ETV Bharat / entertainment

കുഴിച്ച് മൂടപ്പെട്ട സത്യങ്ങള്‍ തേടി ധൂമം; നാളെ മുതല്‍ തിയേറ്ററുകളില്‍ - പാച്ചുവും അത്ഭുത വിളക്കും

മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ധൂമം പ്രദര്‍ശനത്തിന് എത്തുന്നത്.

Fahadh Faasil starrer Dhooman release tomorrow  Fahadh Faasil starrer Dhooman  Dhooman release tomorrow  Dhooman release  Dhooman  കുഴിച്ച് മൂടപ്പെട്ട സത്യങ്ങള്‍ തേടി ധൂമം  ധൂമം  നാളെ മുതല്‍ തിയേറ്ററുകളില്‍  ധൂമം പ്രദര്‍ശനത്തിന് എത്തുന്നത്  ഫഹദ് ഫാസില്‍  Fahadh Faasil  അപര്‍ണ ബാലമുരളി  Aparna Balamurali  കെജിഎഫ്  KGF  Kantara  കാന്താര  ഹോംബാലെ ഫിലിംസ്  Hombale Films  പവന്‍ കുമാര്‍  പുഷ്‌പ ദി റൂള്‍  മലയന്‍കുഞ്ഞ്‌  പാച്ചുവും അത്ഭുത വിളക്കും  ഫഹദ്
കുഴിച്ച് മൂടപ്പെട്ട സത്യങ്ങള്‍ തേടി ധൂമം; നാളെ മുതല്‍ തിയേറ്ററുകളില്‍
author img

By

Published : Jun 22, 2023, 3:32 PM IST

ഫഹദ് ഫാസില്‍ Fahadh Faasil, അപര്‍ണ ബാലമുരളി Aparna Balamurali എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം ധൂമം Dhoomam നാളെ (ജൂണ്‍ 23) മുതല്‍ തിയേറ്ററുകളില്‍. പ്രധാനമായും മലയാളത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസിനെത്തുന്നത്. കേരളത്തിൽ 300ലധികം സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

  • " class="align-text-top noRightClick twitterSection" data="">

ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളായ 'കെജിഎഫ്' KGF, 'കാന്താര' Kantara എന്നീ സിനിമകള്‍ക്ക് ശേഷം ഹോംബാലെ ഫിലിംസ് Hombale Films നിര്‍മിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് 'ധൂമം'. ഹോംബാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ്‌ കിരഗന്തൂര്‍ ആണ് സിനിമയുടെ നിര്‍മാണം.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്. പവന്‍ കുമാര്‍ ആണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിക്കുക. 'യൂ ടേണ്‍', 'ലൂസിയ' എന്ന സിനിമകളിലൂടെ ശ്രദ്ധേയനാണ് സംവിധായകന്‍ പവന്‍ കുമാര്‍. പവന്‍ കുമാര്‍ ഒരുക്കുന്ന ആദ്യ മുഴുനീള മലയാള ചിത്രം കൂടിയാണ് 'ധൂമം'.

ഒരു ദശാബ്‌ദത്തില്‍ ഏറെയായുള്ള തന്‍റെ സ്വപ്‌ന പദ്ധതിയാണ് 'ധൂമം' എന്നാണ് സിനിമയെ കുറിച്ച് സംവിധായകന്‍ പറയുന്നത്. വർഷങ്ങളായി ഈ സ്‌ക്രിപ്‌റ്റും തിരക്കഥയും പലതവണ പുനർ നിർമ്മിക്കപ്പെട്ടുവെന്നും മികച്ച കഥയെ പിന്തുണയ്‌ക്കുന്ന ഒരു മികച്ച പ്രൊഡക്ഷൻ ഹൗസ് തനിക്ക് ലഭിച്ചതിൽ താൻ അങ്ങേയറ്റം ഭാഗ്യവാനാണെന്നും പവൻ കുമാർ പറഞ്ഞു.

ചിത്രത്തില്‍ അവി എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. ദിയ എന്ന കഥാപാത്രത്തെ അപർണ ബാലമുരളിയും അവതരിപ്പിക്കും. ഫഹദ് ഫാസില്‍, അപര്‍ണ ബാലമുരളി എന്നിവരെ കൂടാതെ റോഷന്‍ മാത്യുവും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തും. അച്യുത് കുമാര്‍, അനു മോഹന്‍, വിനീത്, ജോയ്‌ മാത്യു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

കന്നഡയിലെ ഹിറ്റ് മേക്കര്‍ പൂര്‍ണചന്ദ്രയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രീത ജയരാമനാണ് ധൂമത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. 'ഹെയ്‌ സിനാമിക', 'അഭിയും നാനും' തുടങ്ങീ ചിത്രങ്ങളുടെ ഛായാഗ്രാഹികയാണ് പ്രീത ജയരാമന്‍.

സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍മാര്‍ - കാര്‍ത്തിക് ഗൗഡ, വിജയ്‌ സുബ്രഹ്മണ്യം; എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ഷിബു സുശീലന്‍, ആക്ഷന്‍ ഡയറക്‌ടര്‍ - ചേതന്‍ ഡിസൂസ, ലൈന്‍ പ്രൊഡ്യൂസര്‍ - കബീര്‍ മാനവ്, ചീഫ് അസോഷ്യേറ്റ് ഡയറക്‌ടര്‍ - ശ്രീകാന്ത് പുപ്പല, ഫാഷന്‍ സ്‌റ്റൈലിഷ് - ജോഹ കബീര്‍, സ്‌ക്രിപ് അഡ്വൈസര്‍ - ജോസ്‌മോന്‍ ജോര്‍ജ്, ഡിസ്‌ട്രിബ്യൂഷന്‍ - ഹെഡ് ബബിന്‍ ബാബു, പിആര്‍ഒ - മഞ്ജു ഗോപിനാഥ്.

'മലയന്‍കുഞ്ഞ്‌', 'പാച്ചുവും അത്ഭുത വിളക്കും' എന്നിവയാണ് ഫഹദ് ഫാസിലിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ മലയാള ചിത്രങ്ങള്‍. തെലുങ്ക് ചിത്രം 'പുഷ്‌പ ദി റൂള്‍' ആണ് ഫഹദിന്‍റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.

Also Read: ഫഹദ് ഫാസില്‍ ചിത്രം, കെജിഎഫ് നിർമ്മാതാക്കളുടെ സസ്‌പന്‍സ് ത്രില്ലര്‍ ധൂമം ട്രെയിലര്‍ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.