ETV Bharat / entertainment

Iraivan Kerala distribution rights: ജയം രവി - നയൻതാര ചിത്രം 'ഇരൈവൻ'; കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി ശ്രീ ഗോകുലം മൂവീസ് - Nayanthara

Iraivan Movie Coming: 'ഇരൈവൻ' ഓഗസ്റ്റ് 25ന് തിയേറ്ററുകളിലേക്ക്

Iraivan Kerala distribution rights  Sree Gokulam Movies  Iraivan Coming  Iraivan  Iraivan Kerala distribution rights  ജയം രവി നായകനായി ഇരൈവൻ  ഇരൈവൻ  ജയം രവിയും നയൻതാരയും ഒന്നിക്കുന്ന ഇരൈവൻ  Iraivan Trailer  Jayam Ravi  Nayanthara  Yuvan Shankar Raja
Sree Gokulam Movies acquired Iraivan
author img

By ETV Bharat Kerala Team

Published : Sep 9, 2023, 8:22 PM IST

തെന്നിന്ത്യയുടെ പ്രിയ താരങ്ങളായ ജയം രവിയും നയൻതാരയും ഒന്നിക്കുന്ന ചിത്രമാണ് 'ഇരൈവൻ'. ഐ അഹമ്മദിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ഓഗസ്റ്റ് 25ന് തിയേറ്ററുകളിൽ റിലീസിനെത്താൻ ഒരുങ്ങുകയാണ്. ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് (Sree Gokulam Movies Acquired Iraivan Kerala Distribution Rights).

Iraivan Kerala distribution rights  Sree Gokulam Movies  Iraivan Coming  Iraivan  Iraivan Kerala distribution rights  ജയം രവി നായകനായി ഇരൈവൻ  ഇരൈവൻ  ജയം രവിയും നയൻതാരയും ഒന്നിക്കുന്ന ഇരൈവൻ  Iraivan Trailer  Jayam Ravi  Nayanthara  Yuvan Shankar Raja
'ഇരൈവൻ' ഓഗസ്റ്റ് 25ന് തീയേറ്ററുകളിലേക്ക്

റെക്കോഡ് തുകയ്‌ക്കാണ് 'ഇരൈവ'ന്‍റെ കേരള വിതരണാവകാശം ശ്രീ ഗോകുലം മൂവീസിനായി ഗോകുലം ഗോപാലൻ സ്വന്തമാക്കിയത്. ജയം രവിയുടെ ക്രൈം ത്രില്ലർ ചിത്രമാണ് 'ഇരൈവനെ'ന്നും ചിത്രത്തിനായി വമ്പൻ വരവേൽപ്പാണ് തങ്ങൾ ഒരുക്കുന്നതെന്നും ശ്രീ ഗോകുലം മൂവീസിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്‌ണമൂർത്തി പറയുന്നു (Iraivan Movie Coming).

ഇതുവരെ ജയം രവി നായകനായി കേരളത്തിൽ എത്തിയിട്ടുള്ള ചിത്രങ്ങളെക്കാൾ റെക്കോഡ് തുകയ്‌ക്കാണ് ഇരൈവൻ തങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. 'പൊന്നിയിൻ സെൽവൻ 2 എന്ന ചിത്രത്തിന് ശേഷം ജയം രവിയുമായി ഞങ്ങൾ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്‍റെ ട്രെയിലർ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്' - കൃഷ്‌ണമൂർത്തി വ്യക്തമാക്കി. കേരളത്തിലെ ചിത്രത്തിന്‍റെ ഡിസ്ട്രിബ്യൂഷൻ പാർട്‌ണർ ഡ്രീം ബിഗ് ഫിലിംസാണ്.

പാഷൻ സ്റ്റുഡിയോസിന്‍റെ ബാനറിൽ സുധൻ സുന്ദരം, ജി ജയറാം എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്‍റെ നിർമാണം. മണിരത്നം അണിയിച്ചൊരുക്കിയ 'പൊന്നിയിൻ സെൽവൻ 2' എന്ന ചിത്രത്തിന്‍റെ വമ്പൻ വിജയത്തിന് ശേഷം തിയേറ്ററിൽ റിലീസിനെത്തുന്ന ജയം രവി സിനിമയെന്ന പ്രത്യേകത കൂടിയുണ്ട് 'ഇരൈവന്'. 'ജവാന്‍റെ' വിജയത്തിളക്കത്തിൽ നിൽക്കുന്ന നയൻതാരയുടെ തകർപ്പൻ പ്രകടനത്തിനായും ആരാധകർ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

സൈക്കോ ത്രില്ലര്‍ ജോണറിലാണ് ഈ സിനിമയുടെ നിർമാണം. രാഹുൽ ബോസും (Rahul Bose) ചിത്രത്തില്‍ സുപ്രധാന വേഷത്തിലുണ്ട്. ബ്രഹ്മ എന്ന സൈക്കോ കില്ലറുടെ വേഷമാണ് ചിത്രത്തില്‍ രാഹുല്‍ ബോസ് (Rahul Bose plays the role of psyco killer) കൈകാര്യം ചെയ്യുന്നത്. ഈ സൈക്കോ കില്ലറെ പിന്തുടരുന്ന അര്‍ജുൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ജയം രവി എത്തുന്നത്.

തമിഴിന് പുറമെ മലയാളം, തെലുഗു, കന്നഡ, എന്നീ ഭാഷകളിലും 'ഇരൈവൻ' റിലീസിനെത്തും. യുവൻ ശങ്കർ രാജയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കുന്നത്. ഹരി കെ വേദാന്ത് ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് മണികണ്‌ഠൻ ബാലാജിയാണ്. ആക്ഷനും പ്രാധാന്യമുള്ള ചിത്രത്തിനായി ഡോൺ അശോക് ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. അരുണാചലം ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ.

പ്രൊഡക്ഷൻ ഡിസൈനർ - ജാക്കി, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, ശബ്‌ദമിശ്രണം - കണ്ണൻ ഗണപത്, സംഭാഷണങ്ങൾ - സച്ചിൻ, കാർത്തികേയൻ സേതുരാജ്, വേഷവിധാനം - അനു വർധൻ (നയൻതാര), പ്രിയ കരൺ & പ്രിയ ഹരി, പബ്ലിസിറ്റി ഡിസൈൻ - ഗോപി പ്രസന്ന, പ്രോ - സുരേഷ് ചന്ദ്ര & രേഖ ഡി വൺ, ഓഡിയോ ഓൺ - ജംഗ്ലീ മ്യൂസിക് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

READ MORE: Psycho Thriller Iraivan Movie Trailer : പെണ്‍കുട്ടികളെ ക്രൂരമായി കൊല്ലുന്ന സൈക്കോ സ്‌മൈലി കില്ലര്‍ ; നീതി നടപ്പാക്കാന്‍ ജയം രവിയും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.