ETV Bharat / entertainment

ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കട്ടയ്‌ക്ക് കൂടെ ; മലയാള സിനിമയിലെ 'ചങ്കുകള്‍'

author img

By

Published : Aug 6, 2023, 10:33 AM IST

മലയാള സിനിമയിലെ മറക്കാനാകാത്ത സൗഹൃദങ്ങള്‍

friendships in malayalam cinema  friendship day special  friendhsip  friendship day 2023  malayalam cinema  malayalam cinema chunk bros  godfather  nadodikkatt  നാടോടിക്കാറ്റ്  ഗോഡ്‌ഫാദർ  ദാസനും വിജയനും  ശാലിനി എന്‍റെ കൂട്ടുകാരി  ദേശാടനക്കിളി കരയാറില്ല  മീശമാധവൻ  ഈ പറക്കും തളിക  സൗഹൃദ ദിനം  സൗഹൃദ ദിനം 2023  സൗഹൃദ ദിനം മലയാള സിനിമ  മലയാള സിനിമ സൗഹൃദങ്ങൾ  മലയാള സിനിമയിലെ സൗഹൃദങ്ങൾ
friendship

'എന്താടാ വിജയാ, നമുക്കീ ബുദ്ധി നേരത്തെ തോന്നാഞ്ഞത്,ദാസാ, ഓരോന്നിനും അതിന്‍റേതായ സമയമുണ്ട് മോനേ...

നമുക്ക് നല്ല ഒരു വീട് കെട്ടണം,ഒരു കാർ വാങ്ങണം,ഒരു ഫ്രിഡ്‌ജ്, എസി...'

അവർ എനിക്കോ, നിനക്കോ എന്നല്ല, 'നമുക്ക്' എന്നായിരുന്നു പറഞ്ഞത്. സൗഹൃദത്തിലൂന്നിയുള്ള സിനിമകളെ കുറിച്ചോർത്താൽ മലയാളികളുടെ ഉള്ളിലേക്ക് ആദ്യം ഓടിയെത്തുക അവരായിരുന്നു, ദാസനും വിജയനും. ഇരുവരും ജീവിതത്തെ കുറിച്ച് വലിയ സ്വപ്‌നങ്ങള്‍ കാണുന്നവരായിരുന്നു. ശരാശരി മലയാളിയുടെ അതിജീവനമാണ് നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ എന്നീ ചിത്രങ്ങളിലൂടെ സ്ക്രീനിലെത്തിയത്. തൊണ്ണൂറുകളിലെ ഏറ്റവും ദൃഢമായ കൂട്ടുകെട്ടായിരുന്നു അവരുടേത്. അത്രത്തോളം ആഘോഷിക്കപ്പെട്ട ഹിറ്റ് കോമ്പോ. പാരവെപ്പും കളിയാക്കലും പിണക്കവും ഇണക്കവുമൊക്കെയായി നമ്മോടോപ്പം സദാസമയം ഉണ്ടാകുന്ന ഒരു സുഹൃത്തിനെയാണ് മൂന്ന് ചിത്രങ്ങളിലും മലയാളി കണ്ടത്.

ശാലിനി എന്‍റെ കൂട്ടുകാരി : ശാലിനിയെ ശോഭയും അമ്മുവിനെ ജലജയും അനശ്വരമാക്കിയ ചിത്രം. കലാലയങ്ങളെ കണ്ണീർ കടലാക്കിയ പെൺ സൗഹൃദം. ശാലിനിയും അമ്മുവും : അമ്മുവിനൊപ്പം വളരെ സന്തോഷവതിയായ ശാലിനി. ഇരുവരും പരസ്‌പരം മനഃസാക്ഷി സൂക്ഷിപ്പുകാരായിരുന്നു. ഇരുവർക്കും ഇടയിലേക്ക് ദൂരം വില്ലനായി വന്നപ്പോൾ കത്തുകളെഴുതി അവർ അതിന് പരിഹാരം കണ്ടു. ഇരുവരുടെയും തുറന്ന സംഭാഷണങ്ങൾ. ഒടുവിൽ മരണം എന്ന വില്ലൻ ശാലിനിയെ അമ്മുവിൽ നിന്നകറ്റുന്നു. ശാലിനിയുടെ മരണത്തോടെ അമ്മുവിന് നഷ്‌ടപ്പെട്ടത് തന്നെ തന്നെയായിരുന്നു, ശാലിനിക്ക് മാത്രം അറിയാമായിരുന്ന മറ്റാർക്കും സുപരിചിതയല്ലാത്ത അമ്മുവിലെ വ്യക്തിയെ.

