ETV Bharat / entertainment

IFFK 2022 | സിനിമ മാമാങ്കത്തിന് ഇന്ന് കൊടിയിറക്കം - വിഎന്‍ വാസവന്‍

ഇന്ന് വൈകിട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വിഎന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും.

IFFK  IFFK 2022 ends today  Minister vn vasavan  closing session of 27th iffk  തിരുവനന്തപുരം  ഐഎഫ്എഫ്കെ  27ാമത് ഐഎഫ്എഫ്കെ  ഐഎഫ്എഫ്കെ  സിനിമ മാമാങ്കത്തിന് ഇന്ന് കൊടിയിറക്കം  സമാപന സമ്മേളനം  വിഎന്‍ വാസവന്‍  ഐഎഫ്എഫ്കെ വിഎന്‍ വാസവന്‍
ഐഎഫ്എഫ്കെ
author img

By

Published : Dec 16, 2022, 6:00 PM IST

ഐഎഫ്എഫ്കെയ്ക്ക് ഇന്ന് സമാപനം

തിരുവനന്തപുരം: എട്ട് സുന്ദര ദിനരാത്രങ്ങൾക്ക് ശേഷം 27-ാമത് ഐഎഫ്എഫ്കെയ്ക്ക് ഇന്ന് സമാപനം. സൗഹൃദങ്ങൾ പുതുക്കിയും പുതിയ സംസ്‌കാരവും സൗഹൃദങ്ങളും ചിന്തയുമായി ഐഎഫ്എഫ്കെ വേദിയിൽ നിന്നും പ്രതിനിധികൾ ഇന്ന് പടിയിറങ്ങും. വിദ്യാർഥികളും ഒഫിഷ്യൽസും മാധ്യമങ്ങളുമടക്കം 13,000ത്തിലധികം പേരാണ് ഇത്തവണത്തെ ചലച്ചിത്രമേളയിലേക്ക് എത്തിയിരിക്കുന്നത്. അവരൊക്കെയും അവസാനം പറഞ്ഞു വയ്‌ക്കുന്നതും അടുത്ത ഐഎഫ്എഫ്കെയ്‌ക്ക് കാണാമെന്നാണ്.

70 രാജ്യങ്ങളിൽ നിന്നുള്ള 186 സിനിമകളാണ് ഐഎഫ്എഫ്‌കെയിൽ ഇത്തവണ പ്രദർശിപ്പിച്ചത്. 14 തിയേറ്ററുകളിലായി നടന്ന മേളയിൽ അന്താരാഷ്ട്രതലത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. ചലച്ചിത്ര മേളയിൽ പ്രേക്ഷകരുടെ ഇഷ്‌ട ചിത്രം തിരഞ്ഞെടുക്കാനുളള വോട്ടെടുപ്പ് വെള്ളിയാഴ്‌ച ഉച്ചയ്ക്ക് അവസാനിച്ചു.

ചലച്ചിത്രോത്സവത്തിൻ്റെ പ്രധാന ആകർഷണമായി മാറിയത് സൈലന്‍റ് ഫിലിംസ് വിത്ത് ലൈവ് മ്യൂസിക് സിനിമകളാണ്. അഞ്ച് സിനിമകളാണ് ഈ വിഭാഗത്തിൽ ഉണ്ടായിരുന്നത്. വിഖ്യാത പിയാനിസ്‌റ്റ് ജോണി ബെസ്‌റ്റാണ് നിശബ്‌ദ ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതമൊരുക്കിയത്.

നൂറു ശതമാനം റിസർവേഷൻ ഏർപ്പെടുത്തിയതിനാൽ സിനിമ കാണാൻ കഴിയാത്തവരുടെ പ്രതിഷേധത്തിനും വേദി ഇടമായി. പ്രതിഷേധം ശക്തമായപ്പോൾ മൂന്നു പേരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഡിസംബർ ഒൻപതിന് ആരംഭിച്ച ചലച്ചിത്രമേള ഇന്ന് അവസാനിക്കും. വൈകിട്ട് ആറിന് നിശാഗന്ധിയിൽ വച്ച് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.