ETV Bharat / entertainment

'ജലധാര പമ്പ് സെറ്റ് സിൻസ് 1962' നാളെ മുതൽ തിയേറ്ററുകളില്‍

author img

By

Published : Aug 10, 2023, 10:53 PM IST

ഇന്ദ്രൻസ്, ഉർവശി തകർപ്പൻ കോംബോ തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്.

Jaladhara Pumpset Since 1962  ഇന്ദ്രൻസ് ഉർവശി കോംബോ  ഇന്ദ്രൻസ്  ഉർവശി  ജലധാര പമ്പ് സെറ്റ് സിൻസ് 1962  ജലധാര പമ്പ് സെറ്റ് സിൻസ് 1962 നാളെ മുതൽ  ആക്ഷേപ ഹാസ്യ ചിത്രം  Jaladhara Pumpset Since 1962 release  Jaladhara Pumpset Since 1962 to release
Jaladhara Pumpset Since 1962

കോർട്ട് റൂം പശ്ചാത്തലമാക്കി ഒരുക്കിയ ആക്ഷേപ ഹാസ്യ ചിത്രം 'ജലധാര പമ്പ് സെറ്റ് സിൻസ് 1962' (Jaladhara Pumpset Since 1962) പ്രേക്ഷകർക്കരികിലേക്ക്. ഇന്ദ്രൻസ്, ഉർവശി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം നാളെ (ഓഗസ്റ്റ് 11) തിയേറ്ററുകളിലെത്തും. ആഷിഷ് ചിന്നപ്പയാണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്.

സാഗർ, സനുഷ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ ജോണി ആൻ്റണി, ടി ജി രവി, വിജയരാഘവൻ, അൽത്താഫ്, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, സജി ചെറുകയിൽ, കലാഭവൻ ഹനീഫ്, തങ്കച്ചൻ വിതുര, വിഷ്‌ണു ഗോവിന്ദൻ, നിഷ സാരംഗ്, അഞ്ജലി സുനിൽ കുമാർ, സ്‌നേഹ ബാബു, ഷൈലജ അമ്പു, നിത കർമ്മ തുടങ്ങിയവരും അണിനിരക്കുന്നു. വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്‍റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്‍റെ ആദ്യ നിർമാണ സംരംഭം കൂടിയാണ് 'ജലധാര പമ്പ് സെറ്റ് സിൻസ് 1962'.

  • " class="align-text-top noRightClick twitterSection" data="">

സനു കെ ചന്ദ്രന്‍റെ കഥയ്‌ക്ക് സംവിധായകൻ ആഷിഷ് ചിന്നപ്പയും ഒപ്പം പ്രജിൻ എം പിയും ചേർന്നാണ് തിരക്കഥ രചിച്ചത്. സജിത്ത് പുരുഷൻ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചത്. രതിൻ രാധാകൃഷ്‌ണൻ ആണ് എഡിറ്റർ. ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിരുടെ വരികൾക്ക് കൈലാസ് സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം ഒരുക്കിയതും കൈലാസ് തന്നെയാണ്.

നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ ട്രെയിലറും സ്‌നീക്ക് പീക്ക് വീഡിയോയും ശ്രദ്ധ നേടിയിരുന്നു. ഇന്ദ്രൻസ്, ഉർവശി തകർപ്പൻ കോംബോ തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ചിരിയുണര്‍ത്തുന്ന നിരവധി രംഗങ്ങൾ കോർത്തിണക്കിയാണ് ട്രെയിലർ എത്തിയത്. തിയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കത്തിന് ചിത്രം തിരി കൊളുത്തുമെന്ന് ഉറപ്പ് നൽകുന്നതായിരുന്നു ട്രെയിലർ. ഉര്‍വശിയും ഇന്ദ്രന്‍സും തമ്മിലുള്ള കൗണ്ടര്‍ സംഭാഷണം അടങ്ങിയതായിരുന്നു 49 സെക്കന്‍ഡ്‌ ദൈര്‍ഘ്യമുള്ള സ്‌നീക്ക് പീക്ക് വീഡിയോ.

ആർട്ട് – ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ - ബിജു കെ തോമസ്, മേക്കപ്പ് – സിനൂപ് രാജ്, കോസ്റ്റ്യൂം – അരുൺ മനോഹർ, സൗണ്ട് ഡിസൈൻ - ധനുഷ് നായനാർ, ഓഡിയോഗ്രാഫി – വിപിൻ നായർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - രാജേഷ് അടൂർ, കാസ്റ്റിംഗ് ഡയറക്‌ടർ - ജോഷി മേടയിൽ, കൊറിയോഗ്രഫി - സ്‌പ്രിംഗ് , വി എഫ് എക്‌സ് – ശബരീഷ് (ലൈവ് ആക്ഷൻ സ്റ്റുഡിയോസ്), ട്രെയിലർ കട്ട് - ഫിൻ ജോർജ് വർഗീസ്, സ്റ്റിൽ - നൗഷാദ് കണ്ണൂർ, ഡിസൈൻ - മാ മി ജോ, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ. ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടന്നത് പാലക്കാടാണ്.

READ MORE: ഇന്ദ്രന്‍സ്- ഉര്‍വശി ചിത്രം 'ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962'; ചിരിയുണര്‍ത്തി ട്രെയിലർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.