ദേശാടനക്കിളി കരയാറില്ല : സ്‌കൂൾ വിദ്യാഭ്യാസകാലം ബോർഡിങ്ങിന്‍റെ കെട്ടുപാടുകൾക്കുള്ളിൽ പെട്ടുപോകുന്ന സാലിയും നിമ്മിയും. എന്തിനും എതിനും ഒരാൾക്ക് മറ്റൊരാൾ ഉണ്ടായിരുന്നു. ഇരുവരും പരസ്‌പരം താങ്ങായി നിന്നു. സ്വാതന്ത്ര്യം തേടി ഒളിച്ചോടുന്നതും, പിടിക്കപ്പെടാതിരിക്കാൻ വേഷപ്പകർച്ച നടത്തുന്നതും ഇരുവരും ഒന്നിച്ചാണ്. ദേശാടനക്കിളിയെ പോലെ പറന്നുനടക്കാൻ ആഗ്രഹിച്ച നിമ്മിയും സാലിയും ശുദ്ധ സൗഹൃദത്തിന്‍റെ ഉത്തമ മാതൃകകളായിരുന്നു. ഒടുവിൽ ഇരുവരും ഒരേ കട്ടിലിൽ കെട്ടിപ്പിടിച്ച് മരിച്ചുകിടക്കുന്ന കാഴ്‌ച. അതെ, അവർ അപ്പോഴും ഒന്നിച്ചുതന്നെ. മരണത്തിന് പോലും പിരിക്കാൻ കഴിയാതെ അവർ മറ്റേതോ ലോകത്തെ ദേശാടനക്കിളികളായി. സമൂഹം കൽപ്പിച്ച ചട്ടക്കൂടുകൾക്കപ്പുറത്തേക്ക് അവർ സ്വാതന്ത്ര്യം തേടി പറന്നകന്നു. ഒരിക്കലും ഒറ്റയ്ക്കാകാതെ ഒന്നിച്ച്.

രാമഭദ്രനെ പ്രേമിക്കാൻ ഉപദേശിക്കുന്ന മായൻകുട്ടി : ഗോഡ്‌ഫാദർ എന്ന ചിത്രത്തിൽ മുകേഷ് അവതരിപ്പിക്കുന്ന രാമഭദ്രൻ എന്ന കഥാപാത്രത്തിന്‍റെ ആത്മ മിത്രമാണ് ജഗദീഷിന്‍റെ മായൻകുട്ടി. ആനപ്പാറ അച്ചാമ്മയുടെ കൊച്ചുമോളെ പ്രേമിച്ച് വശത്താക്കി പ്രതികാരം ചെയ്യാൻ രാമഭദ്രനെ ഉപദേശിക്കുന്ന മായൻകുട്ടി. ഒടുവിൽ കളി കാര്യമാകുമ്പോഴും അവന്‍ കൂട്ടുകാരന് ഒപ്പം നിൽക്കുന്നു. രാമഭദ്രന്‍റെ ചേട്ടന്മാരെ കല്യാണം കഴിപ്പിക്കാമെന്ന് നിര്‍ദേശിക്കുന്നതും,ഒരു ചേട്ടന് ഭാര്യയും മക്കളും ഉണ്ടെന്ന് കണ്ടെത്തുന്നതും ഇതേ മായൻകുട്ടിയാണ്. തന്‍റെ കൂട്ടുകാരൻ ഒടുവിൽ മാലുവിന്‍റെ കഴുത്തിൽ താലി കെട്ടുമ്പോൾ കൂട്ടത്തല്ലിനിടയിലും തുള്ളിച്ചാടുന്ന മായൻകുട്ടി. ഉള്ളിൽ യാതൊരു കളങ്കവുമില്ലാത്ത സിനിമയിൽ ഉടനീളം കൂട്ടുകാരന് വേണ്ടി തല്ലുകൊള്ളുന്ന ഉപദേശങ്ങൾ നൽകുന്ന രാമഭദ്രന്‍റെ ഉറ്റസുഹൃത്തായ മായൻകുട്ടി.

