോതികയ്‌ക്ക്.

ട്രെയിലറിലൂടെ മാത്യു ദേവസി ആരെന്ന് പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുകയാണ് അണിയറപ്രവര്‍ത്തകര്‍. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ 'എന്നും എന്‍ കാവല്‍' എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

Also Read: മമ്മൂട്ടിയുടെയും ജ്യോതികയുടെയും 'കാതല്‍' ; ചിത്രം നവംബര്‍ 23ന് തിയേറ്ററുകളില്‍

മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തില്‍ ലാലു അലക്‌സ്‌, മുത്തുമണി, സുധി കോഴിക്കോട്, ആദര്‍ശ്‌ സുകുമാരന്‍, ചിന്നു ചാന്ദിനി, ജോസി സിജോ, അനഘ അക്കു തുടങ്ങിയവരും അണിനിരക്കും. പോള്‍സണ്‍ സ്‌കറിയ, ആദര്‍ശ്‌ സുകുമാരന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.

സാലു കെ തോമസ് ഛായാഗ്രഹണവും ഫ്രാന്‍സിസ് ലൂയിസ് എഡിറ്റിംഗും നിര്‍വഹിച്ചു. മാത്യൂസ് പുളിക്കല്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയത്. ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറെര്‍ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുക.

മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് സിനിമയുടെ നിര്‍മാണം. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് 'കാതല്‍ ദി കോര്‍'. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത 'നന്‍പകല്‍ നേരത്ത് മയക്കം' ആണ് മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഒരുങ്ങിയ ആദ്യ ചിത്രം. 'റോഷാക്ക്', ഈ ബാനറില്‍ ഒരുങ്ങിയ രണ്ടാമത്തെ ചിത്രമാണ്.

അതേസമയം 'കണ്ണൂര്‍ സ്‌ക്വാഡ്' ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. 'കണ്ണൂര്‍ സ്‌ക്വാഡി'ന് മുമ്പായി 'ക്രിസ്‌റ്റഫര്‍', 'നന്‍പകല്‍ നേരത്ത് മയക്കം' എന്നിവയാണ് മമ്മൂട്ടിയുടേതായി തിയേറ്ററുകളില്‍ എത്തിയ മറ്റ് ചിത്രങ്ങള്‍.

Also Read: 54th IFFI Indian Panorama official selection : രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ തിളങ്ങാൻ 'കാതല്‍' അടക്കം 7 മലയാള സിനിമകൾ, 'ആട്ടം' ഉദ്ഘാടനചിത്രം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.