ETV Bharat / entertainment

Jai Ganesh Poster Ranjith sankar unni mukundan 'ആശുപത്രി കിടക്കയിൽ അവസാന മിനുക്കുപണികൾ'; ജയ്‌ ഗണേഷ് മോഷന്‍ പോസ്‌റ്ററിന് നന്ദി പറഞ്ഞ് സംവിധായകൻ - ജയ്‌ ഗണേഷ് അനൗന്‍സ്‌മെന്‍റ് വീഡിയോ

Ranjith Sankar thanks to Jai Ganesh poster desigers 'അവസാന മിനുക്കുപണികൾ നടത്തിയത് ആശുപത്രി കിടക്കയിൽ നിന്നും'; ജയ്‌ ഗണേഷ് മോഷന്‍ പോസ്‌റ്റര്‍ തയ്യാറാക്കിയവര്‍ക്ക് നന്ദി പറഞ്ഞ് രഞ്ജിത്.

Ranjith Sankar thanks to Jai Ganesh poster  Ranjith Sankar thanks  Jai Ganesh poster creators  Jai Ganesh poster  Jai Ganesh  Ranjith Sankar  നന്ദി പറഞ്ഞ് രഞ്ജിത്  രഞ്ജിത്  ജയ്‌ ഗണേഷ് മോഷന്‍ പോസ്‌റ്റര്‍  ഉണ്ണി മുകുന്ദന്‍  Unni Mukundan  ജയ്‌ ഗണേഷ് മോഷന്‍ പോസ്‌റ്റര്‍  ജയ്‌ ഗണേഷ് പോസ്‌റ്റര്‍  ജയ്‌ ഗണേഷ് അനൗന്‍സ്‌മെന്‍റ് വീഡിയോ  ജയ്‌ ഗണേഷ്
Ranjith Sankar thanks to Jai Ganesh poster creators
author img

By ETV Bharat Kerala Team

Published : Aug 23, 2023, 6:04 PM IST

ഉണ്ണി മുകുന്ദനെ (Unni Mukundan) നായകനാക്കി രഞ്ജിത് ശങ്കര്‍ (Ranjith Sankar) സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ജയ്‌ ഗണേഷ്' (Jai Ganesh). 'ജയ്‌ ഗണേഷി'ന്‍റെ മോഷന്‍ പോസ്‌റ്ററും ടൈറ്റില്‍ പോസ്‌റ്ററും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഉണ്ണി മുകുന്ദനും സംവിധായകന്‍ രഞ്ജിത്തും ചേര്‍ന്നാണ് മോഷന്‍ പോസ്‌റ്ററും ടൈറ്റിലും പുറത്തുവിട്ടത്.

  • " class="align-text-top noRightClick twitterSection" data="">

ഇപ്പോഴിതാ 'ജയ് ഗണേഷ്' പോസ്‌റ്ററും മോഷന്‍ പോസ്‌റ്ററും ഒരുക്കിയവര്‍ക്ക് നന്ദി രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് രഞ്ജിത്. ഫേസ്‌ബുക്കിലൂടെ 'ജയ് ഗണേഷ്' പോസ്‌റ്റര്‍ പങ്കുവച്ച് കൊണ്ടായിരുന്നു രഞ്ജിത്ത് പോസ്‌റ്റ് പങ്കുവച്ചത്. സിനിമയുടെ പോസ്‌റ്റര്‍ തയ്യാറാക്കുന്ന സമയത്ത് ഡിസൈനര്‍ ആന്‍റണി സ്‌റ്റീഫെന്‍സ് ക്രോം ആശുപത്രിയില്‍ ആയിരുന്നുവെന്നാണ് രഞ്ജിത് പറയുന്നത്.

'ജയ് ഗണേഷ് ഫോണ്ടും പോസ്‌റ്ററും ഒരുക്കിയ ഡിസൈനര്‍ ആന്‍റണി സ്‌റ്റീഫെന്‍സ് ക്രോം ഇപ്പോഴും ആശുപത്രിയിലാണ്. ഞാൻ ഇതെഴുതുമ്പോഴും അദ്ദേഹം ആശുപത്രിയിലാണ്. ഞങ്ങള്‍ ഓഗസ്‌റ്റ് 22ന് റിലീസ് ഷെഡ്യൂള്‍ ചെയ്‌തിരുന്നു. അതുകൊണ്ട് ഈ തീയതിയ്‌ക്ക് മുമ്പ് തന്നെ മോഷൻ പോസ്‌റ്ററിന്‍റെ പിഎസ്‌ഡി പൂർത്തിയാക്കിയതായി അദ്ദേഹം ഉറപ്പാക്കി. കഴിഞ്ഞ ദിവസം രാവിലെ ആശുപത്രി കിടക്കയിൽ നിന്നാണ് അദ്ദേഹം ഈ പോസ്‌റ്ററിന്‍റെ അവസാന മിനുക്കുപണികൾ നടത്തിയത്.

