ETV Bharat / entertainment

HBD Karan Johar | ഫറാ ഖാനെ വിശാലമായ 'ക്ലോസറ്റി'ലേയ്‌ക്ക് ക്ഷണിച്ച് കരണ്‍ ജോഹര്‍

author img

By

Published : May 25, 2022, 5:16 PM IST

Karan Johar birthday: പിറന്നാള്‍ ദിനത്തില്‍ കരണ്‍ ജോഹറിന് ഹൃദയംഗമമായ കുറിപ്പുകള്‍. വ്യത്യസ്‌തമായ വീഡിയോ പങ്കുവച്ച്‌ ഫറാ ഖാന്‍

Karan Johar  Karan Johar 50th birthday  Karan Johar birthday  Karan Johar photos  HBD Karan Johar  Birthday wishes to Karan Johar
HBD Karan Johar | ഫറാ ഖാനെ വിശാലമായ 'ക്ലോസറ്റി'ലേയ്‌ക്ക് ക്ഷണിച്ച് കരണ്‍ ജോഹര്‍

Birthday wishes to Karan Johar | Karan Johar 50th birthday: 50ന്‍റെ പിറന്നാള്‍ നിറവില്‍ ബോളിവുഡ്‌ സംവിധായകന്‍ കരണ്‍ ജോഹര്‍. നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകളും, ഹൃദയംഗമമായ കുറിപ്പുകളും, ചിത്രങ്ങളും, വീഡിയോകളുമായി രംഗത്തെത്തിയിരിക്കുന്നത്‌. ഈ വിശേഷ ദിനത്തില്‍ തന്‍റെ സുഹൃത്തിനായി സംവിധായിക ഫറാ ഖാന്‍ ഒരു മനോഹരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ്‌.

Farah Khan birthday wishes to Karan Johar: വ്യത്യസ്‌തമായ രീതിയിലാണ് ഫറാ ഖാന്‍ കരണ്‍ ജോഹറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്‌. 'കരണ്‍ ജോഹറിന്‍റെ വിശാലമായ 'ക്ലോസറ്റി'നെ പരിചയപ്പെടുത്തുകയാണ് ഫറാ ഖാന്‍. 50ാമത്‌ പിറന്നാള്‍ ആശംസകള്‍. എനിക്ക്‌ ബുദ്ധിമാനായ സുഹൃത്തുണ്ട്‌. ഓ മൈ ഗോഡ്‌ എന്ന്‌ കൂടുതല്‍ തവണ പറഞ്ഞതിന് മാപ്പ്‌ ചോദിക്കുന്നു.' -വീഡിയോ പങ്കുവച്ച്‌ ഫറാ ഖാന്‍ കുറിച്ചു. വീഡിയോയില്‍ നേരിട്ട്‌ കരണ്‍ ജോഹറിന് ഫറാ ഖാന്‍ പിറന്നാള്‍ ആശംസകള്‍ നേരുന്നുണ്ട്‌. തന്‍റെ വിശാലയമായ 'ക്ലോസറ്റി'ലേയ്ക്ക് (വസ്‌ത്ര ശാല) സ്വാഗതം എന്ന് പറഞ്ഞ്‌ കരണ്‍ ജോഹര്‍ ഫറാ ഖാനെ ക്ഷണിക്കുന്നതും വീഡിയോയില്‍ കാണാം.

Kareena Kapoor birthday wishes to Karan Johar: കരണ്‍ ജോഹറിനൊപ്പമുള്ള ഒരു പഴയകാല ചിത്രവുമായാണ് കരീന കപൂര്‍ അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന്‌ രംഗത്തെത്തിയത്‌. ഇതുവരെ ചെയ്‌തിട്ടില്ലാത്ത വിധം നൃത്തം ചെയ്‌ത്‌ ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് കരീന കപൂര്‍ ചിത്രം പങ്കുവച്ച് കൊണ്ട്‌ കുറിച്ചത്‌. പിറന്നാള്‍ ആശംസകള്‍ കരണ്‍ ജോഹര്‍, നിങ്ങളെ പോലെ മറ്റാരുമില്ലെന്നും കരീന കപൂര്‍ കുറിച്ചു.

