തിരുവനന്തപുരം: പ്രശാന്ത് വർമ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഹനുമാൻ' എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. ഇന്ത്യൻ പുരാണങ്ങളിൽ നിന്നുള്ള ശക്തമായ കഥാപാത്രങ്ങളുടെ പ്രചോദനം ഉൾക്കൊണ്ട് സൂപ്പർഹീറോകളെക്കുറിച്ച് ഒരു സിനിമാറ്റിക് വേൾഡ് നിർമിക്കാനുള്ള ശ്രമമാണ് അദ്ദേഹം ഈ ചിത്രത്തിലൂടെ ലക്ഷ്യമിടുന്നത്. ഹനുമാന്‍റെ ശക്തികൾ ഉൾക്കൊള്ളുന്ന പുരാണത്തിന്‍റെ ഒരു നേർക്കാഴ്‌ചയാണ് ടീസർ നമുക്ക് സമ്മാനിക്കുന്നത്.
![തേജ സജ്ജ പ്രശാന്ത് വർമ്മ ഹനുമാൻ ഹനുമാൻ ടീസർ പ്രശാന്ത് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രം hanuman hanuman movie hanuman movie teaser hanuman movie teaser out ഗെറ്റപ്പ് ശ്രീനു വരലക്ഷ്‌മി ശരത് കുമാർ വിനയ് റായ് രാജ് ദീപക് ഷെട്ടി getup sreenu](https://etvbharatimages.akamaized.net/etvbharat/prod-images/kl-tvm-hanuman-movie-7210807_22112022093407_2211f_1669089847_8.jpg)
തേജ സജ്ജയാണ് ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. അമൃത അയ്യർ, വരലക്ഷ്‌മി ശരത് കുമാർ, വിനയ് റായ്, രാജ് ദീപക് ഷെട്ടി, വെണ്ണല കിഷോർ, ഗെറ്റപ്പ് ശ്രീനു, സത്യ എന്നിവരും ചിത്രത്തിലുണ്ട്. പ്രൈം ഷോ എന്‍റർടൈൻമെന്‍റിന്‍റെ ബാനറിൽ കെ നിരഞ്ജൻ റെഡ്‌ഡി നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ദശരഥി ശിവേന്ദ്ര ആണ്. പിആർഒ ശബരി.
സയൻസ്-ഫിക്ഷൻ, ഡിറ്റക്‌ടീവ്, സോംബി അപ്പോക്കലിപ്‌സ് തുടങ്ങിയ വിഭാഗങ്ങളിൽ ചിത്രങ്ങൾ ഒരുക്കി പ്രശാന്ത് വർമ്മ നേരത്തെ തന്നെ ചർച്ചകളിൽ നിറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഇതുവരെയുള്ള സിനിമകളിൽ നിന്നും വ്യത്യസ്‍തമായ ഒന്നാണ് ഹനുമാൻ.