സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ നടന്‍ ഇന്ദ്രന്‍സിനെയും 'ഹോം' സിനിമയെയും തഴഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച സിനിമയ്‌ക്ക് ഒരു അവാര്‍ഡും പോലും ലഭിക്കാത്തത് പലരെയും നിരാശപ്പെടുത്തി. ഹോമിലെ പ്രകടനത്തിന് ഇന്ദ്രന്‍സിന് മികച്ച നടനുളള പുരസ്‌കാരം ലഭിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്.
- " class="align-text-top noRightClick twitterSection" data="
">
അതുപോലെ തന്നെ മറ്റുവിഭാഗങ്ങളിലും സിനിമയ്‌ക്ക് അവാര്‍ഡ് കിട്ടുമെന്നും മിക്കവരും കരുതി. എന്നാല്‍ മികച്ച നടന്മാരായി ബിജു മേനോനും, ജോജു ജോര്‍ജും, മികച്ച ജനപ്രിയ ചിത്രമായി ഹൃദയവും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ 'ഹോം' സിനിമ ജൂറി കണ്ടുകാണില്ല എന്നാണ് നടന്‍ ഇന്ദ്രന്‍സ് പ്രതികരിച്ചത്.
എല്ലാവരും നല്ലത് പറഞ്ഞ ചിത്രം ജൂറിക്ക് മാത്രം ഇഷ്‌ടപ്പെടാതെ പോയതിലുളള കാരണം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ദ്രന്‍സിന് പുരസ്‌കാരം ലഭിക്കാത്തതില്‍ നിരാശ പ്രകടിപ്പിച്ച് നടി ദുര്‍ഗ കൃഷ്‌ണയും എത്തിയിരിക്കുകയാണ്. 'ഉടല്‍' എന്ന ചിത്രം അവാര്‍ഡിന് മത്സരിച്ച കാര്യം അറിഞ്ഞിരുന്നില്ലെന്നും അതിനാല്‍ പ്രതീക്ഷകളുടെ അമിതഭാരം ഉണ്ടായിരുന്നില്ലെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
പക്ഷേ എന്‍റെ ചാച്ചന് (ഇന്ദ്രന്‍സ് ചേട്ടന്) ഒരു പുരസ്‌കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അത് കിട്ടാത്തതില്‍ നിരാശയുണ്ടെന്നും അതിന്‍റെ കാര്യകാരണങ്ങളിലേക്ക് കടക്കുന്നില്ലെന്നും നടി പറഞ്ഞു.
ദുര്‍ഗ കൃഷ്‌ണയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍. പുരസ്‌കാരം കിട്ടിയ സിനിമകളും, അഭിനേതാക്കളും, സാങ്കേതിക പ്രവര്‍ത്തകരും നൂറ് ശതമാനം അര്‍ഹതയുളളവര്‍ തന്നെയാണ്. 'ഉടല്‍' എന്ന ഞങ്ങളുടെ ചിത്രം അവാര്‍ഡിന് മത്സരിച്ചിരുന്ന വിവരം സത്യത്തില്‍ ഞാന്‍ അറിഞ്ഞിരുന്നില്ല.
അതിനാല്‍ പ്രതീക്ഷകളുടെ അമിതഭാരം ഉണ്ടായിരുന്നില്ല. പക്ഷെ എന്‍റെ ചാച്ചന് (ഇന്ദ്രന്‍സ് ചേട്ടന്) ഒരു പുരസ്‌കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അത് കിട്ടാത്തത്തില്‍ സ്വഭാവികമായും നിരാശയുണ്ട്. അതിന്‍റെ കാര്യകാരണങ്ങളിലേക്ക് കടക്കുന്നില്ല.
എനിക്ക് അറിയില്ല. മറ്റുചിത്രങ്ങളെ പോലെ ഹോം ഒരു നല്ല ചിത്രമായിരുന്നു. ഞങ്ങളുടെ ഉടലും. രണ്ടിലും ഇന്ദ്രന്‍സ് ചേട്ടന്‍റെ അസാമാന്യ പ്രകടനം ആയിരുന്നു. ഈ ചിത്രങ്ങളുടെ വിജയം തന്നെയാണ് ശരിക്കുമുളള പുരസ്‌കാരം.