ഉരുള്‍പൊട്ടലിന്‍റെ ഭീകരത ദൃശ്യവത്‌കരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രം മലയന്‍കുഞ്ഞിന്‍റെ മേക്കിങ് വീഡിയോ ശ്രദ്ധേയമാവുന്നു. കേരളത്തില്‍ നടന്ന സംഭവങ്ങളെ ഓര്‍മിപ്പിക്കുന്ന ചിത്രത്തിലെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നാല്‍പത് അടി താഴ്‌ചയിലാണ് രണ്ടാം പകുതിയില്‍ സിനിമ നടക്കുന്നത് എന്ന് ഫഹദ് ഉള്‍പ്പെടെയുളള അണിയറക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.
- " class="align-text-top noRightClick twitterSection" data="">
പ്രകൃതി ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന മലയന്‍കുഞ്ഞിലെ ചില ഭാഗങ്ങള്‍ കൂറ്റന്‍ സെറ്റുകളിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. സെറ്റുകളൊരുക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന സിനിമയിലെ അണിയറക്കാരെയാണ് പ്രധാനമായും വീഡിയോയില്‍ കാണിക്കുന്നത്. അതീജിവനം പ്രമേയമാക്കി ഒരുക്കിയ മലയന്‍കുഞ്ഞ് നവാഗതനായ സജിമോന്‍ ആണ് സംവിധാനം ചെയ്‌തിരിക്കുന്നത്.
30 വര്‍ഷത്തിന് ശേഷം സംഗീത മാന്ത്രികന്‍ ഏആര്‍ റഹ്മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയാണ് ഇത്. നേരത്തെ റഹ്മാന്‍റെ സംഗീതത്തില്‍ ഒരുങ്ങിയ പാട്ട് യൂടൂബില്‍ ഹിറ്റായിരുന്നു. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി ഉള്‍പ്പെടെയുളള താരങ്ങള്‍ മറ്റ് പ്രധാന റോളുകളില്‍ എത്തുന്നു.
മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ ഫാസിലാണ് മലയന്‍കുഞ്ഞിന്‍റെ നിര്‍മാണം. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛനും മകനും വെള്ളിത്തിരയില്‍ വീണ്ടും കൈകോര്‍ക്കുന്ന ചിത്രം കൂടിയാണിത്. മാലിക്കിന് ശേഷം മഹേഷ് നാരായണന്‍റെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമയാണ് മലയന്‍കുഞ്ഞ്.
കൂടാതെ ചിത്രത്തിന്‍റെ ഛായാഗ്രഹണവും അദ്ദേഹം നിര്‍വഹിച്ചിരിക്കുന്നു. നേരത്തെ ഒടിടി വഴി റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്ന മലയന്‍കുഞ്ഞ് ഒടുവില്‍ തിയേറ്റര്‍ റിലീസായി തന്നെ എത്തുകയാണ്. ജൂലൈ 22നാണ് ഫഹദ് ഫാസില്‍ ചിത്രം ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത്.
മലയന്‍കുഞ്ഞിന്‍റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. കമല്‍ഹാസന്‍റെ വിക്രം ആണ് ഫഹദിന്‍റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത സിനിമയില്‍ പ്രധാന റോളില്‍ എത്തുന്ന നടന്‍റെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചത്.