ETV Bharat / entertainment

'അമിതാഭ് ബച്ചന്‍ എന്‍റെ വലിയ പ്രചോദനം'; അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യുക സ്വപ്നമെന്നും പ്രശാന്ത് നീല്‍ - Salaar Part 1 Ceasefire

Director Prashanth Neel About Amitabh Bachchan : നെഗറ്റീവ് ഷേഡുള്ള വേഷങ്ങൾ അമിതാഭ് ബച്ചൻ ചെയ്യുന്നതുപോലെ മറ്റാർക്കും കഴിയില്ല. ബച്ചനെ തന്‍റെ സിനിമയിലെ ഏറ്റവും വലിയ വില്ലനാക്കണമെന്നും സംവിധായകൻ പ്രശാന്ത് നീൽ.

director Prashanth Neel  director Prashanth Neel about Amitabh Bachchan  Amitabh Bachchan  എന്‍റെ സിനിമകളുടെ ഏറ്റവും വലിയ പ്രചോദനം  അമിതാഭ് ബച്ചനൊപ്പം സിനിമ  അമിതാഭ് ബച്ചൻ  അമിതാഭ് ബച്ചനെ കുറിച്ച് സംവിധായകൻ പ്രശാന്ത് നീൽ  സംവിധായകൻ പ്രശാന്ത് നീൽ  KGF director Prashanth Neel  salaar  Salaar Part 1 Ceasefire  സലാർ
director Prashanth Neel
author img

By PTI

Published : Nov 29, 2023, 5:38 PM IST

മുംബൈ: ഇന്ത്യൻ സിനിമയുടെ മെഗാസ്റ്റാർ അമിതാഭ് ബച്ചനെ പ്രശംസിച്ച് സംവിധായകൻ പ്രശാന്ത് നീൽ. അമിതാഭ് ബച്ചൻ അവതരിപ്പിച്ച പ്രതിനായക വേഷങ്ങൾക്കാണ് 'കെജിഎഫ്' സംവിധായകന്‍റെ കയ്യടി. നെഗറ്റീവ് ഷേഡുള്ള വേഷങ്ങൾ അമിതാഭ് ബച്ചൻ ചെയ്യുന്നതുപോലെ മറ്റാരും അവതരിപ്പിക്കില്ലെന്ന് പ്രശാന്ത് നീൽ പറഞ്ഞു. തന്‍റെ നായകന്മാരിലെല്ലാം അമിതാഭ് ബച്ചൻ പകർന്നാടിയ ആന്‍റി-ഹീറോ കഥാപാത്രങ്ങളുടെ അംശം അടങ്ങിയിട്ടുണ്ടെന്ന് പ്രശാന്ത് നീൽ വ്യക്തമാക്കി ( Amitabh Bachchan biggest inspiration for all my movies says director Prashanth Neel).

'എന്‍റെ എല്ലാ സിനിമകൾക്കും ഏറ്റവും വലിയ പ്രചോദനം അമിതാഭ് ബച്ചനാണ്. അദ്ദേഹം നായകനായി അഭിനയിച്ച ഒരുപാട് സിനിമകളുണ്ട്, പക്ഷേ അദ്ദേഹം വില്ലനുമായിരുന്നു. ആ കാലഘട്ടത്തിന് ശേഷം വളരെ അപൂർവമായി മാത്രം കണ്ടിട്ടുള്ള ഒരു ജോണറാണിത്. അദ്ദേഹം നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച രീതി, മറ്റാരും അത് ചെയ്‌തതായി ഞാൻ കരുതുന്നില്ല' - പ്രശാന്ത് നീൽ പറയുന്നു.

"അദ്ദേഹം വില്ലനെ ഹീറോയാക്കി ആക്കി. എന്‍റെ സിനിമകളിലും ഞാൻ അതാണ് ചെയ്യാൻ ശ്രമിക്കുന്നത്.. എന്‍റെ കഥാപാത്രങ്ങളെ, പോസിറ്റീവ് ആയവയെപ്പോലും കഴിയുന്നത്ര നെഗറ്റീവ് ആക്കാനാണ് ഞാൻ ശ്രമിക്കുന്നത്. നായകൻ എന്‍റെ സിനിമയിലെ ഏറ്റവും വലിയ വില്ലനായിരിക്കണം'- അദ്ദേഹം കൂട്ടിച്ചേർത്തു.

