ETV Bharat / entertainment

മാതൃദിനത്തിൽ ശ്രീദേവിയെ അനുസ്‌മരിച്ച് ജാൻവി കപൂർ - മാതൃദിനം 2022

മാതൃദിനത്തിൽ ശ്രീദേവിയോടൊപ്പമുള്ള ചിത്രവും ഹൃദസ്‌പർശിയായ കുറിപ്പും ഇൻസ്റ്റഗ്രാമിലൂടെ താരം പങ്കുവെച്ചു.

janhvi kapoor mothers day wish  janhvi kapoor on mothers day  mothers day 2022  janhvi kapoor latest news  മാതൃദിനത്തിൽ അമ്മ ശ്രീദേവിയെ അനുസ്‌മരിച്ച് ജാൻവി കപൂർ  ശ്രീദേവി മകൾ ജാൻവി കപൂർ  ശ്രീദേവിയെ ഓർമ്മയിൽ മകൾ ജാൻവി കപൂർ  മാതൃദിനം 2022  മാതൃദിനാശംസകളുമായി ജാൻവി കപൂർ
മാതൃദിനത്തിൽ അമ്മ ശ്രീദേവിയെ അനുസ്‌മരിച്ച് ജാൻവി കപൂർ
author img

By

Published : May 8, 2022, 4:14 PM IST

മുംബൈ(മഹാരാഷ്‌ട്ര): മാതൃദിനത്തിൽ അമ്മ ശ്രീദേവിക്കൊപ്പമുള്ള മനോഹരചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ജാൻവി കപൂർ. അമ്മയുടെ ഓർമ്മയിൽ വികാരനിർഭരമായ ഒരു അടിക്കുറിപ്പും താരം പങ്കുവെച്ചു. "അമ്മയുടെ അഭാവത്തിൽ പോലും അമ്മയുടെ സ്‌നേഹം ഞാൻ അനുഭവിക്കുന്നു. അമ്മ എന്നോടൊപ്പം ഇല്ലെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച അമ്മയാണ് നിങ്ങൾ. ലവ് യു അമ്മ" എന്നാണ് താരം കുറിച്ചത്.

2018 ഫെബ്രുവരി 24 ന് ദുബായിൽ വെച്ച് ഹോട്ടലിലെ ബാത്ത് ടബ്ബിൽ മുങ്ങി മരിക്കുകയായിരുന്നു ശ്രീദേവി. വരുൺ ധവാനോടൊപ്പം അഭിനയിക്കുന്ന ചിത്രമായ "ബവലിന്‍റെ" ഷൂട്ടിംഗ് തിരക്കുകളിലാണ് ജാൻവി. കൂടാതെ സണ്ണി കൗശലിനൊപ്പം "മില്ലി" എന്ന ചിത്രത്തിലും ആനന്ദ് എൽ റായി സംവിധാനം ചെയ്യുന്ന "ഗുഡ് ലക്ക് ജെറി"യിലും ജാൻവി വേഷമിടും.

Also read: താരറാണിയുടെ ഓർമദിവസം അനുസ്‌മരിച്ച് മകൾ ജാൻവി കപൂർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.