ETV Bharat / entertainment

'പൊറുക്കുക എന്നൊരു വാക്ക് മലയാളിയെ ഓര്‍മ്മിപ്പിച്ച രാഹുല്‍ ഗാന്ധിക്ക് 100/100': പ്രതികരിച്ച് ജോയ്‌ മാത്യു

Joy Mathew supports Rahul Gandhi: രാഹുല്‍ ഗാന്ധിക്ക്‌ ജോയ്‌ മാത്യുവിന്‍റെ പരസ്യ പിന്തുണ. 'സ്വന്തം പിതാവിന്‍റെ ഘാതകരോട്‌ വരെ പൊറുത്തവരാണ്. പിന്നെയല്ലെ ഇവര്‍!' എന്ന് ആരാധകരും.

Rahul Gandhi office attack  Joy Mathew react  പൊറുക്കുക എന്നൊരു വാക്ക് മലയാളിയെ ഓര്‍മ്മിപ്പിച്ച രാഹുല്‍  പ്രതികരിച്ച് ജോയ്‌ മാത്യു  Joy Mathew supports Rahul Gandhi  Facebook users supports Rahul Gandhi  Rahul Gandhi office attack  Rahul Gandhi forgives SFI workers  Rahul Gandhi reacts in office attack
'പൊറുക്കുക എന്നൊരു വാക്ക് മലയാളിയെ ഓര്‍മ്മിപ്പിച്ച രാഹുല്‍ ഗാന്ധിക്ക് 100/100': പ്രതികരിച്ച് ജോയ്‌ മാത്യു
author img

By

Published : Jul 2, 2022, 11:09 AM IST

Joy Mathew supports Rahul Gandhi: വയനാട്ടിലെ തന്‍റെ ഓഫീസ്‌ എസ്‌എഫ്‌ഐ പ്രവര്‍ത്തകർ അടിച്ച് തകര്‍ത്തതില്‍ പ്രതികരിച്ച രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ പിന്തുണച്ച് നടനും സംവിധായകനുമായ ജോയ്‌ മാത്യു. ഫെയ്‌സ്‌ബുക്കിലൂടെയായിരുന്നു ജോയ്‌ മാത്യുവിന്‍റെ പ്രതികരണം. 'പൊറുക്കുക എന്നൊരു വാക്ക് മലയാളിയെ ഓര്‍മ്മിപ്പിച്ച രാഹുല്‍ ഗാന്ധിക്ക് 100/100' -ഇപ്രകാരമാണ് അദ്ദേഹം ഫെയ്‌സ്‌ബുക്കില്‍ കുറിച്ചത്‌.

Facebook users supports Rahul Gandhi: പോസ്‌റ്റിന് പിന്നാലെ ജോയ്‌ മാത്യുവിന്‍റെ വാക്കുകളെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തി. 'സ്വന്തം പിതാവിന്‍റെ ഘാതകരോട്‌ വരെ പൊറുത്തവരാണ്. പിന്നെയല്ലെ ഇവര്‍!', 'ഇന്ദിരാജിയുടെ കൊച്ചു മോനല്ലെ..അവര്‍ക്കിങ്ങിനെയല്ലേ പറ്റൂ.. രാഹുല്‍ ജീ..','രാഷ്‌ട്രീയക്കാരുടെ കള്ളത്തരം ഇല്ലാത്തതാണ് രാഹുലിന്‍റെ പോരായ്‌മ','അയാള്‍ രാജകുമാരനാണ്... കാപട്യങ്ങള്‍ ഇല്ലാത്ത യഥാര്‍ഥ നായകന്‍' തുടങ്ങി നിരവധി കമന്‍റുകളാണ് ജോയ്‌ മാത്യുവിന്‍റെ പോസ്‌റ്റിന് താഴെ ലഭിച്ചുകൊണ്ടിരിക്കുന്നത്‌.

Rahul Gandhi office attack: കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിലേക്ക് ജൂണ്‍ 24നാണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്‌. ബഫര്‍സോണ്‍ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ഓഫീസിലേക്ക്‌ തള്ളിക്കയറി സാധനങ്ങള്‍ അടിച്ചു തകര്‍ത്തു. ജനാലവഴി കയറിയ ചില പ്രവര്‍ത്തകര്‍ വാതിലുകളും തകര്‍ത്തു. ഫയലുകള്‍ വലിച്ചെറിഞ്ഞും ഓഫീസിന്‍റെ ഷട്ടറുകള്‍ തകര്‍ക്കുകയും ചെയ്‌തു. ഒടുവില്‍ കസേരയില്‍ വാഴയും വച്ച ശേഷമാണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ചത്‌. ഈ വാഴ രാഹുല്‍ ഗാന്ധിയാണ് എടുത്തുമാറ്റിയത്‌.

Rahul Gandhi forgives SFI workers: തന്‍റെ തകര്‍ക്കപ്പെട്ട ഓഫീസ്‌ സന്ദര്‍ശിച്ച ശേഷം രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കണ്ടിരുന്നു. ഓഫീസ്‌ ആക്രമിച്ചവരോട് ദേഷ്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. ഓഫീസ്‌ തകര്‍ത്തവര്‍ കുട്ടികളാണെന്നും അവര്‍ പ്രവര്‍ത്തിച്ചത് നിരുത്തരവാദപരമായാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

Rahul Gandhi reacts in office attack: 'അവര്‍ക്ക് നമ്മളേക്കാള്‍ വ്യത്യസ്‌തമായൊരു പ്രത്യയശാസ്‌ത്രമാണ് ഉള്ളത്‌. അവര്‍ കുട്ടികള്‍ കൂടിയാണ്, അവര്‍ക്ക് മാപ്പ് കൊടുക്കണമെന്നാണ് കരുതുന്നത്‌. അവര്‍ക്ക് ഇത്തരം കാര്യങ്ങളുടെ അനന്തര ഫലം മനസ്സിലാവുന്നില്ലെന്ന് തോന്നുന്നു. ഇവിടെ യുവാക്കള്‍ എക്‌സൈറ്റഡായി. അവര്‍ക്ക് നമ്മളേക്കാള്‍ വ്യത്യസ്‌തമായൊരു പ്രത്യയശാസ്‌ത്രമാണ് ഉള്ളത്‌. അവര്‍ എന്‍റെ ഓഫീസ്‌ തകര്‍ത്തു എന്ന സത്യാവസ്ഥ നമ്മള്‍ അംഗീകരിക്കുന്നില്ല. ആക്രമണം നടന്നത്‌ കൊണ്ട്‌ ഓഫീസിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പോകുന്നില്ല. ഓഫീസ്‌ നേരയാക്കി, നേരത്തേ പോലെ പ്രവര്‍ത്തിക്കും. അവര്‍ക്ക് മാപ്പ് നല്‍കണം.' -രാഹുല്‍ ഗാന്ധി പറഞ്ഞു.

Also Read: അത്‌ ജനവിരുദ്ധമെന്ന് ജോയ്‌ മാത്യു ; ആ ആക്രമണം രാഹുല്‍ ഗാന്ധിയെ പ്രകാശമുള്ളവന്‍ ആക്കുമെന്ന് ഹരീഷ്‌ പേരടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.