മുകുൾ ആനന്ദ് സംവിധാനം ചെയ്‌ത 1990 ലെ ഹിറ്റ് സിനിമ "അഗ്നിപഥ്" ആണ് തന്‍റെ എക്കാലത്തെയും പ്രിയപ്പെട്ട ബച്ചൻ ചിത്രമെന്നും നീൽ പറഞ്ഞു. അമിതാഭ് ബച്ചൻ വേഷമിടുന്ന ഒരു സിനിമ സംവിധാനം ചെയ്യുക എന്നതാണ് തന്‍റെ സ്വപ്‌നമെന്നും സംവിധായകൻ പറഞ്ഞു.

'ഞാൻ മരിക്കുന്നതിന് മുമ്പ്, എനിക്ക് അമിതാഭ് ബച്ചനൊപ്പം ഒരു സിനിമ ചെയ്യണം. 70, 80, 90 കളിലെ സിനിമാ വിദ്യാർഥിയായ എനിക്ക് അദ്ദേഹത്തെ അല്ലാതെ മറ്റാരെയും കുറിച്ച് ചിന്തിക്കാൻ കഴിയില്ല. അമിതാഭ് ബച്ചന് വേണ്ടി ഒരു സിനിമ ചെയ്യണമെന്നത് എന്‍റെ ഏറ്റവും വലിയ സ്വപ്‌നമാണ്.

അദ്ദേഹത്തെ എന്‍റെ സിനിമയിലെ ഏറ്റവും വലിയ വില്ലനാക്കണം. അദ്ദേഹമതിന് സമ്മതിച്ചാൽ അത് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാകും'- ബ്രഹ്മാണ്ഡ സംവിധായകൻ പ്രശാന്ത് നീൽ പറഞ്ഞു. അതേസമയം ആക്ഷൻ അല്ലാത്ത ചിത്രം സംവിധാനം ചെയ്യുമോ എന്ന ചോദ്യത്തിന്, വ്യത്യസ്‌തമായ എന്തെങ്കിലും പരീക്ഷിക്കുന്നത് ത്രില്ലായിരിക്കുമെന്നായിരുന്നു നീലിന്‍റെ മറുപടി.

നിലവിൽ തന്‍റെ ഏറ്റവും പുതിയ ചിത്രം സലാർ പാർട്ട് 1: സീസ്‌ഫയറിന്‍റെ പ്രൊമോഷൻ തിരക്കുകളിലാണ് പ്രശാന്ത് നീൽ. പ്രഭാസ് നായകനാകുന്ന ഈ ചിത്രം ഡിസംബർ 22 ന് റിലീസിനൊരുങ്ങുകയാണ്. ഹോംബാലെ ഫിലിംസിന്‍റെ വിജയ് കിരഗണ്ടൂർ (Vijay Kiragandur) നിർമിക്കുന്ന ഈ ആക്ഷൻ - ത്രില്ലർ ചിത്രത്തിൽ മലയാളികളുടെ പ്രിയ താരം പൃഥ്വിരാജുമുണ്ട്. പ്രതിനായകനായാണ് പൃഥ്വിരാജ് എത്തുക.

വരധരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുക. 'വരധരാജ മന്നാർ, ദി കിംഗ്' എന്ന് കുറിച്ചുകൊണ്ട് അണിയറ പ്രവർത്തകർ അടുത്തിടെ പൃഥ്വിരാജിന്‍റെ കാരക്‌ടർ പോസ്റ്റർ പുറത്തുവിട്ടിരുന്നു. ശ്രുതി ഹാസനാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. ശ്രിയ റെഡി, ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്.

കെജിഎഫ്: ചാപ്റ്റർ 1, ചാപ്റ്റർ 1, സിനിമകൾക്ക് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ. 'ബാഹുബലി' താരവുമായി പ്രശാന്ത് നീൽ ഒന്നിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകളും വാനോളമാണ്.

READ MORE: പ്രഭാസ് ആരാധകനാണോ? എങ്കിൽ 'സലാർ' ടീം നിങ്ങൾക്കായി ഒരു സർപ്രൈസ് ഒരുക്കിയിട്ടുണ്ട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.