സ്‌ത്രീ വേഷത്തില്‍ തിയേറ്ററില്‍ എത്തി സംവിധായകന്‍ രാജസേനന്‍ Rajasenan. കൊച്ചിയിലെ ഇടപ്പള്ളി വനിത തിയേറ്ററിലാണ് രാജസേനന്‍ പെണ്‍ വേഷത്തില്‍ എത്തിയത്. രാജസേനന്‍റെ ഈ വരവ് സഹപ്രവര്‍ത്തകരെയും സിനിമ കാണാനെത്തിയ പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ചു.
രാജസേനന്‍ തന്നെ സംവിധാനം ചെയ്‌ത 'ഞാനും പിന്നൊരു ഞാനും' Njanum Pinnoru Njanum എന്ന ചിത്രത്തിന്‍റെ റിലീസ് ദിനത്തില്‍ സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായാണ് അദ്ദേഹം സ്‌ത്രീ വേഷം കെട്ടിയത്. ചുവന്ന സാരി ഉടുത്ത് ആഭരണങ്ങളൊക്കെ അണിഞ്ഞെത്തിയ സംവിധായകനെ അക്ഷരാര്‍ഥത്തില്‍ ആരും തിരിച്ചറിഞ്ഞില്ല. എന്നാല്‍ ആളെ മനസ്സിലായപ്പോള്‍ ആളുകള്‍ അദ്ദേഹത്തിന് ചുറ്റും കൂടി.
ഒരു ക്രൈം ഇന്‍വെസ്‌റ്റിഗേഷന്‍ വിഭാഗത്തില്‍ ഒരുക്കിയിരിക്കുന്ന സിനിമയില്‍ രാജസേനനും വേഷമിടുന്നുണ്ട്. ചിത്രത്തില്‍ രാജസേനന്‍റെ കഥാപാത്രം സ്‌ത്രീ വേഷത്തില്‍ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ സിനിമ കാണാനെത്തുന്ന പ്രേക്ഷകര്‍ക്ക് ഒരു സസ്‌പെന്‍സാണ് ഈ വേഷ പകര്‍ച്ചയെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
- " class="align-text-top noRightClick twitterSection" data="">
സ്‌ത്രീ വേഷം കെട്ടിയതില്‍ ട്രോള്‍ വരുമെന്ന് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. അറിഞ്ഞ് തന്നെയാണ് താന്‍ സ്‌ത്രീ വേഷത്തില്‍ എത്തിയതെന്നും ട്രോളുകള്‍ ആസ്വദിക്കുന്ന ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു. 'ട്രോളുകള്‍ ചെയ്യുന്നവരെയും ഞാന്‍ ഇഷ്‌ടപ്പെടുന്നു. ആ ട്രോളുകള്‍ കണ്ട് ചിരിക്കുന്ന ആളുകള്‍ ഈ സിനിമ കാണാന്‍ തിയേറ്ററില്‍ എത്തുമല്ലോ?
ഇതിന് പിന്നിലൊരു ടീം ഉണ്ട്. അവരുമായി ബന്ധപ്പെട്ടും ചര്‍ച്ച ചെയ്‌തുമാണ് ഈ വേഷത്തില്‍ എത്താന്‍ തീരുമാനിച്ചത്. ഞാന്‍ ഇങ്ങനെ ചെയ്യുമോ എന്നായിരുന്നു അവരുടെ സംശയം. എനിക്ക് ഒരു മടിയുമില്ല. ഞാന്‍ ചെയ്യും എന്ന് ഉറപ്പ് പറഞ്ഞു. രാവിലെ എന്‍റെ മീശ എടുത്തു. ഒരു നല്ല കാര്യത്തിന് വേണ്ടി ആയതിനാല്‍ സന്തോഷമുണ്ട്'-രാജസേനന്‍ പറഞ്ഞു.
തുളസീധര കൈമള്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രാജസേനന്‍ അവതരിപ്പിക്കുന്നത്. തുളസീധര കൈമളിന്‍റെ മാനസിക വ്യാപാരങ്ങളിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്. അതേസമയം ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജസേനന്‍ വീണ്ടും സംവിധായക കുപ്പായം അണിഞ്ഞത്. സിനിമയുടെ തിരക്കഥയും ഒരുക്കിയിരിക്കുന്നത് രാജസേനനാണ്.
ഇന്ദ്രന്‍സ്, ജോയ് മാത്യു, സുധീര്‍ കരമന, മീര നായര്‍, ആരതി നായര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ എത്തിയത്. ഇന്‍സ്‌പെക്‌ടര്‍ പരമേശ്വരനായാണ് ഇന്ദ്രന്‍സ് വേഷമിട്ടത്. തുളസീധര കൈമളിന്‍റെ വലംകൈ ആയ രഘു എന്ന കഥാപാത്രമായി സുധീര്‍ കരമനയും, അമ്മാവന്‍ ഉണ്ണികൃഷ്‌ണ കൈമളായി ജോയ് മാത്യുവും വേഷമിടുന്നു.
ക്ലാപ്പിന്‍ മൂവി മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് സിനിമയുടെ നിര്‍മാണം. സാംലാല്‍ പി തോമസ് ഛായാഗ്രഹണവും വി സാജന്‍ എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു. രണ്ട് ഗാനങ്ങളുള്ള സിനിമയുടെ സംഗീതം എം.ജയചന്ദ്രനാണ്. ഹരിനാരായണന്‍ ഗാനരചനയും നിര്‍വഹിച്ചു.
കോസ്‌റ്റ്യൂം - ഇന്ദ്രന്‍സ് ജയന്‍, മേക്കപ്പ് - സജി കാട്ടാക്കട, കൊറിയോഗ്രഫി - ജയന്‍ ഭരതക്ഷേത്ര, ആര്‍ട്ട് - സാബു റാം, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - പ്രസാദ് യാദവ്, സ്‌ക്രിപ്‌റ്റ് അസിസ്‌റ്റന്‍റ് - പാര്‍വതി നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - എസ്.എല്‍ പ്രദീപ്, ഡിസൈന്‍സ് - ഐലന്‍റ് ടൈറ്റില്‍ ലാബ്, സ്‌റ്റില്‍സ് - കാഞ്ചന്‍ ടിആര്‍, പിആര്‍ഒ - മഞ്ജു ഗോപിനാഥ്.
Also Read: Ramasimhan Aboobakker Quits BJP | 'സിപിഎമ്മിലേക്ക് ഇല്ല': രാമസിംഹന്‍ അബൂബക്കർ ബിജെപി വിട്ടു