ETV Bharat / entertainment

'അടുത്ത മൂന്ന് വർഷത്തേക്ക് നമുക്ക് കരയാൻ കഴിയില്ല'; ലൈഗര്‍ പരാജയത്തില്‍ പ്രതികരിച്ച് സംവിധായകന്‍ - വിജയ്‌ ദേവരകൊണ്ട

Puri Jagannadh reacts on Liger failure: ലൈഗര്‍ പരാജയത്തില്‍ നിശബ്‌ദത വെടിഞ്ഞ് സംവിധായകന്‍ പുരി ജഗന്നാഥ്. സിനിമയുടെ വിജയത്തില്‍ നമ്മെ വിശ്വസിച്ചവര്‍ സിനിമ പരാജയപ്പെടുന്നതോടെ നമുക്കെതിരെ തിരിയുമെന്ന് സംവിധായകന്‍.

Liger director Puri Jagannadh  Puri Jagannadh breaks silence  Vijay Deverakonda starrer Liger  Vijay Deverakonda  Liger  ലൈഗര്‍ പരാജയത്തില്‍ പ്രതികരിച്ച് സംവിധായകന്‍  Puri Jagannadh reacts on Liger failure  Liger box office flop  Puri Jagannadh breaks silence on Liger failure  Puri Jagannadh shares Liger experience  Vijay Devarakonda Puri Jagannadh again teamup  Liger release  Liger in Hotstar  പുരി ജഗന്നാഥ്  വിജയ്‌ ദേവരകൊണ്ട  ലൈഗര്‍ പരാജയത്തില്‍ നിശബ്‌ദത വെടിഞ്ഞ് സംവിധായകന്‍
'അടുത്ത 3 വർഷത്തേക്ക് നമുക്ക് കരയാൻ കഴിയില്ല'; ലൈഗര്‍ പരാജയത്തില്‍ പ്രതികരിച്ച് സംവിധായകന്‍
author img

By

Published : Oct 15, 2022, 8:37 PM IST

Liger box office flop: തെലുഗു സൂപ്പര്‍താരം വിജയ്‌ ദേവരകൊണ്ടയുടെ ഏറ്റവും ഒടുവിലായി തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'ലൈഗര്‍'. വിജയ്‌ ദേവരകൊണ്ടയുടെ ബോളിവുഡ്‌ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. അനന്യ പാണ്ഡെ, വിജയ്‌ ദേവരകൊണ്ട എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുരി ജഗന്നാഥ് ഒരുക്കിയ സിനിമയ്‌ക്ക് പ്രതീക്ഷ വിജയം നേടാനായില്ല.

Puri Jagannadh breaks silence on Liger failure: ഇപ്പോഴിതാ 'ലൈഗറു'ടെ പരാജയത്തില്‍ പ്രതികരിച്ച് സംവിധായകന്‍ പുരി ജഗന്നാഥ് രംഗത്തെത്തിയിരിക്കുകയാണ്. 'വിജയം ഒരുപാട് ഊര്‍ജം നല്‍കുന്നു. എന്നാല്‍ ആ ഊര്‍ജമെല്ലാം പരാജയത്തോടെ ഇല്ലാതാകുന്നു. വിജയത്തില്‍ നമ്മള്‍ ഒരു പ്രതിഭയായും പരാജയത്തില്‍ ഒരു വിഡ്ഢിയായും തോന്നും. സിനിമകള്‍ വിജയിക്കുമ്പോള്‍ നമ്മെ വിശ്വസിച്ചവര്‍ സിനിമ പരാജയപ്പെടുന്നതോടെ നമുക്കെതിരെ തിരിയും.

Puri Jagannadh shares Liger experience: ഞങ്ങള്‍ക്ക് വളരെയധികം സമ്മര്‍ദമാണ് ലഭിക്കുന്നത്. അതെല്ലാം നേരിടാനുള്ള കരുത്ത് നമുക്കാവശ്യമാണ്. പരിക്കേല്‍ക്കുമ്പോള്‍ രോഗശാന്തിക്കായി കുറച്ച് കാലയളവ്‌ നമുക്കാവശ്യമാണ്. എന്നാല്‍ ആ കാലയളവ് ഒരു മാസത്തില്‍ കൂടാന്‍ പാടില്ല. നമ്മൾ അടുത്ത കാര്യത്തിലേക്ക് കടക്കണം.

മൂന്ന് വര്‍ഷമാണ് ഞാന്‍ ലൈഗറിനായി പ്രവര്‍ത്തിച്ചത്. മനോഹര സെറ്റുകള്‍ നിര്‍മിക്കുമ്പോഴും, അഭിനേതാക്കള്‍ക്കൊപ്പം ആ സിനിമ ചെയ്യുന്നത് ഞാന്‍ ആസ്വദിച്ചു. മൈക്ക് ടൈസണിനൊപ്പമുള്ള നിമിഷങ്ങള്‍ ചിത്രീകരിക്കുമ്പോഴും ഞാന്‍ ആസ്വദിച്ചു. പക്ഷേ സിനിമ പരാജയപ്പെട്ടു. അതുകൊണ്ട് അടുത്ത മൂന്ന് വർഷത്തേക്ക് നമുക്ക് കരയാൻ കഴിയില്ല. തിരിഞ്ഞു നോക്കിയാൽ, ഞാൻ സങ്കടപ്പെട്ട ദിവസങ്ങളേക്കാൾ കൂടുതൽ സന്തോഷിച്ച ദിവസങ്ങളാണ്', പുരി ജഗന്നാഥ് പറഞ്ഞു.

Liger release | Liger in Hotstar: ഓഗസ്‌റ്റ് 26നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ 'ലൈഗര്‍' പ്രദര്‍ശനത്തിനെത്തിയത്. ഒരു മാസം പിന്നിടുമ്പോള്‍ ചിത്രം ഡിസ്‌നി പ്ലസ്‌ ഹോട്ട്സ്‌റ്റാറിലും റിലീസ് ചെയ്‌തിരുന്നു. ബോക്‌സോഫിസ് പരാജയമായിരുന്നെങ്കിലും ചിത്രത്തിന് ഹോട്ട്‌സ്‌റ്റാറില്‍ കാഴ്‌ചക്കാര്‍ ഏറെയായിരുന്നു.

Vijay Deverakonda Puri Jagannadh again teamup: ലൈഗര്‍ പരാജയപ്പെട്ടെങ്കിലും, വിജയ്‌ ദേവരകൊണ്ടയും പുരി ജഗന്നാഥും പുതിയ ചിത്രമായ ജനഗണമനയിൽ ഒന്നിച്ച് പ്രവർത്തിക്കുന്നു. അടുത്ത വര്‍ഷം ചിത്രം റിലീസ് ചെയ്യും.

Also Read: ലൈഗറിന്‍റെ ആദ്യ ദിന ആഗോള കലക്ഷന്‍ 33.12 കോടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.