മുംബൈ: അഭിനേത്രിയും ഗായികയുമായ സബ ആസാദിന്‍റെ പിറന്നാള്‍ ആഘോഷമാക്കി ബോളിവുഡ് താരം ഹൃത്വിക് റോഷന്‍. പിറന്നാള്‍ മറക്കാന്‍ സാധിക്കാത്ത ദിവസമാക്കി മാറ്റിയ തന്‍റെ പ്രിയതമന് നന്ദിയറിയിച്ചുകൊണ്ട് ഇന്‍സ്‌റ്റഗ്രാമില്‍ സബ പങ്കുവച്ച വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
ഇരുവരും ഒരുമിച്ച് വര്‍ക്കൗട്ട് ചെയ്യുന്നതും ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതും കേക്ക് മുറിക്കുന്നതുമാണ് വീഡിയോയിലുള്ളത്. സബയ്ക്ക് ആശംസ അര്‍പ്പിച്ച് കൊണ്ട് നിരവധി പേരാണ് താരത്തിന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ കമന്‍റ് ചെയ്‌തിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
'പിറന്നാള്‍ ദിനത്തില്‍ ശാന്തമായിരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ ദിവസം സാധാരണ പ്രവൃത്തികളിലാണ് ഞാന്‍ ഏര്‍പ്പെടാറുള്ളത്. ഇത്തരത്തില്‍ ആഘോഷിക്കാന്‍ തുടങ്ങിയത് എപ്പോഴാണെന്ന് എനിക്ക് ഓര്‍മയില്ല. ഇപ്പോള്‍ എനിക്ക് ഇതൊരു ആചാരമായി മാറിയിരിക്കുകയാണ്. പുതുതായി എന്തെങ്കിലും പഠിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
നല്ല ഭക്ഷണം ഈ ദിവസത്തെ മനോഹരമാക്കുന്നു. എന്‍റെ പ്രിയപ്പെട്ടവർക്കൊപ്പം ഈ ദിവസം ചിലവഴിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ ദിവസം മനോഹരമാക്കിയതിന് നന്ദി റോ (ഹൃത്വിക് റോഷന്‍). സ്‌നേഹം, കരുണ, പൂക്കള്‍ ഇവയൊക്കെയുമായി കടന്നുവന്നപ്പോള്‍ എന്‍റെ വീട് വസന്തകാലത്തിലെ ഒരു പൂന്തോട്ടമായി മാറി. എന്‍റെ മനസ് നിറഞ്ഞു,' സബ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു.
'നിന്‍റെ താളം, ശബ്‌ദം, ഹൃദയം.. പിന്നെ കുസൃതി നിറഞ്ഞ മനസ്.. ഇവയൊക്കെയാണ് നിന്നെ മനോഹരിയാക്കുന്നത്. 'മെലഡി ഇന്‍ മോഷന്‍ ഗേള്‍' എന്നത് പോലെയാണ് നീ. ജന്മദിനാശംസകള്‍!,' സബയുടെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ഹൃത്വിക് റോഷന്‍ കുറിച്ചു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ മുംബൈയിലെ ഒരു റെസ്‌റ്റോറന്‍റില്‍ നിന്ന് പുറത്തുവരുന്ന ഇരുവരുടെയും ചിത്രങ്ങള്‍ പുറത്തുവന്നത് മുതല്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഹൃത്വിക്കിന്‍റെ കുടുംബാംഗങ്ങളുമായി ചേര്‍ന്നുള്ള സബയുടെ നിമിഷങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
സംവിധായകന്‍ കരണ്‍ ജോഹറിന്‍റെ 50-ാം പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട പാര്‍ട്ടിയില്‍ ഇരുവരും കൈകോര്‍ത്തുകൊണ്ട് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടതോടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. ഇന്‍റീരിയര്‍ ഡിസൈനറായ സൂസന്‍ ഖാനാണ് ഹൃത്വിക് റോഷന്‍റെ ആദ്യ ഭാര്യ.
സെയ്‌ഫ് അലിഖാന്‍, രാധിക ആപ്‌തെ എന്നിവര്‍ക്കൊപ്പം പ്രധാന വേഷത്തിലെത്തിയ ആക്‌ഷന്‍ ത്രില്ലര്‍ ചിത്രം വിക്രം വേദയാണ് ഹൃത്വിക്കിന്‍റെതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം. പുഷ്‌കര്‍, ഗായത്രി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിച്ചത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.