ETV Bharat / entertainment

ജന ഗണ മന 3 ദിന കലക്ഷന്‍ റിപ്പോര്‍ട്ട്‌ പുറത്ത്‌...

author img

By

Published : May 2, 2022, 10:13 AM IST

Jana Gana Mana box office collection: 'ഡ്രൈവിങ്‌ ലൈസന്‍സി'ന് ശേഷം പൃഥ്വിരാജും സുരാജ്‌ വെഞ്ഞാറമൂടും ഒരിക്കല്‍ കൂടി ഒന്നിച്ചെത്തിയ ചിത്രമാണ് 'ജന ഗണ മന'. വേള്‍ഡ്‌ വൈഡ്‌ റിലീസായെത്തിയ ചിത്രത്തിന്‍റെ കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്‌ വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

Jana Gana Mana three days box office collection  ജന ഗണ മന 3 ദിന കലക്ഷന്‍ റിപ്പോര്‍ട്ട്‌  Jana Gana Mana collection  Jana Gana Mana box office collection  Jana Gana Mana 3 days collection
ജന ഗണ മന 3 ദിന കലക്ഷന്‍ റിപ്പോര്‍ട്ട്‌ പുറത്ത്‌...

Jana Gana Mana box office collection: പൃഥ്വിരാജ്‌, സുരാജ്‌ വെഞ്ഞാറമൂട്‌ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ 'ജന ഗണ മന' മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്. 'ഡ്രൈവിങ്‌ ലൈസന്‍സി'ന് ശേഷം പൃഥ്വിരാജും സുരാജ്‌ വെഞ്ഞാറമൂടും ഒരിക്കല്‍ കൂടി ഒന്നിക്കുന്ന ചിത്രമാണ് 'ജന ഗണ മന'. വേള്‍ഡ്‌ വൈഡ്‌ റിലീസായെത്തിയ ചിത്രത്തിന്‍റെ കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്‌ വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

Jana Gana Mana 3 days collection: മൂന്ന്‌ ദിവസം കൊണ്ട്‌ കേരളത്തില്‍ നിന്നു മാത്രം 5.15 കോടി രൂപയാണ് ചിത്രം നേടിയത്‌. 1.6 കോടി രൂപയാണ് ആദ്യ ദിനം കേരളത്തില്‍ നിന്നുമാത്രം ചിത്രം സ്വന്തമാക്കിയത്‌. രണ്ടും മൂന്നും ദിവസങ്ങളില്‍ രണ്ട്‌ കോടി വീതമാണ് 'ജന ഗണ മന' കേരളത്തില്‍ നിന്നും നേടിയത്‌.

കേരളത്തിന് പുറത്തുള്ള സെന്‍ററുകളിലും മികച്ച ബുക്കിംഗാണ് ചിത്രം നേടുന്നത്‌. അതേസമയം, ചിത്രത്തിന്‍റെ കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ നിര്‍മാതാക്കള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ മമ്മൂട്ടിയുടെ 'സിബിഐ 5', 'ജന ഗണ മന'യുടെ ഞായറാഴ്‌ച കലക്ഷനെ പ്രതിഫലിക്കുമെന്ന ആശങ്കയും അണിയറപ്രവര്‍ത്തകര്‍ക്കുണ്ട്‌.

Jana Gana Mana cast and crew: ചിത്രത്തിന് രണ്ട്‌ ഭാഗങ്ങളാണുള്ളത്‌. ശ്രീ ദിവ്യ, ധ്രുവന്‍, ശാരി, പശുപതി, രാജ കൃഷ്‌ണമൂര്‍ത്തി, അഴകം പെരുമാള്‍, വിനോദ്‌ സാഗര്‍, വിന്‍സി അലോഷ്യസ്‌, മിഥുന്‍, വിജയകുമാര്‍, ഹരി കൃഷ്‌ണന്‍, വൈഷ്‌ണവി വേണുഗോപാല്‍, ബെന്‍സി മാത്യൂസ്‌, ചിത്ര അയ്യര്‍, ധന്യ അനന്യ, ദിവ്യ കൃഷ്‌ണ, നിമിഷ, ജോസ്‌കുട്ടി ജേക്കബ്‌ തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരന്നു.

ഡിജോ ജോസ്‌ ആന്‍റണിയാണ് സംവിധാനം. ഷാരിസ്‌ മുഹമ്മദിന്‍റേതാണ് രചന. പൃഥ്വിരാജ്‌ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുപ്രിയ മേനോനും മാജിക്‌ ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്‌റ്റിന്‍ സ്‌റ്റീഫനും ചേര്‍ന്നാണ് നിര്‍മാണം. സുദീപ്‌ ഇളമണ്‍ ഛായാഗ്രഹണവും ശ്രീജിത്ത്‌ സാരംഗ്‌ എഡിറ്റിങും നിര്‍വഹിക്കുന്നു. ജേക്‌സ്‌ ബിജോയ്‌ ആണ് സംഗീതം.

Also Read: മൂട്ടിലിട്ട്‌ കത്തിക്കുക എന്ന്‌ പറയില്ലേ..? അത് തന്നെ! ജനഗണമനയിലെ ബോംബ് സ്‌ഫോടനം യഥാര്‍ഥമെന്ന് സംവിധായകന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.