സിനിമാസ്വാദകരെ ആവേശത്തിലാക്കി മോളിവുഡിൽ നിന്നും പുതിയ സിനിമയുടെ പ്രഖ്യാപനം. മലയാള സിനിമയ്‌ക്ക് വമ്പൻ ഹിറ്റുകൾ സമ്മാനിച്ച ജീത്തു ജോസഫാണ് പുതിയ സിനിമയുടെ വരവറിയിച്ചത്. 'നുണക്കുഴി' എന്ന ചിത്രവുമായാണ് ജീത്തു ജോസഫ് എത്തുന്നത് (Jeethu Joseph New Movie Nunakuzhi With Basil Joseph).
- " class="align-text-top noRightClick twitterSection" data="">
ബേസിൽ ജോസഫാണ് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ ജീത്തു ജോസഫിന്‍റെ പുതിയ ചിത്രം 'നുണക്കുഴി'യിൽ ('Nunakuzhi Liar's Day Out') നായകനാകുന്നത്. സംവിധായകൻ തന്നെയാണ് സമൂഹ മാധ്യമങ്ങളിലുടെ 'നുണകുഴി'യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടത്. കെ ആർ കൃഷ്‌ണകുമാറാണ് 'ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്.
ആസിഫലി നായകനായ 'കൂമൻ ' എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫും കെ ആർ കൃഷ്‌ണകുമാറും വീണ്ടും ഒന്നിക്കുകയാണ് 'നുണക്കുഴി' എന്ന ഈ ചിത്രത്തിലൂടെ. ഡാർക്ക് ഹ്യൂമർ ജോണറിലാണ് ഈ ചിത്രം ഒരുക്കുന്നത് എന്നാണ് വിവരം. ഇതാദ്യമായാണ് ബേസിൽ ജോസഫും ജീത്തു ജോസഫും ഒന്നിക്കുന്നത് എന്നതും പ്രേക്ഷകരുടെ പ്രതീക്ഷകൾ ഇരട്ടിയാക്കുന്നു.
പ്രശസ്‌ത സിനിമ നിർമാണ കമ്പനിയായ സരിഗമയുടെയും ജീത്തു ജോസഫിന്‍റെ തന്നെ വിന്റേജ് ഫിലിംസിന്‍റെയും ബാനറിൽ വിക്രം മെഹർ, സിദ്ധാർത്ഥ ആനന്ദ് കുമാർ എന്നിവരാണ് 'നുണക്കുഴി' നിർമിക്കുന്നത്. ഗ്രേസ് ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു, അജു വർഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, പ്രമോദ് വെളിയനാട്, അസീസ് നെടുമങ്ങാട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ വിനായക് വി എസാണ്. സഹിൽ ശർമ സഹ നിർമ്മാതാവായ ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സൂരജ് കുമാറാണ്. കോസ്റ്റും ഡിസൈനർ - ലിന്റാ ജീത്തു, മേക്കപ്പ് - അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനെർ - പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രണവ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സുധീഷ് രാമചന്ദ്രൻ, ഡിസൈൻ - യെല്ലോ ടൂത്ത്‌സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ (Nunakuzhi crew). അതേസമയം സിനിമയുടെ ചിത്രീകരണം സംബന്ധിച്ച വിവരങ്ങളൊന്നും നിർമാതാക്കൾ പങ്കുവച്ചിട്ടില്ല.
നിലവിൽ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന 'നേര്' എന്ന സിനിമയുടെ തിരക്കുകളിലാണ് ജീത്തു ജോസഫ്. മോഹൻലാലിനെ തന്നെ നായകനാക്കി 'റാം' എന്ന മറ്റൊരു സിനിമയും സംവിധാനം ചെയ്യുന്നുണ്ട് ജീത്തു. ബോളിവുഡിൽ ത്രില്ലർ - ഡ്രാമ ജോണറിലുള്ള ഒരു സിനിമയും ജീത്തു ജോസഫ് ഒരുക്കുന്നുണ്ട്. ഇതിനിടയിലാണ് ബേസിലുമൊത്തുള്ള പുതിയ സിനിമയുടെ പ്രഖ്യാപനം പുറത്തുവന്നത്.
READ ALSO: Mohanlal Joined The Set Of Neru 'നേര്' സെറ്റിലെത്തി മോഹന്‍ലാല്‍; വൈറലായി ലുക്ക്