Chup teaser: ബോളിവുഡില്‍ വീണ്ടും തിളങ്ങാനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിന്‍റെ ഏറ്റവും പുതിയ ഹിന്ദി ചിത്രമായ 'ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്‌റ്റ്' ടീസര്‍ യൂടൂബില്‍ പുറത്തിറങ്ങി. പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് പിറന്നാള്‍ സമ്മാനം ഉണ്ടാക്കുന്ന ദുല്‍ഖറിന്‍റെ കഥാപാത്രത്തെയാണ് ടീസറില്‍ കാണാനാവുക.
Dulquer Salmaan third Bollywood movie: ടീസറില്‍ ചിത്രത്തിന്‍റെ പേര് സൂചിപ്പിക്കുന്ന പോലെ പ്രതികാര ഭാവവും ദുല്‍ഖറിന്‍റെ കഥാപാത്രത്തിന്‍റെ മുഖത്ത് പ്രകടമാണ്. ദുല്‍ഖറിന്‍റെ കരിയറിലെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് 'ഛുപ്: റിവെഞ്ച് ഓഫ് ദി ആര്‍ട്ടിസ്‌റ്റ്'. സണ്ണി ഡിയോളും സിനിമയില്‍ സുപ്രധാന വേഷത്തിലെത്തുന്നു.
Psychological thriller movie Chup: സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങുന്നത്. ആര്‍ ബല്‍കിയാണ് സംവിധാനം. ഇതാദ്യമായാണ് ബല്‍കി ഒരു ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുന്നത്. 'ചീനി കം', 'പാ', 'ഷമിതാഭ്', 'കി ആന്‍ഡ് ക', 'പാഡ് മാന്‍' എന്നീ സിനിമകളിലൂടെ ശ്രദ്ധേയനാണ് ആര്‍ ബല്‍കി.
- " class="align-text-top noRightClick twitterSection" data="">
പ്രശസ്‌ത ബോളിവുഡ് സംവിധായകനും നടനുമായിരുന്ന ഗുരു ദത്തിനോടുള്ള ആദര സൂചകമായാണ് ചിത്രം ഒരുക്കുന്നതെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. ഗുരു ദത്തിന്‍റെ ചരമ വാര്‍ഷിക ദിനത്തിലായിരുന്നു സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപനം. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ജന്മ വാര്‍ഷിക ദിനത്തിലാണ് ചിത്രത്തിന്‍റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
Chup cast and crew: ആര്‍.ബല്‍കിക്കൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഗൗരി ഷിന്‍ഡെ, ആര്‍ ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. വിശാല്‍ സിന്‍ഹ ആണ് ഛായാഗ്രഹണം. നയന്‍ എച്ച് കെ ഭദ്ര എഡിറ്റിങ്ങും അമിത് ത്രിവേദി സംഗീതവും നിര്‍വഹിക്കുന്നു. സ്വാനന്ദ് കിര്‍കിറെ ആണ് ഗാനരചന. ദേബശിഷ് മിശ്ര സൗണ്ട് ഡിസൈനിങും ചെയ്യുന്നു.
Also Read: 'ദുല്‍ഖറിന്‍റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുല്‍ഖറെ കൊണ്ട് കെട്ടിക്കാന്‍?', ടീസര്‍ വൈറല്‍