സുരേഷ് ഗോപി (Suresh Gopi), ബിജു മേനോന്‍ (Biju Menon) എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഗരുഡന്‍റെ' ലൊക്കേഷന്‍ വീഡിയോ പുറത്ത് (Garudan Location video). ലീഗല്‍ ത്രില്ലറായി എത്തുന്ന സിനിമയുടെ (Garudan) പോസ്‌റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി ചിത്രം നവംബറില്‍ തിയേറ്ററുകളില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നിര്‍മാതാക്കള്‍.
മാജിക് ഫ്രെയിംസാണ് 'ഗരുഡന്‍റെ' മേക്കിങ് വീഡിയോ (Garudan Making video) ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. നീതിയ്‌ക്ക് വേണ്ടി പോരാടുന്ന പൊലീസ് ഓഫിസറായി സുരേഷ് ഗോപിയും കോളേജ് പ്രൊഫസറായി ബിജു മേനോനും വേഷമിടും. ഇരുവരുടെയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്.
- " class="align-text-top noRightClick twitterSection" data="">
കേരള ആംഡ് പൊലീസ് കമാന്‍റന്‍റ് ഹരീഷ് മാധവന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. നിഷാന്ത് എന്ന കോളേജ് പ്രൊഫസറായി ബിജു മേനോനും വേഷമിടും. 12 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ബിഗ് സ്‌ക്രീനില്‍ ഒന്നിച്ചെത്താന്‍ ഒരുങ്ങുന്നത് (Suresh Gopi Biju Menon combo).
അടുത്തിടെ പുറത്തിറങ്ങിയ 'ഗരുഡനി'ലെ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു (Garudan Poster). വളരെ കൗതുകം ഉണര്‍ത്തുന്നതായിരുന്നു 'ഗരുഡന്‍റെ' പോസ്‌റ്റര്‍. ഗരുഡന്‍റെ ചിറകില്‍ ബിജു മേനോന്‍റെ മുഖവും ഉടല്‍ ഭാഗത്ത് സുരേഷ് ഗോപിയുമായിരുന്നു പോസ്‌റ്ററില്‍. 'ഗരുഡന്‍റെ ചിറകുകള്‍ അനീതിയ്‌ക്ക് മേല്‍ കൊടുങ്കാറ്റാവും' -എന്ന് കുറിച്ച് കൊണ്ടാണ് സുരേഷ് ഗോപി പോസ്‌റ്റര്‍ ഫേസ്‌ബുക്കില്‍ പങ്കുവച്ചത്.
നേരത്തെ പുറത്തിറങ്ങിയ 'ഗരുഡന്‍റെ' മോഷന്‍ പോസ്‌റ്ററും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു (Garudan Motion Poster). സുരേഷ് ഗോപിയുടെയും ബിജു മേനോന്‍റെയും കണ്ണുകള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ളതായിരുന്നു 'ഗരുഡന്‍' മോഷന്‍ പോസ്‌റ്റര്‍. ഹൈദരാബാദിലും കൊച്ചിയിലുമാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
അരുണ്‍ വര്‍മയാണ് സിനിമയുടെ സംവിധാനം. നടനും സംവിധായകനുമായ മേജര്‍ രവിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള അരുണ്‍ വര്‍മ നിരവധി പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്‌തിട്ടുണ്ട്. മിഥുന്‍ മാനുവല്‍ തോമസാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'അഞ്ചാം പാതിര'യ്‌ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ ഒരുക്കുന്ന മറ്റൊരു ത്രില്ലര്‍ കൂടിയാണ് 'ഗരുഡന്‍'. ജിനേഷിന്‍റേതാണ് കഥ.
മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍ ആണ് സിനിമയുടെ നിര്‍മാണം. മിഥുന്‍ മാനുവലും മാജിക് ഫ്രെയിംസും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് 'ഗരുഡന്‍'. സുരേഷ് ഗോപിയുടെ 'പാപ്പന്‍' എന്ന സിനിമയുടെ ഛായാഗ്രാഹകന്‍ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഗരുഡന് വേണ്ടിയും ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീജിത്ത് സാരംഗ് ആണ് എഡിറ്റിംഗ്. ജേക്‌സ് ബിജോയ് സംഗീതവും ഒരുക്കി.