ETV Bharat / entertainment

'അതുമായി ഞാന്‍ പെട്ടെന്ന് പ്രണയത്തിലായി'; ആദ്യ ബോളിവുഡ് മ്യൂസിക് ആല്‍ബവുമായി ദുല്‍ഖര്‍

അരിജിത്ത് സിംഗിനോടും ജസ്‌ലീന്‍ റോയലിനോടുമുള്ള ആരാധനയാണ് ഹീരിയേ തിരഞ്ഞെടുക്കാനുള്ള കാരണമെന്ന് ദുല്‍ഖര്‍ സല്‍മാന്‍...

author img

By

Published : Jul 24, 2023, 3:15 PM IST

Dulquer Salmaan first bollywood music album  Heeriye  Heeriye will release tomorrow  Dulquer Salmaan  ആദ്യ ബോളിവുഡ് മ്യൂസിക് ആല്‍ബവുമായി ദുല്‍ഖര്‍  ദുല്‍ഖര്‍ സല്‍മാന്‍  ഹീരിയേ  Jasleen Royal
'അതുമായി ഞാന്‍ പെട്ടെന്ന് പ്രണയത്തിലായി'; ആദ്യ ബോളിവുഡ് മ്യൂസിക് ആല്‍ബവുമായി ദുല്‍ഖര്‍

മലയാളികളുടെ മാത്രമല്ല, ബോളിവുഡിലെയും ജനപ്രിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salmaan). ഇതിനോടകം ഏതാനും ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ച് ബോളിവുഡില്‍ ദുല്‍ഖര്‍ തന്‍റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്‍റെ ആദ്യ ഹിന്ദി മ്യൂസിക് ആല്‍ബവും താരം പ്രഖ്യാപിച്ചിരിക്കുകയാണ്.

  • " class="align-text-top noRightClick twitterSection" data="">

ഗായിക ജസ്‌ലീന്‍ റോയലിനൊപ്പമുള്ള (Jasleen Royal) ഹീരിയേ (Heeriye) എന്ന് പേരിട്ടിക്കുന്ന ആല്‍ബം നാളെ (ജൂലൈ 25) റിലീസ് ചെയ്യും. ഇക്കാര്യവും ദുല്‍ഖര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. 'ഹീരിയേ'യുടെ റൊമാന്‍റിക് പോസ്‌റ്ററും താരം ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

ജസ്‌ലീന്‍ റോയലും അരിജിത്ത് സിംഗും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒരു നടന്‍ എന്ന നിലയിലുള്ള ദുല്‍ഖറിന്‍റെ ആദ്യ സംഗീത ആല്‍ബമാണിത്. അരിജിത്ത് സിംഗിനോടും ജസ്‌ലീന്‍ റോയലിനോടുമുള്ള തന്‍റെ ആരാധന മൂലമാണ് താന്‍ ഈ മ്യൂസിക് ആല്‍ബത്തിന് സമ്മതിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

'വളരെ സവിശേഷമായ ഒരു ഗാനമാണ് 'ഹീരിയേ'. ഈ സംഗീത ആല്‍ബത്തിന്‍റെ കോണ്‍സെപ്‌റ്റ്‌, അരിജിത്തിന്‍റെയും ജസ്‌ലീന്‍ റോയലിന്‍റെയും മധുരമാര്‍ന്ന ശബ്‌ദം എന്നിവയുമായി ഞാന്‍ പെട്ടെന്ന് പ്രണയത്തിലായി. ഇതൊരു മികച്ച പ്രണയ ഗാനമാണ്. കൂടാതെ ഈ മനോഹരമായ മെലഡിക്ക് വേണ്ടി ജസ്‌ലീൻ റോയൽ, വാർണർ എന്നിവരുമായി സഹകരിക്കുന്നതില്‍ ഞാന്‍ സന്തോഷത്തിലാണ്. ഈ മനോഹരമായ പ്രണയ ഗാനത്തോടുള്ള പ്രേക്ഷകരുടെ പ്രതികരണം കാണുന്നതിനുള്ള ആവേശത്തിലാണ് ഞാൻ.' -ഇപ്രകാരമാണ് 'ഹീരിയേ'യെ കുറിച്ചുള്ള ദുല്‍ഖറുടെ വാക്കുകള്‍..

അതേസമയം 'കിംഗ് ഓഫ് കൊത്ത'യാണ് ദുല്‍ഖര്‍ സല്‍മാന്‍റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം രണ്ട് കാലഘട്ടങ്ങളിലെ കഥയാണ് പറയുന്നത്. 'കിംഗ് ഓഫ് കൊത്ത'യിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ലുക്കുകള്‍ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

ഐശ്വര്യ ലക്ഷ്‌മിയാകും ചിത്രത്തില്‍ ദുല്‍ഖറിന്‍റെ നായികയായി എത്തുക. താര എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്‌മി അവതരിപ്പിക്കുന്നത്. ചെമ്പന്‍ വിനോദ്, ശാന്തി കൃഷ്‌ണ എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്നു. ഷബീർ കല്ലറക്കലും സിനിമയുടെ ഭാഗമാകുന്നുണ്ട്. സിനിമയിൽ കണ്ണൻ എന്ന കഥാപാത്രത്തെയാണ് ഷബീര്‍ അവതരിപ്പിക്കുക. ഷാഹുൽ ഹസ്സൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായി തമിഴ് താരം പ്രസന്നയും എത്തുന്നു. ഗോകുൽ സുരേഷ്, നൈല ഉഷ, വടചെന്നൈ ശരണ്‍, റിതു എന്നിവരും ചിത്രത്തില്‍ അണിനിരക്കും.

ദുല്‍ഖറിന്‍റെ വേഫാറര്‍ ഫിലിംസ്‌, സീ സ്‌റ്റുഡിയോസ്‌ എന്നീ ബാനറുകള്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് 'കിംഗ് ഓഫ് കൊത്ത'യുടെ സംവിധാനം. അഭിലാഷിന്‍റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്.

അഭിലാഷ് എൻ ചന്ദ്രൻ ആണ് സിനിമയ്‌ക്ക് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണവും, രാജശേഖർ സംഘട്ടനവും നിര്‍വഹിച്ചിരിക്കുന്നു. ഷാൻ റഹ്മാൻ, ജേക്‌സ്‌ ബിജോയ് എന്നിവർ ചേര്‍ന്നാണ് സിനിമയ്‌ക്ക്‌ വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.

പാന്‍ ഇന്ത്യന്‍ ചിത്രമായി റിലീസിനൊരുങ്ങുന്ന സിനിമ ഓഗസ്‌റ്റ് 24നാണ് പ്രദര്‍ശനത്തിനെത്തുക. പ്രധാനമായും മലയാളത്തില്‍ ഒരുങ്ങുന്ന ചിത്രം ഹിന്ദി, തമിഴ്, കന്നട എന്നീ ഭാഷകളിലും റിലീസിനെത്തും.

Also Read: King of Kotha| 'രാജപിതാവിന്‍റെ അഭിഷേക കർമ്മം പൂർത്തിയായി, കൊത്തയുടെ രാജാവ് രാജകീയമായി വരുന്നു!': കുറിപ്പുമായി ഷമ്മി തിലകന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.