ETV Bharat / entertainment

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററുകളില്‍ ദിലീപ് ചിത്രം ; പൊട്ടിച്ചിരി ഉണര്‍ത്താന്‍ വോയ്‌സ് ഓഫ് സത്യനാഥന്‍

author img

By

Published : Jun 21, 2023, 8:43 PM IST

Updated : Jun 21, 2023, 8:54 PM IST

ദിലീപ് - റാഫി കൂട്ടുകെട്ടിലൊരുങ്ങുന്ന വോയ്‌സ് ഓഫ് സത്യനാഥന്‍ റിലീസിനൊരുങ്ങുന്നു. സിനിമയുടെ റിലീസ് തീയതി നിര്‍മാതാക്കള്‍ പുറത്തുവിട്ടു

Dileep starrer Voice of Sathyanathan  Voice of Sathyanathan  Dileep  Voice of Sathyanathan release date announced  Voice of Sathyanathan release  വോയിസ് ഓഫ് സത്യനാഥന്‍  തിയേറ്ററുകളില്‍ പൊട്ടിച്ചിരി ഉണര്‍ത്താന്‍  ദിലീപ് ചിത്രത്തിന്‍റെ റിലീസ് തീയതി പുറത്ത്  ദിലീപ്  Voice of Sathyanathan teaser  വോയിസ് ഓഫ് സത്യനാഥന്‍ ടീസര്‍  ദീപ നന്ദകൂമാര്‍  ജോജു ജോര്‍ജ്  തിയേറ്ററുകളില്‍ ദിലീപ് ചിത്രം  ദിലീപ് ചിത്രം  വോയിസ് ഓഫ് സത്യനാഥന്‍ റിലീസിനൊരുങ്ങുന്നു
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററുകളില്‍ ദിലീപ് ചിത്രം; പൊട്ടിച്ചിരി ഉണര്‍ത്താന്‍ വോയിസ് ഓഫ് സത്യനാഥന്‍

ദിലീപ് Dileep നായകനായെത്തുന്ന 'വോയ്‌സ് ഓഫ് സത്യനാഥന്‍' Voice of Sathyanathan എന്ന സിനിമയുടെ റിലീസ് തീയതി പുറത്ത്. ജൂലൈ 14നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ദിലീപ് ചിത്രം തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെ ആരാധകരുടെ ആവേശത്തിന് തെല്ലും കുറവില്ല.

അടുത്തിടെ നിര്‍മാതാക്കള്‍ സിനിമയുടെ രണ്ടാമത്തെ ടീസര്‍ Voice of Sathyanathan teaser പുറത്തുവിട്ടിരുന്നു. കോമഡിയും ത്രില്ലറും ചേര്‍ന്ന ഒരു ഫുള്‍ ഫണ്‍ ഫാമിലി എന്‍റര്‍ടെയിനറാണ് ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. സിനിമയില്‍ ജോജു ജോര്‍ജും പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നുണ്ട്.

ദിലീപ്, ജോജു ജോര്‍ജ് എന്നിവരെ കൂടാതെ സിദ്ദിഖ്, ജഗപതി ബാബു, അനുശ്രീ, ജോണി ആന്‍റണി, രമേശ് പിഷാരടി എന്നിവരും സുപ്രധാന വേഷങ്ങളിലെത്തും. ദീപ നന്ദകുമാര്‍ ആണ് ചിത്രത്തില്‍ ദിലീപിന്‍റെ നായികയായെത്തുന്നത്.