Malaika Arora birthday wishes to Karan: കരണിന്‍റെ ഏറ്റവും അടുത്ത സുഹൃത്ത് മലൈക അറോറയും താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. 'കരണ്‍ ജോഹറിന് 50ാം ജന്മദിനാശംസകള്‍.' 'സ്വര്‍ണ ഹൃദയം' എന്ന ഹാഷ്‌ടാഗോടുകൂടിയാണ് മലൈക കരണിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്‌. ഇരുവരും ഒന്നിച്ചുള്ള വിദേശ യാത്രകള്‍, പാര്‍ട്ടികള്‍, ഇവന്‍റുകള്‍, ഷോകള്‍ എന്നിവയില്‍ നിന്നുള്ള ചിത്രങ്ങള്‍ കോര്‍ത്തിണക്കി ഒരു വീഡിയോ കൊളാഷ്‌ ആണ് മലൈക പങ്കുവച്ചിരിക്കുന്നത്‌.

Alia Bhatt birthday wishes to Karan Johar: ആലിയ ഭട്ടും കരണിന് പിറന്നാള്‍ ആശംസകളുമായി ഇൻസ്‌റ്റഗ്രാമിലെത്തി. തന്‍റെ വിവാഹ ചടങ്ങിനിടെയുള്ള ഇതുവരെ ആരും കാണാത്ത മൂന്ന് ചിത്രങ്ങളാണ് ആലിയ പങ്കുവച്ചിരിക്കുന്നത്‌. മെഹന്ദി ചടങ്ങിനിടെ ആലിയയുടെ കവിളില്‍ കരണ്‍ ചുംബിക്കുന്ന ചിത്രം, ഒരു കാന്‍ഡിഡ്‌ ചിത്രം, 'റോക്കി ഔര്‍ റാണി കീ പ്രേം കഹാനി' സിനിമാസെറ്റില്‍ നിന്നുള്ള ചിത്രം എന്നിവയാണ് പോസ്റ്റ് ചെയ്‌തത്.

Also Read: കോഫി വിത്ത് കരണ്‍; കരണ്‍ ജോഹറിനൊപ്പം അല്ലു അര്‍ജുനും രഷ്മിക മന്ദാനയും എത്തിയേക്കുമെന്ന് സൂചന

Karan Johar photos: 'എനിക്കറിയാവുന്നതില്‍ ഏറ്റവും ഉദാര മനസ്‌കനായ ആത്‌മാവ്‌!... എന്‍റെ പിതാവ്‌!.. എന്‍റെ അടുത്ത സുഹൃത്ത്‌!.. എന്‍റെ ഉപദേശകന്‍!.. സന്തോഷകരമായ 52ാം ജന്മദിനം.. നിങ്ങള്‍ എല്ലാത്തിനും അര്‍ഹനാണ്. നിങ്ങളുടെ ജീവിതത്തില്‍ സമാധാനവും സന്തോഷവും ലഭിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. ജനങ്ങളുടെ ജീവിതത്തിലേയ്‌ക്ക്‌ നിങ്ങള്‍ കൊണ്ടുവന്ന എല്ലാ വെളിച്ചത്തിനും നന്മയ്‌ക്കും വേണ്ടിയും ഞാന്‍ നിങ്ങള്‍ക്കായി പ്രാര്‍ഥിക്കുന്നു. ഈ ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റിനെ കൈകാര്യം ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ഞാന്‍ താങ്കളെ സ്‌നേഹിക്കുന്നു.' -ആലിയ കുറിച്ചു.

കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന 'ജഗ്‌ ജഗ്‌ ജിയോ'യിലെ സെറ്റില്‍ നിന്നുമുള്ളൊരു വീഡിയോ ആണ് വരുണ്‍ ധവാനും കിയാര അദ്വാനിയും പങ്കുവച്ചിരിക്കുന്നത്‌.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.