നല്ല തിരക്കുള്ള ഉള്ള സമയങ്ങളിൽ, അതിന്‍റെ പിന്നിലെ യഥാർത്ഥ നായകന്മാരെ നമ്മൾ മറക്കുന്നു. അതിലൊരാളാണ് അദ്ദേഹം. മറ്റൊരാള്‍ ശങ്കർ ശർമ ആണ്. ശങ്കര്‍ ശര്‍മായാണ് ജയ്‌ ഗണേഷിന്‍റെ സംഗീതത്തിന് പിന്നില്‍. സഞ്ജു ടോം ജോര്‍ജ്, പിക്‌ചോറിയല്‍ എഫ്‌എക്‌സ്‌ എന്നിവരാണ് മോഷന്‍ പോസ്‌റ്ററിന്‍റെ സൃഷ്‌ടാക്കള്‍. നന്ദി കൂട്ടുകാരെ. നിങ്ങൾ കാരണം ഇത് സംഭവിച്ചു.' -രഞ്ജിത് ശങ്കര്‍ കുറിച്ചു.

'ജയ്‌ ഗണേഷി'ല്‍ ഗണപതിയായാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത്. 'മാളികപ്പുറം' (Malikappuram) എന്ന ഹിറ്റ് ചിത്രത്തിന് ശേഷമുള്ള ഉണ്ണി മുകുന്ദന്‍റെ പുതിയ ചിത്രമാണ് 'ജയ് ഗണേഷ്'. നവംബര്‍ ഒന്നിന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

ഒറ്റപ്പാലത്തെ ഗണേശോത്സവ വേദിയില്‍ വച്ചായിരുന്നു ഉണ്ണി മുകുന്ദന്‍ 'ജയ്‌ ഗണേഷി'ന്‍റെ പ്രഖ്യാപനം നടത്തിയത്. രഞ്ജിത് ശങ്കറും, ഉണ്ണി മുകുന്ദനും ചേര്‍ന്നാണ് സിനിമുടെ നിര്‍മാണം നിര്‍വഹിക്കുക. ഉണ്ണിമുകുന്ദന്‍ ഫിലിംസിന്‍റെ മൂന്നാമത്തെ നിര്‍മ്മാണ സംരംഭം കൂടിയാണ് 'ജയ് ഗണേഷ്'.

ജയ്‌ ഗണേഷിന് വേണ്ടി താനൊരു നായകനെ തിരുകയായിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു. ഫേസ്‌ബുക്കില്‍ മറ്റൊരു പോസ്‌റ്റിലൂടെയാണ് രഞ്ജിത് ഇക്കാര്യം വ്യക്തമാക്കിയത്. 'ജയ്‌ ഗണേഷ് രചിച്ച ശേഷം ഞാനൊരു നടനെ തെരയുകയായിരുന്നു. 'മാളികപ്പുറം' എന്ന സിനിമയ്‌ക്ക് ശേഷം ഏഴ് മാസത്തോളം ചിത്രീകരണം ഒന്നും ഇല്ലാതിരുന്ന ഉണ്ണി മുകുന്ദന്‍ ശരിയായൊരു തിരക്കഥയ്‌ക്കായി കാത്തിരിക്കുകയായിരുന്നു.

ഞങ്ങൾ 'ജയ്‌ ഗണേഷി'നെ കുറിച്ച് ചർച്ച ചെയ്‌തു. അദ്ദേഹത്തിന് തിരക്കഥ ഇഷ്‌ടം ആയി. ഞാൻ എന്‍റെ നടനെ കണ്ടെത്തി. ഞങ്ങൾ ഇരുവരും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുക. ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ഒരു യാത്ര ആയിരിക്കും ഇത്. ഈ യാത്രയുടെ ഓരോ ഘട്ടവും ഞങ്ങൾ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു' - ഇപ്രകാരമാണ് രഞ്ജിത് ശങ്കര്‍ കുറിച്ചത്.

Also Read: Ranjith Sankar On Jai Ganesh Myth Controversy 'മിത്ത് വിവാദവുമായി ബന്ധമില്ല, ടൈറ്റില്‍ രജിസ്‌റ്റര്‍ ചെയ്‌തത് ഒരു മാസം മുമ്പ്': രഞ്‌ജിത്ത് ശങ്കര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.