റാഫി ആണ് സിനിമയുടെ സംവിധാനം. ഇതാദ്യമായല്ല റാഫിയും ദിലീപും ഒന്നിക്കുന്നത്. റാഫി - ദിലീപ് കൂട്ടുകെട്ടില്‍ നിരവധി സൂപ്പര്‍ ഹിറ്റുകള്‍ മലയാള സിനിമയില്‍ സംഭവിച്ചിട്ടുണ്ട്. അവയില്‍ പലതും തിയേറ്ററുകളില്‍ പൊട്ടിച്ചിരി ഉണര്‍ത്തി. 'പാണ്ടിപ്പട', 'തെങ്കാശിപ്പട്ടണം', 'പഞ്ചാബി ഹൗസ്', 'റിങ് മാസ്‌റ്റര്‍', 'ചൈന ടൗണ്‍' എന്നിവയാണ് അവയില്‍ ചിലത്.

  • " class="align-text-top noRightClick twitterSection" data="">

റാഫി തന്നെയാണ് സിനിമയ്‌ക്ക് വേണ്ടി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും, ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും, അങ്കിത് മേനോന്‍ സംഗീതവും നിര്‍വഹിക്കും. ബാദുഷ സിനിമാസ്, ഗ്രാന്‍റ് പൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ എന്‍.എം ബാദുഷ, ദിലീപ്, ഷിനോയ് മാത്യു, രാജന്‍ ചിറയില്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്.

സിനിമയെ കുറിച്ചുള്ള ബാദുഷയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. 'മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം എത്തുന്ന ദിലീപ് ചിത്രം. പഴയ തലമുറയെയും പുതിയ തലമുറയെയും ഒരുപോലെ ആനന്ദിപ്പിക്കാന്‍ കഴിയുന്ന രീതിയിലുള്ള ഒരു ദിലീപ് ചിത്രമായിട്ടാണ് വോയ്‌സ് ഓഫ് സത്യനാഥന്‍ തിയേറ്ററുകള്‍ എത്തുന്നത്' - ഇപ്രകാരമാണ് സിനിമയെ കുറിച്ച് ബാദുഷ മുമ്പൊരിക്കല്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്.

വസ്‌ത്രാലങ്കാരം - സമീറ സനീഷ്, മേക്കപ്പ് - റോണക്‌സ്‌ സേവ്യര്‍, കലാ സംവിധാനം - എം.ബാവ, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ - മഞ്ജു ബാദുഷ, നീതു ഷിനോജ് ; പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഡിസ്‌സണ്‍ പൊടുത്താസ്, ചീഫ് അസോസിയേറ്റ് സൈലെക്‌സ്‌ - സൈലെക്‌സ്‌ എബ്രഹാം, അസോസിയേറ്റ് ഡയറ്‌കടര്‍ - മുബീന്‍ എം. റാഫി, ഫിനാന്‍സ് കണ്‍ട്രോളര്‍ - ഷിജോ ഡൊമനിക്, റോബിന്‍ അഗസ്‌റ്റിന്‍.

Also Read: 'റോഷാക്കി’നു ശേഷം വീണ്ടും നിസ്സാം ബഷീർ; ദിലീപും സുരാജ് വെഞ്ഞാറമൂടും മുഖ്യ വേഷങ്ങളില്‍

അതേസമയം 'കേശു ഈ നാഥന്‍റെ വീട്' ആണ് ദിലീപിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസായ ചിത്രം. കൊവിഡ് സാഹചര്യത്തില്‍ ചിത്രം ഡയറക്‌ട് ഒടിടി റിലീസായാണ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറിലാണ് ചിത്രം സ്‌ട്രീമിംഗ് നടത്തിയത്. എന്നാല്‍ 2022ല്‍ പുറത്തിറങ്ങിയ 'തട്ടാശ്ശേരി കൂട്ടം' എന്ന ചിത്രത്തില്‍ ദിലീപ് ഗെസ്‌റ്റ് റോളില്‍ എത്തിയിരുന്നു. അര്‍ജുന്‍ അശോകന്‍ കേന്ദ്ര കഥാപാത്രമായെത്തിയ സിനിമയുടെ നിര്‍മാണം ദിലീപ് ആയിരുന്നു.

Last Updated : Jun 21, 2023, 8:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.