മാധവന് സുഗുണൻ കൂട്ട്, ഉണ്ണിക്ക് സുന്ദരൻ കൂട്ട് : 'കള്ളൻ' മാധവനെ അവിശ്വസിക്കാത്ത സുഗുണനും ഉണ്ണിയോടൊപ്പം ആ ബസിൽ കഴിയുകയും ഒടുവിൽ സുഹൃത്തിന്‍റെ പ്രണയം സാക്ഷാത്കരിക്കാനായി ഏത് റിസ്‌കും എടുക്കാൻ തയ്യാറാവുകയും ചെയ്യുന്ന സുന്ദരനും. അങ്ങനെയൊരു സുഹൃത്തിനെ ആഗ്രഹിക്കാത്തവരുണ്ടോ.ഹിറ്റ് കോമ്പോയാണ് ദിലീപും- ഹരിശ്രീ അശോകനും. ഇരുവരും ഒന്നിച്ച് ചിരിപ്പൂരം തീർത്ത നിരവധി സിനിമകൾ. പഞ്ചാബി ഹൗസ്, സിഐഡി മൂസ, ഈ പറക്കും തളിക, മീശമാധവൻ, പാണ്ടിപ്പട, റൺവേ, കൊച്ചിരാജാവ് തുടങ്ങി മലയാളികളെ കുടുകുടാ ചിരിപ്പിച്ച സൗഹൃദങ്ങള്‍. ഉണ്ണി-രമണൻ, മാധവൻ-സുഗുണൻ, മൂസ-കൊച്ചുണ്ണി, ഉണ്ണി-സുന്ദരൻ, സൂര്യനാരായണൻ-കോമളൻ, ഉണ്ണി-പൊറിഞ്ചു, ഭുവനചന്ദ്രൻ-ഭാസി തുടങ്ങി കഥാപാത്രനിരകൾ. ഈ ചിത്രങ്ങളിലെല്ലാം ദിലീപ് അവതരിപ്പിച്ച നായക കഥാപാത്രത്തോടൊപ്പം ഏത് പ്രശ്‌നത്തിലും ഒപ്പം നൽക്കുന്ന സുഹൃത്തായിരുന്നു ഹരിശ്രീ അശോകന്‍റെ കഥാപാത്രങ്ങൾ.

ഉമേഷിനെ കുഴിയിൽ ചാടിച്ച ഷാജി : 'അനാവശ്യമായി എന്നെ പ്രോത്സാഹിപ്പിച്ച് പലതവണ കൂഴിയിൽ ചാടിച്ചിട്ടുള്ളവനാണ് നീ, എടാ,കഴിവില്ലാത്തവനോട് കഴിവില്ല എന്ന് തുറന്നുപറയുന്നവനാണ് യഥാർഥ സുഹൃത്ത്'

വടക്കൻ സെൽഫി എന്ന ചിത്രത്തിൽ ഷാജി എന്ന കഥാപാത്രത്തോട് ഉറ്റസുഹൃത്തായ ഉമേഷ് പറയുന്നതാണിത്. ഉമേഷിന്‍റെയും ഷാജിയുടെയും സൗഹൃദം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. സുഹൃത്തായ ഷാജി കാരണം കിട്ടുന്ന എട്ടിന്‍റെ പണിയും അത് പരിഹരിക്കാൻ അയാളെയും കൂട്ടി ഇറങ്ങിത്തിരിക്കുന്ന ഉമേഷും പുതിയ കാലത്തിന്‍റെ റിയാലിറ്റിയോട് ചേർന്നുനിൽക്കുന്ന കൂട്ടുകെട്ടിന് ഉദാഹരണമായിരുന്നു.

ഒരേ ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച രണ്ടുപേരാണ് നിവിൻ പോളിയും അജു വർഗീസും. അന്നുതൊട്ട് ഇന്നോളം നിവിൻ-അജു എന്നിവര്‍ ഒന്നിക്കുന്ന ചിത്രങ്ങൾക്ക് ആരാധകർ ഏറെയാണ്. തട്ടത്തിൻ മറയത്ത്, ലവ് ആക്ഷൻ ഡ്രാമ തുടങ്ങി നിവിന് കട്ടയ്‌ക്ക് കൂട്ടായി അജു സ്‌ക്രീനിലെത്തിയ ചിത്രങ്ങൾ. ഇരുവർക്കുമിടയിൽ ആഴത്തിലുള്ള സൗഹൃദമുണ്ടെന്നും അതുകൊണ്ടുതന്നെ ഒന്നിച്ചഭിനയിക്കാൻ എളുപ്പമാണെന്നും ഇരുവരും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

പല്ലവിക്ക് ശരിയായ ദിശ ചൂണ്ടിക്കാണിച്ചുകൊടുത്ത സരിയ : ഉയരെ എന്ന ചിത്രത്തിലെ പല്ലവിയുടെ ഉറ്റസുഹൃത്താണ് സരിയ ഡി കോസ്റ്റ. ടോക്‌സിക് റിലേഷൻഷിപ്പിൽ നിന്ന് പുറത്തുവരണമെന്ന് ആദ്യമായി അവളോട് പറയുന്നത് സുഹൃത്തായ സരിയയായിരുന്നു. ആസിഡ് ആക്രമണത്തിനിരയായ പല്ലവിയെ അവള്‍ ചേർത്തുപിടിക്കുന്നു. ജീവിതത്തിൽ ഇനിയും ഒത്തിരി മുന്നോട്ട് പോകണമെന്ന് അവള്‍ക്ക് കരുത്തുപകരുന്നു. ഒരിക്കൽപോലും പല്ലവിയുടെ വെന്ത് നീറിയ മുഖത്തെ സരിയ ഭീതിയോടെ നോക്കിയിട്ടില്ല. മറിച്ച് അവൾക്ക് ആത്മവിശ്വാസം നൽകുകയാണ് ആ കൂട്ടുകാരി.

ഇതൊന്നും കൂടാതെ, ദുൽഖർ-സണ്ണി വെയ്‌ൻ കോമ്പോയിലിറങ്ങിയ സെക്കന്‍ഡ് ഷോ, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്നീ ചിത്രങ്ങള്‍, ടൊവിനോ നായകനായ മറഡോണ, രജിഷ വിജയൻ നായികയായ ജൂൺ എന്നിവയൊക്കെ വേറിട്ട സൗഹൃദങ്ങളുടെ കഥ പറഞ്ഞിരുന്നു. പ്രേം നസീർ - അടൂർ ഭാസി കൂട്ടുകെട്ടില്‍ തുടങ്ങി നെസ്‌ലൻ-മാത്യു കോമ്പോയിൽ എത്തിനിൽക്കുകയാണ് മലയാള സിനിമകളിലെ സൗഹൃദങ്ങൾ. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കൈ പിടിച്ചുയർത്തുകയും ചെയ്യുന്ന സൗഹൃദകഥകള്‍ ഇനിയും മലയാളത്തില്‍ പിറവിയെടുക്കും. അതിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.